സൂര്യയുടെ കുടുംബത്തിൽ അങ്ങനെയൊരു നിയമം ഉണ്ട്, എത്ര തിരക്കാണെങ്കിലും ചെയ്യണം; താമസം മാറിയതിനെക്കുറിച്ചും നടി

തെന്നിന്ത്യയിലെ പ്രിയ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. 2006 ൽ വിവാഹിതരായ ഇരുവരും ഇന്നും സന്തോഷകരമായ ജീവിതം നയിക്കുന്നു. അന്നും ഇന്നും ഇവരുടെ ജനപ്രീതിക്ക് കുറവില്ല. മേഡ് ഫോർ ഈച്ച് അദർ എന്നാണ് ആരാധകർ ഈ താര ദമ്പതികളെ വിശേഷിപ്പിക്കുന്നത്. ഏറെനാളത്തെ പ്രണയത്തിനാെടുവിൽ‌ 2006 ലാണ് സൂര്യ ജ്യോതികയെ വിവാഹം ചെയ്യുന്നത്. വിവാഹ ശേഷം ജ്യോതിക അഭിനയ രം​ഗം വിട്ടു.

പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ജ്യോതിക അഭിനയ രം​ഗത്തേക്ക് തിരിച്ച് വരുന്നത്. ഇന്ന് മികച്ച സിനിമകൾ ജ്യോതികയെ തേടിയെത്തുന്നു. തീർത്തും വ്യത്യസ്തമായ പഞ്ചാത്തലങ്ങളിൽ വളർന്നവരാണ് ജ്യോതികയും സൂര്യയും. സൂര്യ തമിഴ്നാട്ടുകാരനാണെങ്കിൽ ജ്യോതിക മുംബെെക്കാരിയാണ്. തമിഴ് സിനിമകളിൽ അഭിനയിച്ചെങ്കിലും അക്കാലത്ത് ജ്യോതികയ്ക്ക് തമിഴ് സംസാരിക്കാൻ അറിയില്ല. സൂര്യയുടെ കുടുംബത്തെക്കുറിച്ച് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ജ്യോതിക പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Jyothika  Suriya

കുടുംബ ബന്ധങ്ങൾക്കും പാരമ്പര്യ മൂല്യങ്ങൾക്കും താൻ പ്രാധാന്യം നൽകിയത് സൂര്യയുടെ കുടുംബത്തിലെത്തിയ ശേഷമാണെന്ന് ജ്യോതിക പറയുന്നു. സൂര്യയുടെ കുടുംബത്തിലെ സ്ത്രീകൾ ഒരു ടീമാണ്. ബോയ്സ് ഒരു ടീമും. സൂര്യ നടുവിൽ നിൽക്കും. എല്ലാവരുമായും നല്ല അടുപ്പമുണ്ട്.

എല്ലാവർക്കും തിരക്കാണ്. കാർത്തിയും സൂര്യയും തിരക്കിലാണ്. അച്ഛനും പ്രസം​ഗങ്ങളും മറ്റുമായി തിരക്കിലാണ്. പക്ഷെ വീട്ടിൽ ഒരു നിയമം ഉണ്ട്. ലഞ്ചും ഡിന്നറും എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കണം. ഒരേ ടേബിളിൽ ഇരുന്ന് ഞങ്ങൾ കഴിക്കും. ആ കുടുംബത്തിൽ നിന്നും ഞാനൊരുപാട് പഠിച്ചിട്ടുണ്ട്. താൻ തെരഞ്ഞെടുക്കുന്ന റോളുകളിൽ പോലും ഇവ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ജ്യോതിക വ്യക്തമാക്കി.

Jyothika  Suriya

മുംബെെ തനിക്ക് അമ്മയെ പോലെയാണ്. ചെന്നെെ അച്ഛനെ പോലെയും. തനിക്കൊരു കരിയറും സംരക്ഷണവുമെല്ലാം തന്നത് ചെന്നെെ ആണെന്നും ജ്യോതിക പറഞ്ഞു. മക്കൾക്ക് രണ്ട് ന​ഗരങ്ങളും ഇഷ്ടമാണ്. മുംബൈയിലേക്ക് താമസം മാറിയതിന് കാരണം തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം സമയം ചെലവഴിക്കാൻ വേണ്ടിയാണ്.

വിവാഹത്തിന് ശേഷം വന്ന ഉത്തരവാദിത്വങ്ങളാൽ മാതാപിതാക്കളോടൊപ്പം ഉണ്ടായിരുന്നു. കുറച്ച് കാലം അവർക്കൊപ്പം നിൽക്കണമെന്ന് താൻ തീരുമാനിക്കുകയായിരുന്നെന്നും ജ്യോതിക വ്യക്തമാക്കി. അടുത്ത കാലത്താണ് സൂര്യയും ജ്യോതികയും മക്കളോടൊപ്പം മുംബൈയിലേക്ക് താമസം മാറിയത്. ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നിരുന്നു. ജ്യോതികയും സൂര്യയുടെ വീട്ടുകാരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നാണ് പുറത്ത് വന്ന ​ഗോസിപ്പുകൾ. എന്നാൽ ഇത് സത്യമല്ലെന്ന് ജ്യോതിക അഭിമുഖത്തിൽ പറയുന്നുണ്ട്.

ജ്യോതിക-സൂര്യ വിവാഹത്തെ ഏറ്റവും കൂടുതൽ എതിർത്തത് സൂര്യയുടെ പിതാവ് ശിവകുമാറാണ്. സിനിമാ നടി സൂര്യയുടെ ഭാര്യയാകുന്നതിൽ ശിവകുമാറിന് താൽപര്യം ഉണ്ടായിരുന്നില്ല. എന്നാൽ സൂര്യ തീരുമാനത്തിൽ ഉറച്ച് നിന്നതോടെ വിവാഹം നടന്നു. തിരിച്ച് വരവിൽ തന്റെ കരിയറിന് ഭർതൃ പിതാവ് വലിയ പിന്തുണ നൽകുന്നുണ്ടെന്നാണ് ജ്യോതിക പറയുന്നത്. ശൈത്താൻ ആണ് ജ്യോതികയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അജയ് ദേവ്​ഗൺ നായകനായ സിനിമ മികച്ച വിജയം നേടി.

Read more about: jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X