'കീർത്തി സുരേഷേ... നിന്റെ പടം നീ കാണുന്നില്ലെങ്കിൽ പിന്നെ ഞങ്ങൾ കാശുമുടക്കി കാണണോ?; പരിഹസിച്ച് ബയൽവാൻ രം​ഗനാഥൻ

മലയാളികൾക്കും തെന്നിന്ത്യൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരിയാണ് നടി കീർത്തി സുരേഷ്. മലയാളിയായി ജനിച്ചുവെങ്കിലും മഹാനടി, അണ്ണാത്തെ, വാശി, സർക്കാർ വാരി പാട്ട തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനത്തിലൂടെ കീർത്തി സുരേഷ് തെന്നിന്ത്യൻ സിനിമാ മേഖലയിലെ ഏറ്റവും അറിയപ്പെടുന്ന നടിമാരിൽ ഒരാളായി മാറിക്കഴിഞ്ഞു.

മുപ്പതുകാരിയായ കീർത്തി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കീർത്തി സുരേഷിന്റെ വിവാഹത്തെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. അടുത്തിടെ കീർത്തി ഉടൻ തന്നെ വിവാഹിതയാകുമെന്നും അതോടെ അഭിനയം വിടുമെന്നുമുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കഴിഞ്ഞ വർഷം കീർത്തി സുരേഷിന്റെ വിവാഹത്തെക്കുറിച്ച് സമാനമായ ഒരു കിംവദന്തി വാർത്തകളിൽ ഇടംനേടി.

നിന്റെ പടം നീ കാണുന്നില്ലെങ്കിൽ പിന്നെ ഞങ്ങൾ കാശുമുടക്കി കാണണോ?

തമിഴ് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിനൊപ്പം 29 കാരിയായ നടി വിവാഹിതയാകുമെന്ന് ഊഹാപോഹങ്ങൾ പരന്നിരുന്നു. അനിരുദ്ധുമായുള്ള വിവാഹത്തെക്കുറിച്ചുള്ള എല്ലാ റിപ്പോർട്ടുകളും കീർത്തി തള്ളിക്കളഞ്ഞിരുന്നു.

അതിനുശേഷമാണ് കഴിഞ്ഞ 13 വർഷമായി കീർത്തി ഒരു റിസോർട്ട് ഉടമസ്ഥനുമായി പ്രണയത്തിലാണ് എന്ന ​ഗോസിപ്പുകൾ വന്നത്. ഇവർ സ്കൂൾ കാലഘട്ടം മുതലുള്ള സുഹൃത്തുക്കളാണെന്നും അന്ന് മുതലുള്ള പ്രണയമാണെന്നുമാണ് വാർത്തകൾ വന്നത്.

പരിഹസിച്ച് ബയൽവാൻ രം​ഗനാഥൻ

വീട്ടുകാർ സമ്മതം മൂളിയിട്ടുണ്ടെന്നും നാല് വർഷത്തിനുശേഷം വിവാഹമുണ്ടായേക്കും എന്നെല്ലാമാണ് റിപ്പോർട്ട് വന്നത്. മഹാനടിക്ക് ശേഷം കീർത്തിക്ക് നല്ലൊരു ഹിറ്റ് സിനിമ ലഭിച്ചിട്ടില്ല. അതിനാൽ തന്നെ കീർത്തി കൊമേഴ്സ്യൽ സിനിമകളി‍ൽ ഭാ​ഗമായി കരിയർ നശിപ്പിക്കുന്നുവെന്ന അഭിപ്രായം പ്രേക്ഷകർക്കുമുണ്ട്.

തുടരെ തുടരെ കീർത്തിയുടെ സിനിമകൾ റിലീസ് ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിത കീർത്തി സുരേഷിനെ പരിഹസിച്ച് നടൻ ബയൽവാൻ രം​ഗനാഥൻ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

അത്രത്തോളം മോശമാണോ നീ അഭിനയിച്ച സിനിമകൾ

താൻ അഭിനയിച്ച സിനിമകൾ‌ താൻ കാണാറില്ല കീർത്തിയുടെ കമന്റിനെ പരിഹസിച്ചാണ് ബയൽവാൻ രം​ഗനാഥൻ രം​ഗത്തെത്തിയിരിക്കുന്നത്. 'എന്റെ സിനിമകൾ ഞാൻ കാണിറില്ലെന്നാണ് കീർത്തി സുരേഷ് അറിയിച്ചിരിക്കുന്നത്.'

'കീർത്തി സുരേഷേ... അത്രത്തോളം മോശമാണോ നീ അഭിനയിച്ച സിനിമകൾ. നിന്റെ പടം നീ കാണുന്നില്ലെങ്കിൽ പിന്നെ ഞങ്ങൾ കാശുമുടക്കി കാണണോ?. ഇങ്ങനൊരു ചോദ്യം എന്തായാലും വരുമല്ലോ.'

സ്വന്തം സിനിമ കാണാത്തത്

'കീർത്തി സുരേഷ് പറഞ്ഞത് എന്താണെന്ന് വെച്ചാൽ തന്റെ സിനിമ താൻ കണ്ടാൽ അതിൽ കുറ്റങ്ങൾ താൻ കണ്ടുപിടിക്കുമെന്നും ഇത്രയും കുഴപ്പങ്ങൾ വരുത്തിയാണല്ലോ അഭിനയിച്ചത് എന്നോർത്ത് മനോവിഷമം തോന്നുമെന്നും അതുകൊണ്ടാണ് സ്വന്തം സിനിമ കാണാത്തത് എന്നുമാണ്.'

'എന്നാൽ കീർത്തി സുരേഷ് പറഞ്ഞത് നുണയാണ്. അങ്ങനെ അല്ലെങ്കിൽ കീർത്തി സുരേഷ് മനസ് തൊട്ട് താൻ ഇന്നേവരെ സ്വന്തം പടങ്ങൾ കണ്ടിട്ടില്ലെ‌ന്ന് പറയണം.'

വാശിയിൽ ടൊവിനോയാണ് കീർത്തി സുരേഷിന്റെ നായകൻ

'ചിലപ്പോൾ ഒന്നോ രണ്ടോ മോശം സിനിമകൾ കണ്ടുകാണില്ല. അതുമാത്രം പറഞ്ഞാൽ പോരെ. ഇതൊക്കെ തെറ്റല്ലേ...' എന്നാണ് കീർത്തി സുരേഷിനെ പരിഹസിച്ച് രം​ഗനാഥൻ ചോദിക്കുന്നത്. ​ഗുഡ് ലക്ക് സഖി, സാനി കൈതം, സർക്കാരു വാരി പാട്ട, വാശി എന്നിവയാണ് അവസാനം പുറത്തിറങ്ങിയ കീർത്തി സുരേഷ് സിനിമകൾ.

വാശിയിൽ ടൊവിനോയാണ് കീർത്തി സുരേഷിന്റെ നായകനായത്. ചിത്രം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നേടിയത്. നാനി നായകനാകുന്ന പുതിയ ചിത്രം ദസറയാണ് കീർത്തിയുടെ റിലീസിനൊരുങ്ങുന്ന സിനിമ. തെലങ്കാനയിലെ ഗോദാവരിക്കാനി അയൽപക്കത്ത് സ്ഥിതി ചെയ്യുന്ന വീർലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതമാണ് ദസറയിൽ പറയുന്നത്.

Read more about: keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X