For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയുടെ പ്രായക്കൂടുതൽ പ്രശ്നമല്ല; 21ാം വയസ്സിൽ വിവാഹം കഴിച്ചതിനെക്കുറിച്ച് ധനുഷ് പറഞ്ഞത്

  |

  തെന്നിന്ത്യൻ സിനിമയിലെ ജനപ്രിയ ദമ്പതികളായിരുന്നു ധനുഷും ഐശ്വര്യയും 2004 ൽ വിവാഹിതരായ ഇരുവരും അടുത്തിടെയാണ് വേർപിരിഞ്ഞത്. എന്നാൽ ഇപ്പോൾ വീണ്ടും ഇവർ ഒന്നിച്ചെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. നടൻ രജിനികാന്തിന്റെ മകളാണ് ഐശ്വര്യ. ധനുഷ് ആവട്ടെ ഫിലിം മേക്കർ കസ്തൂരി രാജയുടെ മകനും.

  തമിഴകത്തെ ഏറ്റവും പ്രമുഖ കുടുംബങ്ങളിൽ നിന്നുള്ളവരെന്ന നിലയിലും ധനുഷ് ഐശ്വര്യ വിവാഹം ആഘോഷിക്കപ്പെട്ടിരുന്നു. കാതൽ കൊണ്ടെയ്ൻ എന്ന സിനിമയുടെ സ്ക്രീനിം​ഗിനിടെ ആണ് ഐശ്വര്യ ധനുഷിനെ പരിചയപ്പെടുന്നത്. സിനിമയിലെ പെർഫോമൻസ് കണ്ട് ധനുഷിനെ ഐശ്വര്യ അന്ന് അഭിനന്ദിക്കുകയും ചെയ്തു.

  പിന്നീട് സുഹൃത്തുക്കളായ ഇരുവരും ഡേറ്റിം​ഗിലാണെന്ന് ​ഗോസിപ്പും പരന്നു. എന്നാൽ തങ്ങൾ പ്രണയത്തിലല്ലെന്ന് ധനുഷ് അന്ന് പറഞ്ഞിരുന്നു. തന്റെ സഹോദരിയുടെ സുഹൃത്താണ് ഐശ്വര്യ എന്നായിരുന്നു ധനുഷ് നൽകിയ വിശദീകരണം. എന്നാൽ ധനുഷിനെയും ഐശ്വര്യയെയും വിവാഹം കഴിപ്പിക്കാൻ ഇരുവരുടെയും വീട്ടുകാർ തീരുമാനിച്ചു. ഇരുവർക്കും കൂടിക്കാഴ്ചയുള്ള അവസരവും കുടുംബം ഒരുക്കി. ഒടുവിൽ ഒരുമിച്ച് ജീവിക്കാമെന്ന് രണ്ട് പേരും തീരുമാനിക്കുകയും ചെയ്തു.

  Also Read: ഞാനാണ് നായകനെന്ന് പറഞ്ഞപ്പോൾ പല നടിമാരും ഒഴിവായി; കമന്റുകൾ നോക്കാൻ പേടിയാണ്: ബിനു തൃക്കാക്കര

  ആറ് മാസത്തെ ഡേറ്റിം​ഗിന് ശേഷം ധനുഷും ഐശ്വര്യയും 2004 നവംബർ 18 ന് വിവാഹിതരായി. വിവാഹം കഴിക്കുന്ന സമയത്ത് 21 വയസ്സായിരുന്നു ധനുഷിന്റെ പ്രായം. ഐശ്വര്യയുടെ പ്രായമാവട്ടെ 23 ഉം. പ്രായ വ്യത്യാസത്തെ പറ്റി ചോദ്യം വന്നപ്പോൾ പ്രായം തങ്ങൾക്കൊരു പ്രശ്നമല്ലെന്നാണ് ധനുഷ് അന്ന് നൽകിയ മറുപടി.

  Also Read: 'ഇന്ന് എല്ലാവരും സിനിമാ നിരൂപകർ, മുമ്പ് ഇവർക്കൊരു വേദി കിട്ടിയിരുന്നില്ല'; പുതിയ കാലത്തെ ദുരന്തം'

  മുമ്പൊരിക്കൽ തങ്ങളുടെ ബന്ധത്തെ പറ്റി ഐശ്വര്യ സംസാരിച്ചിരുന്നു. പരസ്പരം ഒരുപാട് സ്പേസ് നൽകുന്നതാണ് ഞങ്ങളുടെ ബന്ധത്തിലെ ഏറ്റവും മികച്ച കാര്യം. ഒരുമിച്ച് ജീവിക്കാൻ വേണ്ടി മാത്രം ഒരാൾ സ്വയം മാറണമെന്ന് ഞങ്ങൾ രണ്ട് പേരും വിശ്വസിക്കുന്നില്ല, ഐശ്വര്യ പറഞ്ഞതിങ്ങനെ.

  ഈ വർഷം ജനുവരിയിലാണ് ഐശ്വര്യയും ധനുഷും വേർപിരിയാൻ തീരുമാനിച്ചത്. 'സുഹൃത്തുക്കൾ, പങ്കാളികൾ, മാതാപിതാക്കൾ എന്നീ നിലകളിലുള്ള 18 വർഷത്തെ ഒരുമിച്ചുള്ള, ജീവിതം. വളർച്ചയും, മനസ്സിലാക്കലും പൊരുത്തപെടലും ഉൾപ്പെട്ടതായിരുന്നു ഈ യാത്ര. ഇന്ന് ഞങ്ങൾ ഞങ്ങളുടെ വഴികൾ വേർപിരിയുന്ന ഒരു സ്ഥലത്താണ് നിൽക്കുന്നത്'

  Also Read: അടിച്ച് പിരിഞ്ഞ അവസ്ഥ എത്തി, അങ്ങനെ ബ്രേക്കപ്പും പറഞ്ഞു; പ്രണയത്തിനിടയിലെ വഴക്കിനെ പറ്റി ദുര്‍ഗയും അര്‍ജുനും

  'ഐശ്വര്യയും ഞാനും ദമ്പതികളെന്ന നിലയിൽ വേർപിരിയാനും സ്വയം മനസ്സിലാക്കാൻ സമയം നൽകാനും തീരുമാനിച്ചു. ദയവായി ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും അത് കൈകാര്യം ചെയ്യാൻ ആവശ്യമായ സ്വകാര്യത നൽകുകയും ചെയ്യുക,' എന്നായിരുന്നു അന്ന് ധനുഷ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്.

  യാത്ര രാജ, ലിം​ഗ രാജ എന്നീ രണ്ട് കുട്ടികളാണ് ഐശ്വര്യക്കും ധനുഷിനും ഉള്ളത്. കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ പ്രകാരം ധനുഷും ഐശ്വര്യയും വീണ്ടും ഒരുമിച്ച് ജീവിക്കാനൊരുങ്ങുകയാണ്. രജിനികാന്തിന്റെ വീട്ടിൽ ഇരു കുടുംബങ്ങളും ഒന്നിച്ചിരുന്ന് സംസാരിക്കുകയും പ്രശ്നങ്ങൾ പറഞ്ഞ് തീർത്തെന്നുമാണ് റിപ്പോർട്ടുകൾ.

  Read more about: dhanush
  English summary
  When Dhanush Opens Up Marrying 2 years Older Aishwarya Rajinikanth Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X