വസ്ത്രം മാറാൻ സ്ഥലമില്ല; ഖുശ്ബു അന്ന് ചെയ്തത്; നടിക്ക് പ്രായമായതിൽ ആദ്യം സങ്കടപ്പെട്ടത് ഞാൻ; കസ്തൂരി രാജ

തെന്നിന്ത്യൻ സിനിമാ ലോകത്ത് എൺപതുകളിൽ തരം​ഗം സൃഷ്ടിച്ച നടിയാണ് ഖുശ്ബു. ഖുശ്ബുവിനെ പോലെ ആഘോഷിക്കപ്പെട്ട നടിമാർ അക്കാലത്ത് വിരളമാണ്. ഹരമായി മാറിയ ഖുശ്ബുവിന് വേണ്ടി ആരാധകർ ക്ഷേത്രവും പണിതിരുന്നു. തമിഴിൽ നൂറോളം സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ മിക്ക സൂപ്പർതാരങ്ങളുടെയും നായികയായി ഖുശ്ബു തിളങ്ങി. മുംബൈയിൽ നിന്നും ചെന്നെെയിലേക്ക് കരിയറും ജീവിതവും പറിച്ച് നട്ട ഖുശ്ബു ഇന്നും സിനിമാ ലോകത്തെ പ്രബല സാന്നിധ്യമാണ്.

ഒരുപിടി മലയാളം സിനിമകളിലും ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. ഖുശ്ബുവിനെക്കുറിച്ച് സംവിധായകൻ കസ്തൂരി രാജ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഖുശ്ബുവിന് പ്രായമായതിൽ ആദ്യം വിഷമിച്ചയാൾ ഞാനാണ്. എന്റെ ഒമ്പത് സിനിമകളിൽ അവർ അഭിനയിച്ചി‌ട്ടുണ്ടെന്നും കസ്തൂരി രാജ വ്യക്തമാക്കി. ഖുശ്ബു ജോലിയോട് കാണിക്കുന്ന ആത്മാർത്ഥതയെക്കുറിച്ചും കസ്തൂരി രാജ അന്ന് സംസാരിച്ചു.

Khushbu

ഒരു സിനിമയുടെ ഷൂട്ടിം​ഗിനിടെയുണ്ടായ അനുഭവമാണ് സംവിധായകൻ പങ്കുവെച്ചത്. അഞ്ചേ മുക്കാലാണ് സമയം. ചുറ്റും മരങ്ങൾ ഒന്നുമില്ല. വസ്ത്രം മാറ്റി ഒരു ഷോട്ട് എടുക്കണം. ഇല്ലെങ്കിൽ പിറ്റേ ദിവസം ഈ ഷോ‌ട്ടിനായി 12 കിലോ മീറ്റർ വീണ്ടും വരണം. ഞങ്ങൾ ഇതേക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഖുശ്ബു വന്ന് എന്താണ് സംസാരിക്കുന്നതെന്ന് ചോദിച്ചു.

വസ്ത്രം മാറ്റി ഒരു ഷോട്ട് എടുക്കണം, പക്ഷെ ഇവിടെ വസ്ത്രം മാറാൻ ഒരിടമില്ല എന്ന് പറഞ്ഞു. അത്രയേയുള്ളോ എന്ന് പറഞ്ഞ് ഖുശ്ബു അസിസ്റ്റന്റുകളെ വിളിച്ച് സാരികൊണ്ട് മറയുണ്ടാക്കി പെട്ടെന്ന് വസ്ത്രം മാറി വന്നു. സീനെടുക്കുകയും ചെയ്തു. ഇന്ന് അതൊന്നും സാധ്യമല്ലെന്നും കസ്തൂരി രാജ ചൂണ്ടിക്കാട്ടി. നടൻ ധനുഷിന്റെ പിതാവാണ് കസ്തൂരി രാജ.

Khushbu

കരിയറിന്റെ ഒരു ഘട്ടത്തിൽ നായിക നിരയിൽ നിന്ന് മാറിയെങ്കിലും ഖുശ്ബുവിനെ തേടി ശ്രദ്ധേയ കഥാപാത്രങ്ങൾ എക്കാലവും വന്നിട്ടുണ്ട്. സംവിധായകനും ന‌‌‌ടനുമായ സുന്ദർ സിയാണ് ഖുശ്ബുവിന്റെ ഭർത്താവ്. 2000 ത്തിലായിരുന്നു ഖുശ്ബുവിന്റെയും സുന്ദർ സിയുടെയും വിവാഹം. അവന്തിക അനന്തിത എന്നീ രണ്ട് മക്കളാണ് താര ദമ്പതികൾക്കുള്ളത്. രാഷ്ട്രീയത്തിലും ഇന്ന് സാന്നിധ്യമറിയിക്കുന്ന ഖുശ്ബു പൊതുവിഷയങ്ങളിൽ ശക്തമായി പ്രതികരിക്കാറുണ്ട്.

കുറച്ച് നാൾ മുമ്പ് തന്റെ പിതാവിൽ നിന്നും കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈം​ഗിക ചൂഷണത്തെക്കുറിക്ക് ഖുശ്ബു തുറന്ന് പറഞ്ഞു. പിതാവുമായി വർഷങ്ങളായി അസ്വാരസ്യത്തിലാണ് ഖുശ്ബു. അമ്മയാണ് തനിക്കെല്ലാമെന്ന് ന‌ടി മുമ്പ് വ്യക്തമാക്കിയിട്ടുമുണ്ട്.

സുന്ദറിനും മക്കൾക്കും അമ്മയ്ക്കും ഒപ്പമുള്ള ജീവിതം എപ്പോഴും ഇത് പോലെ തുടരണം. അവരെന്റെ കൂടെ എപ്പോഴും ഉണ്ടാവണം. അത് സാധ്യമല്ലെന്നറിയാം. പക്ഷെ ഞാൻ എത്ര ജൻമങ്ങൾ എടുത്താലും അവർ എന്റെ കൂടെ ഉണ്ടാവണമെന്നാണ് ആ​ഗ്രഹമെന്നും ഖുശ്ബു മുമ്പൊരിക്കൽ പറഞ്ഞു. മാനത്തെ കൊട്ടാരം, ഇൻഡിപെൻഡൻ, പ്രാഞ്ചിയേട്ടൻ, കൈയൊപ്പ്, ചന്ദ്രോത്സവം തു‌ടങ്ങിയവയാണ് ഖുശ്ബു അഭിനയിച്ച മലയാള സിനിമകൾ. തമിഴിൽ ചില സീരിയലുകളിലും നടി അഭിനയിച്ചിട്ടുണ്ട്.

Read more about: khushbu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X