ജെസ്സിയുടെ കാർത്തിക് ആകാൻ ഗൗതം മേനോൻ ആദ്യം സമീപിച്ചത് ജയം രവിയെ, എന്നാൽ സംഭവിച്ചത് ...

ചില ചിത്രങ്ങൾ എത്ര വർഷം കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സിൽ നിന്ന് മാഞ്ഞു പോകില്ല. ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായതെനിൽക്കുന്ന ചിത്രമാണ്2010 ൽ ഗൌതം മേനോൻ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായ. സിമ്പു,തൃഷ എന്നിവർ പ്രധാ വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. കാർത്തിക്, ജെസ്സി പ്രണ ജോഡികൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ഈ ചിത്രം തെലുങ്കിലും റീമേക്ക് ചെയ്തിരുന്നു. നാഗചൈതന്യ, സാമന്ത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Vinnaithaandi Varuvaayaa


സിമ്പുവിന് പകരം ജയം രവിയെ ആയിരുന്നു കാർത്തിക് എന്ന കഥാപാത്രത്തിനായി ഗൗതം മേനോൻ ആദ്യം മനസ്സിൽ കണ്ടതത്രേ. ജയം രവി, തൃഷ പ്രധാന വേഷത്തിലെത്തിയ ചിത്രമായ ഉനക്കും എനക്കും വലിയ വിജയമായിരുന്നു. ആ ജോഡികളെയായിരുന്നു വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിൽ ഗൗതം മേനോന്റെ മനസ്സിലുണ്ടായിരുന്നത്. എന്നാ ചിത്രത്തിൽ ജയം രവിക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. അന്ന് മറ്റു ചിത്രങ്ങളുടെ തിരക്കിലായിരുന്നു താരം. ഇതിനെ തുടർന്ന് സംവിധായകൻ സിമ്പുവിനെ സമീപിക്കുകയായിരുന്നു.

എന്നാൽ ഗൗതം മേനോന്റെ സെലക്ഷൻ തെറ്റിയില്ല പ്രതീക്ഷിച്ചതിലും ചിത്രം വലിയ വിജയം നേടുകയായിരുന്നു. തമിഴിലെ ഏറ്റവും മികച്ച റൊമാന്റിക് ചിത്രമായി മറുകയായിരുന്നു. ജയം രവിക്ക് ഗൗതം മേനോടൊപ്പം പ്രവർത്തിക്കാനുളള അവസരം നഷ്ടമാകുകയായിരുന്നു. കോളിവുഡിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മറ്റൊരു പ്രണയ ജോഡിയാണ് തൃഷ്യയും ജയം രവിയും . 2013 ൽ പ്രദർശനത്തിനെത്തിയ ഉനക്കും എനക്കും വലിയ വിജയം നേടിയിരുന്നു.

Recommended Video

ജെസ്സിയും കാര്‍ത്തികും ജീവിതത്തില്‍ ഒന്നിക്കുന്നു | Filmibeat Malayalam

ലോക്ക് ഡൗൺ കാലത്ത് ഗൗതം മേനോൻ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമായിരുന്നു.ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന 'കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍' എന്ന ഒരു ഹ്രസ്വചിത്രത്തിന്റെ ടീസറായിരുന്നു ഇത്.. ജെസ്സി എന്ന തൃഷ കാര്‍ത്തിക്കിനെ ഫോണില്‍ വിളിക്കുന്നതായാണ് വീഡിയോയിൽ. ഈ ടീസറിനെ ചുറ്റിപ്പറ്റി നിരവധി ചർച്ച ഉയർന്നിരുന്നു. ലോക്ഡൗണില്‍ ജെസ്സിക്ക് കാര്‍ത്തികിനോടു പറയാനുള്ളതെന്താകും? കാര്‍ത്തിക്കിന്റെയും ജെസിയുടെയും കഥ പുന: സൃഷ്ടിക്കുകയാണോ എന്നും സിനിമയുടെ രണ്ടാം ഭാഗമാണോ ഈ കുഞ്ഞു ചിത്രമെന്നോ വ്യക്തമല്ല. ചിത്രം ഉടനെത്തുമെന്നും കാത്തിരിക്കാനും ഗൗതം മേനോന്‍ പറഞ്ഞിരുന്നു

Read more about: trisha jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X