ഓവർ ആക്ട് ചെയ്തതല്ല, ആ സിനിമയ്ക്ക് പിന്നിൽ സംഭവിച്ചത്; കുറ്റപ്പെ‌ടുത്തലുകൾക്ക് ജ്യോതിക നൽകിയ മറുപടി

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് പേരെടുത്ത നിരവധി നടിമാരുണ്ടെങ്കിലും മാറ്റി നിർത്താൻ പറ്റാത്തൊരു സ്ഥാനം ജ്യോതികയ്ക്കുണ്ട്. 90 കളിൽ തെന്നിന്ത്യൻ സിനിമാ രം​ഗം അടക്കി വാണ സിമ്രാന് പോലും ഇന്ന് പഴയ താരമൂല്യം ഇല്ല. എന്നാൽ ജ്യോതികയോട് പ്രത്യേക മമത പ്രേക്ഷകർക്കുണ്ട്. നടൻ സൂര്യയു‌ടെ ഭാര്യയാണെന്നതും ഈ ജനപ്രീതിയുടെ കാരണങ്ങളിൽ ഒന്നാണ്. മുംബൈയിൽ നിന്നെത്തിയ ജ്യോതികയ്ക്ക് തമിഴിൽ നിന്നും തെലുങ്കിൽ നിന്നു തു‌ടക്ക കാലത്ത് തന്നെ മികച്ച സിനിമകൾ ലഭിച്ചു.

സഹോദരി ന​ഗ്മയുടെ പാത പിന്തുടർന്നാണ് ജ്യോതിക അഭിനയ രം​ഗത്തെത്തിയത്. ജ്യോതിക താരമായി മാറുമ്പോഴേക്കും ന​ഗ്മ സിനിമാ രം​ഗത്ത് നിന്നും അകന്നിട്ടുണ്ട്. കരിയറിൽ തിരക്കേറിയ സമയത്ത് വിമർശനങ്ങളും ജ്യോതികയ്ക്ക് നേരെ വന്നി‌ട്ടുണ്ട്. നടി ഓവർ ആക്ട് ചെയ്യുന്നു എന്നായിരുന്നു വിമർശനം. ചന്ദ്രമുഖി എന്ന സിനിമയിൽ ജ്യോതികയുടെ അഭിനയം മോശമായിരുന്നു എന്ന അഭിപ്രായം ഒരു വിഭാ​ഗത്തിനുണ്ട്. മണിച്ചിത്രത്താഴിലെ ശോഭനയുടെ പെർഫോമൻസുമായി താരതമ്യം ചെയ്ത് മലയാളികളാണ് ഈ വിമർശനം കൂടുതലായി ഉന്നയിച്ചത്.

Jyothika

എന്നാൽ ചന്ദ്രമുഖി എന്ന കഥാപാത്രത്തെ മികച്ച രീതിയിലാണ് ജ്യോതിക അവതരിപ്പിച്ചതെന്ന അഭിപ്രായമാണ് തമിഴ് പ്രേക്ഷകരിൽ ഭൂരിഭാ​ഗം പേർക്കും. ജ്യോതികയു‌ടെ അഭിനയം ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ട സിനിമയാണ് 2000 ൽ പുറത്തിറങ്ങിയ ഖുശി. വിജയ് നായകനായ ചിത്രത്തിലെ ജ്യോതികയുടെ ഭാവങ്ങൾ പ്രേക്ഷകരിൽ പലരും സ്വീകരിച്ചില്ല. ഈ വിമർശനത്തിനെതിരെ ജ്യോതിക മുമ്പൊരിക്കൽ സംസാരിച്ചിട്ടുണ്ട്.

പഴയ കാലത്തെ നടൻമാരെ പോലെ അഭിനയിക്കണം, അതിനേക്കാൾ കുറച്ച് കൂടെ വേണമെന്നാണ് സംവിധായകൻ എന്നോട് പറഞ്ഞു.അവൾ ഈ​ഗോയിസ്റ്റായ കഥാപാത്രമാണ്. പൊതുവെ നമ്മൾക്ക് ദേഷ്യം വന്നാൽ നോക്കുന്നതിനേക്കാൾ രൂക്ഷമായാണ് സിനിമയിൽ നോക്കിയത്.

Jyothika

അറിഞ്ഞ് കൊണ്ട് ചെയ്തതാണ്. ഓവർ ഓക്ട് ചെയ്തതല്ല. അങ്ങനെയാണ് ഞാൻ കേട്ടത്. പക്ഷെ കഥാപാത്രത്തിന് അത് വർക്കായെന്ന് തോന്നുന്നു.‌ചിലപ്പോൾ ഞാൻ ഓവർ ആക്ട് ചെയ്തി‌ട്ടുണ്ടാകാം. കാരണം എനിക്ക് ഈ ഭാഷ വലിയ വശമില്ല. ഇത് പലപ്പോഴും ഭാവങ്ങൾ കൂടുതലായി കാണിക്കാൻ കാരണമായിട്ടുണ്ടെന്നും ജ്യോതിക അന്ന് വ്യക്തമാക്കി.

അഭിനയത്തിൽ വന്ന വിമർശനമൊന്നും ജ്യോതികയുടെ താരമൂല്യത്തെ ബാധിച്ചിട്ടില്ല. അഭിനയ രം​ഗത്ത് നിന്നും മാറി നിന്ന് വർഷങ്ങൾക്ക് ശേഷം തിരപിച്ചെത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് ജ്യോതികയ്ക്ക് ലഭിച്ചത്. തിരിച്ച് വരവിൽ പ്രേക്ഷക പ്രീതി നേടാൻ കഴിഞ്ഞ തമിഴകത്തെ ചുരുക്കം ന‌‍ടിമാരിൽ ഒരാളാണ് ജ്യോതിക.

ഏറെക്കാലത്തിന് ശേഷം മലയാള സിനിമാ രം​ഗത്തേക്കും ജ്യോതിക കടന്ന് വരികയാണ്. റിലീസിനൊരുങ്ങുന്ന കാതൽ എന്ന മമ്മൂ‌ട്ടി ചിത്രത്തിൽ ജ്യോതികയാണ് നായിക. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബർ 23 നാണ് സിനിമ റിലീസ് ചെയ്യുന്നത്.

തിരിച്ച് വരവിന് ശേഷം സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ജ്യോതിക ശ്രദ്ധാലുവാണ്. ചുരുക്കം സിനിമകളിലേ രണ്ടാം വരവിൽ നടി ചെയ്തിട്ടുള്ളൂ. 36 വയതിനിലേ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നത്. മഞ്ജു വാര്യർ നായികയായ ഹൗ ഓൾഡ് ആർ യു എന്ന സിനിമയുടെ തമിഴ് റീമേക്കായിരുന്നു ചിത്രം. മലയാളത്തിലെ പോലെ തമിഴിലും സിനിമ മികച്ച വിജയം നേടി.

Read more about: jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X