»   » ഷൂട്ടിങിനിടെ കുടിച്ച് ലക്ക് കെട്ട് ഹന്‍സിക, 10 ദിവസം എടുത്തു ആ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍!

ഷൂട്ടിങിനിടെ കുടിച്ച് ലക്ക് കെട്ട് ഹന്‍സിക, 10 ദിവസം എടുത്തു ആ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍!

Posted By: Rohini
Subscribe to Filmibeat Malayalam

രംഗത്തിന്റെ പെര്‍ഫക്ഷന് വേണ്ടി ഏതറ്റം വരെ പോകാനും സിനിമാ താരങ്ങള്‍ തയ്യാറാകാറുണ്ട്. തടി കുറയ്ക്കാനും കൂട്ടാനും, വേണ്ടി വന്നാല്‍ രാധിക ആപ്തയെ പോലെ തുണിയഴിക്കാനും നായികമാര്‍ തയ്യാറാകും. ഇതുപോലൊരു സാഹസം ബോഗന്‍ എന്ന ചിത്രത്തിന് വേണ്ടി നടി ഹന്‍സികയും നടത്തി.

മോഹന്‍ലാലിന്റെ നായികയാകുന്ന തെന്നിന്ത്യന്‍ താരത്തിന്റെ 'ലീക്ക്ഡ് കുളിസീന്‍' വീണ്ടും വൈറലാകുന്നു

ജയം രവിയെയും അരവിന്ദ് സ്വാമിയെയും ഹന്‍സികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലക്ഷമണ്‍ സംവിധാനം ചെയ്ത ബോഗന്‍ എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഈ ചിത്രത്തിന്റെ വിജയത്തിന് ഹന്‍സിക വഹിച്ച പങ്ക് എത്രത്തോളം വലുതാണെന്ന് അറിയാമോ...

മദ്യപിയ്ക്കുന്ന രംഗം

ചിത്രത്തില്‍ ഹന്‍സിക മദ്യപിയ്ക്കുന്ന ഒരു രംഗമുണ്ട്. ഈ രംഗത്തിന്റെ പെര്‍ഫക്ഷന് വേണ്ടി ഹന്‍സിക ശരിയ്ക്കും മദ്യപിച്ചുവത്രെ. ജീവിതത്തില്‍ ആദ്യമായി മദ്യം രുചിച്ചതിന്റെ അനുഭവത്തെ കുറിച്ച് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നടി തന്നെ വെളിപ്പെടുത്തുകയുണ്ടായി.

സെറ്റില്‍ മദ്യപിച്ചെത്തിയപ്പോള്‍

ഹന്‍സികയുടെ ഒരു രംഗം ചിത്രീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി അണിയറപ്രവര്‍ത്തകര്‍ നില്‍ക്കുമ്പോഴാണ് താരം മദ്യപിച്ച് ഫിറ്റായി സെറ്റില്‍ എത്തിയത്. അത് കണ്ടതും സെറ്റിലെ എല്ലാവരും ഒന്ന് ഞെട്ടി. ഷൂട്ടിങ് തുടങ്ങാന്‍ കഴിയില്ല എന്ന് നിലയില്‍ വരെയായി കാര്യങ്ങള്‍. യൂണിറ്റംഗങ്ങളെല്ലാം വിഷമത്തിലായി.

പെര്‍ഫക്ഷന് വേണ്ടി

എന്നാല്‍ മദ്യപിച്ച് ലക്ക് കെട്ട് അഭിനയിക്കുന്ന രംഗത്തിന് വേണ്ടിയായിരുന്നു ഹന്‍സികയുടെ ആ സാഹസം. പക്ഷെ ഷൂട്ടിങ് തുടങ്ങാറായപ്പോള്‍ ആകെ പേടിയായിരുന്നു എന്ന് ഹന്‍സിക പറയുന്നു. ജീവിതത്തില്‍ ഇന്ന് വരെ മദ്യം രുചിച്ചിട്ടില്ല. പേടിച്ച് പേടിച്ചാണ് അഭിനയിച്ചത്. ഒരുപാട് കഷ്ടപ്പെട്ടു എന്നും പത്ത് ദിവസം എടുത്താണ് ആ രംഗം ചിത്രീകരിച്ചത് എന്നും ഹന്‍സിക പറയുന്നു.

ആശ്വാസമായത്

സീന്‍ ചിത്രീകരിച്ചു കഴിഞ്ഞപ്പോള്‍ ജയം രവി മുതല്‍ സെറ്റിലെ ലൈറ്റ് ബോയിയോട് വരെ ഹന്‍സിക അഭിപ്രായം ചോദിച്ചുവത്രെ. ഇതുപോലെ തന്നെയാണോ മദ്യപാനികള്‍ കാണിച്ചുകൂട്ടുന്നത് എന്നായിരുന്നു ഹന്‍സികയുടെ സംശയം. സിനിമയുടെ റിലീസിന് ശേഷം നിര്‍മാതാവ് പ്രഭുദേവ ആ രംഗത്തെ പ്രശംസിച്ചപ്പോഴാണ് ആശ്വാസമായത് എന്ന് ഹന്‍സിക പറഞ്ഞു.

English summary
When Hansika Took 10 Days To Shoot A Scene Featuring Her As A Drunkard!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam