മനസ് വേദനിച്ച് ജെനീലിയ; താമസം വരെ ഹൈദരാബാദിലേക്ക് മാറ്റുകയാണെന്ന് പറഞ്ഞു; നടിക്ക് സംഭവിച്ചത്

മുംബൈക്കാരിയാണെങ്കിലും തെന്നിന്ത്യൻ സിനിമകളിൽ തരം​ഗമായി മാറിയ നടിയാണ് ജെനീലിയ ഡിസൂസ. ക്യൂട്ട് ​ഗേൾ ഇമേജിൽ 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെട്ട ജെനീലിയ ഉറുമി എന്ന ചിത്രത്തിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിച്ചു. അതിന് മുമ്പ് ഹാപ്പി എന്ന അല്ലു അർജുൻ ചിത്രം മലയാളത്തിൽ മൊഴി മാറ്റിയെത്തിയപ്പോഴും ജെനീലിയ മലയാളികളുടെ ശ്രദ്ധ നേടി. ബോളിവുഡിലും ജെനീലിയ്ക്ക് സാന്നിധ്യം അറിയിക്കാനായി.

നടൻ റിതേഷ് ദേശ്മുഖുമായുള്ള വിവാഹത്തിന് ശേഷമാണ് ജെനീനിയ അഭിനയ രം​ഗം വിട്ടത്. പൂർണമായും കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുത്ത താരം അടുത്തിടെ സിനിമാ രം​ഗത്തേക്ക് തിരിച്ചെത്തി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് റിതേഷും ജെനീലിയയും വിവാഹിതരായത്.

Genelia Dsouza

തുജേ മേരി കസം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് ജെനീലിയയും റിതേഷും ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം പ്രണയമായി. ഒരുപിടി സിനിമകളിൽ തുടർന്നും ഇവർ ഒരുമിച്ച് അഭിനയിച്ചു. തുടക്കം ഹിന്ദിയിലാണെങ്കിലും തെന്നിന്ത്യൻ സിനിമകളിലാണ് ജെനീലിയ കൂടുതലായും ശ്രദ്ധ നൽകിയത്. 2012 ൽ ഇരുവരും വിവാഹവും ചെയ്തു. ജെനീലിയയെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ശങ്കറിന്റെ ബോയ്സ് എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷം തെന്നിന്ത്യയിൽ നിന്നും കൈനിറയെ അവസരങ്ങൾ ജെനീലിയയെ തേടി വന്നു. ബൊമ്മറിലു എന്ന തെലുങ്ക് ചിത്രത്തിലൂടെ വൻ ജനപ്രീതി ജെനീലിയ നേടി. തെന്നിന്ത്യയിൽ തിരക്കേറവെ ബോളിവുഡിലേക്ക് ജെനീലിയ വീണ്ടും വന്നു. തുടർച്ചയായി തെന്നിന്ത്യയിൽ അഭിനയിക്കാൻ പോയില്ലേ, നീ എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് ചോദിച്ച് നടിയെ ബോളിവുഡ് റാ​ഗ് ചെയ്തു.

Genelia Dsouza

മനസ് വിഷമിച്ച ജെനീലിയ ഞാനെന്റെ താമസം വരെ ഹൈദരാബാദിലേക്ക് മാറ്റുകയാണെന്ന് ദേഷ്യത്തോടെ പറഞ്ഞ് തിരിച്ചെത്തി. തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധ കൊടുത്തു. എന്നാൽ ഇതിനിടെ ഒരു ഹിന്ദി സിനിമ നടിക്ക് ലഭിച്ചെന്നും ചെയ്യാറു ബാലു വ്യക്തമാക്കി.

റിതേഷുമായി ജെനീലിയ പ്രണയത്തിലായതിനെക്കുറിച്ചും ചെയ്യാറു ബാലു സംസാരിച്ചു. അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ മകനാണ് റിതേഷ്. സാധാരണക്കാരനെ പോലെ പെരുമാറിയ റിതേഷിനെ ജെനീലിയക്ക് ഇഷ്ടപ്പെട്ടു. വിവാഹശേഷം സിനിമാ രം​ഗത്ത് നിന്ന് മാറി നിൽക്കാൻ ജെനീലിയ തീരുമാനിച്ചു. നടി സിനിമയിൽ അഭിനയിക്കാത്തതിന് കാരണം ഭർത്താവാണെന്ന് ​ഗോസിപ്പുകൾ വന്നു.

എന്നാൽ ഈ വാദം തെറ്റാണെന്നും ഇടവേളയെടുക്കാൻ സ്വയം തീരുമാനിച്ചതാണെന്നും ജെനീലിയ വ്യക്തമാക്കി. ഇപ്പോൾ അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്ന ജെനീലിയയെ പഴയ നായികയായി തമിഴകം സ്വീകരിക്കുമോ അതോ ചേച്ചി റോളുകളിലേക്ക് ഒതുങ്ങുമോ എന്ന് ചോദ്യമുണ്ടെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിയായിരുന്ന വിലസരൊ ദേശ്മുഖിന്റെ മകനാണ് റിതേഷ് ദേശ്മുഖ്. ജെനീലിയയും റിതേഷും പ്രണയത്തിലായ തുടക്ക കാലത്ത് തന്നെ വിവാഹത്തിനൊരുങ്ങിയെങ്കിലും റിതേഷിന്റെ പിതാവ് എതിർപ്പ് അറിയിച്ചു. ഇതോടെ വിവാഹം നീണ്ട് പോയെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. രണ്ട് മതസ്ഥരാണ് റിതേഷും ജെനീലിയയും. വിവാഹചടങ്ങ് ക്രിസ്ത്യൻ, ഹിന്ദു ആചാര പ്രകാരം രണ്ട് ദിവസങ്ങളിലായി നടന്നു.റിയാൻ,റയിൽ എന്നീ രണ്ട് ആൺമക്കളാണ് താര ദമ്പതികൾക്ക് പിറന്നത്.

More from Filmibeat

Read more about: genelia dsouza
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X