മീനയെ കല്യാണം കഴിച്ചോട്ടെന്ന് ചോദിച്ച് ആ നടന്‍ വന്നു! അതല്ലാതെ നടിയെ പറ്റി ചീത്തപ്പേരൊന്നുമില്ലെന്ന് നടന്‍
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീന. മോഹന്‍ലാലിനൊപ്പവും അല്ലാതെയുമായി നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മീന തമിഴിലിലടക്കം സജീവ സാന്നിധ്യമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി നടി വാര്‍ത്തകളില്‍ നിറയുന്നത് കുടുംബവും വ്യക്തിപരമായിട്ടുള്ള കാര്യങ്ങളുടെ പേരിലാണ്.
മീനയുടെ ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷമാണ് മരിക്കുന്നത്. അപ്രതീക്ഷിതമായി പ്രിയതമന്റെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്നും കരകയറി വരികയാണ് നടി. ഇതിനിടയില്‍ മീനയുടെ രണ്ടാം വിവാഹം സംബന്ധിച്ചും അനാവശ്യ പ്രചരണങ്ങളുണ്ടായി. ഇതൊക്കെ നടി തന്നെ നിരസിക്കുകയും ചെയ്തിരുന്നു.

രണ്ടാമതൊരു വിവാഹത്തെ കുറിച്ച് താന്‍ ചിന്തിക്കുന്നേയില്ലെന്നാണ് മീന വ്യക്തമാക്കിയത്. ഇതിനിടയില്‍ നടിയെ പറ്റിയുള്ള പല കഥകളും പൊങ്ങി വന്നു. എന്നാല്‍ നടി മീനയുടെ ഇതുവരെയുള്ള കരിയറില്‍ അവര്‍ ആരോടും മോശമായ പെപുമാറിയട്ടില്ലെന്നും അവളുടെ പേരില്‍ ഒരു ഗോസിപ്പും ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് നടനും മാധ്യമപ്രവര്‍ത്തകനുമായ ബെയില്‍വാന്‍ രരംഗനാഥന്‍.
മീനയെ പ്രമുഖ നടന്‍ വിവാഹമാലോചിച്ച് വന്നതല്ലാതെ കാര്യമായ ഗോസിപ്പുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ബെയില്‍വാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
'വിവാദങ്ങളും വിമര്‍ശനങ്ങളിലൊന്നും കുടുങ്ങാത്ത ആളാണ് നടി മീന. എന്നാല്‍ അക്കാലത്തെ പത്രമാധ്യമങ്ങളില്‍ വന്ന നടിയെ കുറിച്ചുള്ള ഒരേയൊരു കാര്യം പ്രമുഖ നടന്‍ വിവാഹാലോചനയുമായി വന്നതായിരുന്നു. മീനയെ വിവാഹം കഴിച്ച് തരുമോ എന്ന് ചോദിച്ച് സുപ്രീം സ്റ്റാര്‍ എന്നറിയപ്പെടുന്ന നടന്‍ ശരത് കുമാര്‍ മീനയുടെ വീട്ടിലേക്ക് പോയിരുന്നു.
മീനയും ശരത്തും ആ സമയത്ത് രണ്ട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു. മകളെ വിവാഹം കഴിച്ച് തരുമോന്ന് വീട്ടുകാരോട് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മീനയുടെ അമ്മ രാജമല്ലിക അത് നിഷേധിക്കുകയായിരുന്നു.

കാരണം നിങ്ങള്‍ തമ്മില്‍ ഒത്തിരി പ്രായവ്യത്യാസം ഉണ്ടെന്നും രണ്ടാമത്തെ കാര്യം അവളിപ്പോള്‍ ഒത്തിരി സിനിമകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ശല്യപ്പെടുത്തരെന്ന് പറഞ്ഞ് വിട്ടു. നടന് യാതൊരു വിഷമമോ മോശം അനുഭവമോ ഒന്നും ഉണ്ടാവാതെയാണ് നടിയുടെ അമ്മ പറഞ്ഞ് വിട്ടത്. ഈയൊരു കാര്യമല്ലാതെ മീനയെ പറ്റി മോശമായിട്ടൊരു വാര്‍ത്തയും വന്നിട്ടില്ല.
മീനയ്ക്ക് മാത്രമായി നിരവധി ആരാധകരുണ്ടായിരുന്നു. കമല്‍ ഹാസനൊപ്പം അവ്വൈ ഷണ്മുഖി എന്ന സിനിമയില്‍ വളരെ മനോഹരമായി തന്നെ മീന അഭിനയിച്ചിരുന്നു. ആ സിനിമയില്‍ താനും അഭിനയിച്ചിട്ടുണ്ടെന്നാണ് ബെയില്‍വാന്‍ രംഗനാഥന്‍ പറയുന്നത്.
അന്ന് ലൊക്കേഷനിലേക്ക് മീന വരുന്നതും പോകുന്നതുമൊന്നും ആരും അറിയാറില്ലായിരുന്നു. അവര്‍ക്ക് യാതൊരു മോശം സ്വഭാവവുമില്ല. സിനിമാലൊക്കേഷനിലെത്തിയാല്‍ തനിക്ക് കാരവന്‍ വേണം, മറ്റേത് വേണം എന്നൊന്നും പറയാറില്ല. അങ്ങനെ നല്ല പേര് വാങ്ങിയിട്ടുള്ള ആളാണ് മീന' എന്നും ബെയില്‍വാന്‍ പറയുന്നു.
ബാലതാരമായി അഭിനയിക്കാനെത്തി പിന്നീട് നായികയായി വളര്‍ന്ന സുന്ദരിയാണ് മീന. കമല്‍ ഹാസന്‍, രജനികാന്ത് തുടങ്ങി തമിഴിലും തെലുങ്കിലും മലയാളത്തിലുമടക്കം സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുള്ള മീന ഇപ്പോഴും സജീവമാണ്. അടുത്ത കാലത്തായി മലയാളത്തില്‍ നിരവധി സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള ദൃശ്യം, ബ്രോ ഡാഡി തുടങ്ങിയ സിനിമകളിലെ മീനയുടെ പ്രകടനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.


Click it and Unblock the Notifications











