ചതി മനസിലാക്കാതെ രജിനികാന്ത്; നടന് തുണയായത് കമൽ ഹാസൻ; അന്ന് താരങ്ങൾക്കിടയിൽ സംഭവിച്ചത്
തമിഴ് സിനിമാ ലോകത്തെ പകരം വെക്കാനില്ലാത്ത താരങ്ങളാണ് രജിനികാന്തും കമൽ ഹാസനും. രണ്ട് പേരും താരങ്ങളായി ഉയർന്ന് വന്നത് പ്രേക്ഷകർ ആവേശത്തോടെയാണ് നോക്കിക്കണ്ടത്. ബാലതാരമായി സിനിമാ രംഗത്തേക്ക് കടന്ന് വന്ന നടനാണ് കമൽ ഹാസൻ. രജിനികാന്ത് അഭിനയത്തിൽ തുടക്കം കുറിക്കുമ്പോഴേക്കും കമൽ പ്രശസ്തനായിട്ടുണ്ട്. കമലിന്റെ ചില സിനിമകളിൽ വില്ലൻ വേഷത്തിലും രജിനി അഭിനയിച്ചിട്ടുണ്ട്.
പിന്നീട് വലിയ മാറ്റങ്ങൾ ഇവരുടെ ഗ്രാഫിൽ വന്നു. രജിനികാന്ത് ജനപ്രിയ സിനിമകളിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി. കരിയറിൽ എന്നും പരീക്ഷണങ്ങൾക്ക് തയ്യാറായ കമലിന് ഉയർച്ചകളും താഴ്ചകളും വന്നു. എന്നാൽ കമൽ ഹാസന്റെ സിനിമകൾക്ക് എന്നും സ്വീകാര്യത ലഭിച്ചു. ഉലകനായകനെന്ന് കമലിനെ ആരാധകർ വാഴ്ത്തി. രജിനി അപ്പോഴേക്കും തമിഴകത്തിന്റെ തലൈവർ ആയി.

സൂപ്പർതാരപദവിയിൽ കമലിനേക്കാൾ മുകളിലാണ് രജിനികാന്ത്. കരിയറിലെ മത്സരങ്ങൾക്കപ്പുറം ഇരുവരും പണ്ട് മുതലേ നല്ല സുഹൃത്തുക്കളാണ്. രജിനിയുടെ തുടക്കകാലത്ത് കമൽ ഹാസൻ ഇദ്ദേഹത്തെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് പേരും ഒരുമിച്ച് തുടരെ സിനിമകൾ ചെയ്ത ഒരു സമയം ഉണ്ടായിരുന്നു. അന്ന് രജിനിയോട് ഒറ്റയ്ക്ക് സിനിമകൾ ചെയ്യാൻ നിർദ്ദേശിച്ചത് കമൽ ഹാസനാണ്. രണ്ട് പ്രധാന നടൻമാർ വരുമ്പോൾ പ്രതിഫലം പകുത്ത് നൽകുന്നെന്നാണ് കമൽ ചൂണ്ടിക്കാണിച്ച കാരണം. പിന്നീട് രജിനി സോളോ ഹീറോയായുള്ള സിനിമകൾ ചെയ്തു.
പ്രതിഫലം കൂട്ടി ചോദിക്കാൻ രജിനികാന്തിനെ ഉപദേശിച്ചതും കമൽ ഹാസനാണ്. ഒരു കോടി പ്രതിഫലം ആവശ്യപ്പെടണമെന്ന് കമൽഹാസൻ രജിനികാന്തിനോട് ഒരിക്കൽ പറഞ്ഞു. ഇത് കേട്ട് രജിനികാന്ത് ഞെട്ടി. തന്നെ സിനിമാ ലോകത്ത് നിന്നും പുറത്താക്കാനാണോ ശ്രമമെന്ന് രജിനികാന്ത് ചിന്തിച്ചു. എന്നാൽ കമൽ ഹാസൻ തന്റെ ഉപദേശത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമാക്കി.

നിങ്ങൾ അഭിനയിച്ച സിനിമകളുടെ കലക്ഷൻ യഥാർത്ഥത്തിൽ എത്രയെന്ന് മറച്ച് വെച്ച് നിർമാതാക്കളും വിതരണക്കാരും കള്ളം പറയുകയാണ്. കോടികളാണ് താങ്കളുടെ സിനിമകൾക്ക് ലഭിക്കുന്ന കലക്ഷനെന്നും കമൽഹാസൻ രജിനികാന്തിനോട് തുറന്ന് പറഞ്ഞു. ഇതിന് ശേഷമാണ് രജിനികാന്ത് പ്രതിഫലം ഒരു കോടിയായി ഉയർത്തിയത്. പിന്നീട് പടിപടിയായി രജിനികാന്തിന്റെ പ്രതിഫലം ഉയർന്നു. ഇന്ന് നൂറ് കോടിയിലെത്തി നിൽക്കുകയാണ് രജിനികാന്തിന്റെ പ്രതിഫലം.
കമൽഹാസന്റെയും രജിനികാന്തിന്റെയും ആരാധകർ തമ്മിൽ ഒരു കാലത്ത് വലിയ വൈര്യം ഉണ്ടായിരുന്നു. എന്നാൽ ഇതവസനാപ്പിക്കണമെന്ന് രണ്ട് പേരും അക്കാലത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. പത്തോളം സിനിമകളിൽ കമലും രജിനിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ചെത്തുന്ന സിനിമയ്ക്ക് വേണ്ടി വർഷങ്ങളായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ആരാധകരുടെ അമിത പ്രതീക്ഷ മൂലം വീണ്ടും ഒരുമിച്ച് അഭിനയിക്കാൻ താരങ്ങൾക്ക് ഭയമുണ്ട്.
ജയിലർ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് രജിനികാന്തിപ്പോൾ. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത സിനിമ കലക്ഷൻ റെക്കോഡുകൾ സൃഷ്ടിച്ചു രജിനികാന്തിന്റെ തൊട്ടു മുമ്പിറങ്ങിയ സിനിമകൾ നിരാശപ്പെടുത്തിയതിനാൽ ജയിലറിന്റെ വിജയം നടനും ആരാധകർക്കും ഇരട്ടി മധുരമാണ്. മറുവശത്ത് കൽക്കി 2898 എഡി, ഇന്ത്യൻ 2 എന്നിവയാണ് കമലിന്റേതായി പുറത്തിറങ്ങാനുള്ള സിനിമകൾ.


Click it and Unblock the Notifications