For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രജനികാന്തിന്റെ മകളുമായിട്ടുള്ള പ്രണയം! ധനുഷും ഐശ്വര്യയും തമ്മിൽ വിവാഹത്തിലേക്ക് എത്തിയ കഥ വീണ്ടും

  |

  ജൂലൈ 28 ന് മലയാള സിനിമയുടെ യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് മുതല്‍ താരപുത്രന് ആശംസകള്‍ വന്ന് കൊണ്ടിരിക്കുകയായിരുന്നു. ചലച്ചിത്ര രംഗത്ത് നിന്നുള്ള പ്രമുഖരടക്കം താരത്തിന് ആശംസകളുമായി എത്തി കൊണ്ടിരിക്കുകയാണ്. മലയാളക്കരയെ സംബന്ധിച്ചിടത്തോളം ദുല്‍ഖറിന്റെ പിറന്നാള്‍ ആണെങ്കില്‍ തമിഴ്‌നാട്ടിലും ഇന്ന് ആഘോഷമാണ്.

  നടന്‍ ധനുഷിന്റെ കൂടി ജന്മദിനമാണിന്ന്. തമിഴ് നടന്‍ ആണെങ്കിലും കേരളത്തിലും വലിയ ചലനം സൃഷ്ടിച്ചിട്ടുള്ള ധനുഷിനെ കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. അതില്‍ പ്രധാനമായും രജനികാന്തിന്റെ മകളുമായിട്ടുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും ഇരുപത്തിമൂന്നാം വയസില്‍ തന്നെ വിവാഹിതനായതിനെ കുറിച്ചുമൊക്കെയാണ്.

  പണ്ടൊക്കെ ധനുഷിനെ കാണുമ്പോള്‍ ഇവനെയൊക്കെ ആരാ സിനിമയില്‍ എടുത്തതെന്ന് ചിന്തിച്ചവരുണ്ടാവും. അന്നത്തെ സിനിമകളിലെ വേഷവും ലുക്കുമൊക്കെയായിരുന്നു ഈ ചിന്തകള്‍ക്ക് കാരണം. എന്നാല്‍ ഇന്ന് ഏറ്റവും അത്ഭുതത്തോടെ നോക്കി കാണുന്ന വളരെ ചുരുക്കം അഭിനേതാക്കളില്‍ ഒരാളാണ് ധനുഷ്. 1983 ജൂലെ 28 ന് ജനിച്ച താരം ഇന്ന് 37-ാം ജന്മദിനം ആഘോഷിക്കുകയാണ്. ധനുഷിനെ കുറിച്ച് ആരാധകരെഴുതിയ കുറിപ്പുക്കളൊക്കെ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.

  പതിനെട്ടാം വയസില്‍ സിനിമയിലേക്ക് എത്തിയ താരം കേവലം 37 വയസിനുള്ളില്‍ സിനിമയിലെ പതിനെട്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇതിനകം 40-ഓളം സിനിമകള്‍ ചെയ്തു. കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലെത്തി ആദ്യ കുറച്ച് നാളുകള്‍ കൊണ്ട് മികച്ചൊരു അഭിനേതാവാണെന്ന് തെളിയിച്ചു. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ നാഷ്ണല്‍ അവാര്‍ഡിനര്‍ഹനായി. ബോളിവുഡിലും ഹോളിവുഡിലുമൊക്കെ അഭിനയിച്ചു. ഇപ്പോള്‍ നടന്‍ എന്നതിലുപരി സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, ഗായകന്‍, ഗാനരചയിതാവ്, നര്‍ത്തകന്‍ എന്നിങ്ങനെയുള്ള നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

  CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

  പ്രമുഖ നിര്‍മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെ മകന്‍ കൂടിയായ ധനുഷ് ഇന്ന് തമിഴരുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ അഭിമാനമാണ്. തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കാന്‍ അത്ര താല്‍പര്യമില്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സഹോദരന്‍ സെല്‍വരാഘവനാണ് അതിന് അവസരമൊരുക്കിയത്. അതോടെ അഭിനയം ഇഷ്ടപ്പെട്ട് തുടങ്ങിയ ധനുഷ് സിനിമയില്‍ സജീവമാവുകയായിരുന്നു. സിനിമയിലെത്തി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ നാളുകളിലായിരുന്നു സൂപ്പര്‍താരം രജനികാന്തിന്റെ മകള്‍ ഐശ്വര്യയുമായി പ്രണയിച്ച് വിവാഹിതനാവുന്നത്.

  അന്ന് ധനുഷിന് ഇരുപത്തിയൊന്ന് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. പതിനാറ് വയസുള്ളപ്പോള്‍ തന്നെ 23 വയസിനുള്ളില്‍ താന്‍ വിവാഹം കഴിക്കണമെന്ന് ധനുഷ് തീരുമാനിച്ചിരുന്നു. ധനുഷിന്റെ സഹോദരിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഐശ്വര്യ രജനികാന്ത്. ആ സൗഹൃദത്തിന് പിന്നാലെ ധനുഷും ഐശ്വര്യയും തമ്മില്‍ എന്തോ ഉണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അങ്ങനെയൊന്നുമില്ലെന്ന് താരങ്ങള്‍ വ്യക്തമാക്കിയെങ്കിലും സഹോദരിയുടെ കൂട്ടുകാരിയാണെന്ന് തന്നെ ധനുഷ് പറഞ്ഞ് കൊണ്ടിരുന്നു.

  രജനികാന്തിന്റെയും കസ്തൂരി രാജയുടെയും കുടുംബങ്ങള്‍ തെന്നിന്ത്യയില്‍ ഏറ്റവും ശ്രദ്ധേയരായ താരകുടുംങ്ങളായിരുന്നു. മക്കള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നിരുന്നതിനാല്‍ എന്ത് കൊണ്ട് അത് നടത്തിക്കൂടാ എന്ന് വീട്ടുകാരും ചിന്തിച്ചു. അങ്ങനെയാണ് ഇരുവരുടെയും വിവാഹം അറേഞ്ച്് ചെയ്ത് നടത്താന്‍ തീരുമാനിച്ചത്. 2004 നവംബര്‍ പതിനെട്ടിനായിരുന്നു ആഡംബരമായിട്ടും പരമ്പരാഗതമായ ആചാരങ്ങളിലൂടെ നടത്തിയത്. രജനികാന്തിന്റെ വീട്ടില്‍ വെച്ചായിരുന്നു വിവാഹം.

  Read more about: danush ധനുഷ്
  English summary
  When Dhanush And Aishwarya Rajinikanth Love Story Started
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X