സൂര്യയ്ക്ക് വേണ്ടി വിജയ് രാത്രി 11 മണി വരെ കാത്തിരുന്നു
സിനിമയ്ക്കകത്തെ സൗഹൃദങ്ങള്‍ പലപ്പോഴും സംസാരമായിട്ടുണ്ട്. സിനിമയില്‍ വിജയ് യുടെ അടുത്ത സുഹൃത്ത് തല അജിത്ത് മാത്രമാണെന്ന തലത്തിലാണ് മികപ്പോഴും വാര്‍ത്തകള്‍ വരാറുള്ളത്. അധികം സംസാരിക്കില്ലെങ്കിലും സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതില്‍ എന്നും മുന്നിലാണ് വിജയ്.
തന്റെ ആദ്യ ചിത്രം മുതല്‍ സൂര്യ ഇളയദളപതിയുമായുള്ള സൗഹൃദം സൂക്ഷിക്കുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ മാസിന്റെ പ്രമോഷനിടെ വിജയ് യുമായുള്ളസൗഹൃദ ബന്ധത്തെ കുറിച്ച് സൂര്യ സംസാരിക്കുകയുണ്ടായി.

കഴിഞ്ഞ വര്‍ഷം വിജയ് യുടെ പിറന്നാള്‍ നടന്‍ വീട്ടില്‍ ആഘോഷമാക്കാന്‍ തീരുമാനിച്ചു. സൂര്യയ്ക്കും പാര്‍ട്ടിയില്‍ സ്വീകരണമുണ്ടായിരുന്നു. അന്ന് രാത്രി മുംബൈയില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയിലാണ് സൂര്യ. വരാന്‍ പതിനൊന്ന് മണി കഴിയുമെന്ന് സൂര്യ വിജയ് യെ വിളിച്ചു പറഞ്ഞു.
സമയത്തെ കുറിച്ച് ചിന്തിക്കേണ്ടെന്നും വന്നാല്‍ മതിയെന്നുമായിരുന്നു വിജയ് യുടെ മറുപടി. പാര്‍ട്ടി അര്‍ദ്ധരാത്രിവരെ നീണ്ടുപോകുമെന്നും വിജയ് അറിയിച്ചു. പതിനൊന്ന് മണി കഴിഞ്ഞ് സൂര്യ വരുമ്പോള്‍ വിജയ്‌ക്കൊപ്പം എല്ലാവരും നടനെ കാത്തിരിക്കുകയായിരുന്നത്രെ.
തങ്ങളുടെ പുതിയ ചിത്രങ്ങളെ കുറിച്ച് ഇരുവരും സംസാരിക്കാറുണ്ടെന്നും സൂര്യ പറഞ്ഞു. പുതിയ സിനിമ റിലീസ് ചെയ്യുമ്പോള്‍ പരസ്പരം ക്ഷണിക്കാറുമുണ്ടത്രെ. ചെന്നൈയിലെ ലോയോല കോളേജില്‍ ഒരേ സമയത്താണ് ഇരുവരും തങ്ങളുടെ ഗ്രാജേഷന്‍ പൂര്‍ത്തിയാക്കിയതെന്ന സത്യവും പലര്‍ക്കും അറിയാത്തതാണ്.
സൂര്യയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം പോലും വിജയ് ക്കൊപ്പമായിരുന്നു. 1997 ല്‍ വിജയ് നായകനായ നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യയുടെ അരങ്ങേറ്റം. പിന്നീട് 2001 ല്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തിന് വേണ്ടി ഇരുവരും ഒന്നിച്ചു.


Click it and Unblock the Notifications