ആരും ഒന്നും അറിയാതിരിക്കാനാണ് രവി എന്റെ അടുത്ത് വന്നത്, ആ കുടുംബം നശിപ്പിച്ചത് ഞാനല്ല; കെനിഷ അന്ന് പറഞ്ഞത്!

കഴിഞ്ഞ വർഷം പകുതിയോടെയാണ് തമിഴ് നടൻ രവി മോഹൻ വിവാഹ​മോചനം പ്രഖ്യാപിച്ചുള്ള പ്രസ്താവന ഇറക്കിയത്. തമിഴ് സിനിമ രം​ഗത്തെ മാതൃക ദമ്പതികളെന്ന് പ്രേക്ഷകർ കരുതിയിരുന്ന രണ്ടുപേരായിരുന്നു രവി മോഹനും ആർതി രവിയും. ഇരുവരും ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നില്ല വേർപിരിയൽ. താൻ ഇതേ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് താരപത്നി രവി മോഹ​ന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരിച്ച് പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.

അതിനിടയിലാണ് രവി മോഹൻ വിവാഹമോചനം പ്രഖ്യാപിച്ചത്. ഇരുവരുടേയും മക്കൾ ആർതിയുടെ സംരക്ഷണയിലാണ്. വിവാഹമോചനത്തിനായി രവി മോഹൻ കോടതിയെ സമീപിച്ചിരിക്കുകയാണ്. അതിനടിയൽ ഇന്ന് നടന്ന തമിഴ് നിർമാതാവിന്റെ മകളുടെ വിവാഹത്തിൽ കാമുകിയെന്ന് പറയപ്പെടുന്ന കെനിഷ ഫ്രാൻസിസിനൊപ്പം രവി എത്തിയത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Kenishaa Francis Jayam Ravi

നവദമ്പതികളെപ്പോലെ ഡ്രസ് കോഡിൽ കൈ കോർത്ത് പിടിച്ചാണ് ഇരുവരും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. വീഡിയോ വൈറലായതോടെ ആർതി പ്രതികരിച്ച് എത്തി. രവി പിതാവെന്ന നിലയിൽ ചെയ്യേണ്ട കടമകൾ പോലും ചെയ്യുന്നില്ലെന്നും വീട് വിട്ട് ഇറങ്ങേണ്ട അവസ്ഥയിലാണ് താനും മക്കളും ഉള്ളതെന്നുമാണ് ആർതി കുറിച്ചത്.

കെനിഷയുമായുള്ള രവിയുടെ സൗഹൃദം ആർതി കണ്ടുപിടിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് റിപ്പോർട്ടുകൾ. പലപ്പോഴും കെനിഷയ്ക്കൊപ്പം സമയം ചിലവഴിക്കാനായി രവി ​ഗോവയിലേക്ക് എത്താറുണ്ടായിരുന്നുവത്രെ. ആർതിയും രവിയും വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്നതും കെനിഷയ്ക്കാണ്. ഹോം ബ്രേക്കർ എന്നാണ് ആർതി-രവി ജോഡി ആരാധകർ കെനിഷയെ വിശേഷിപ്പിച്ചത്.

വിമർശനം പരിധി വിട്ടപ്പോൾ കെനിഷ തന്നെ പ്രതികരിച്ച് എത്തിയിരുന്നു. ദാമ്പത്യ ജീവിതം തകർന്നപ്പോൾ വൈകാരികമായും മാനസികമായും രവി ബുദ്ധിമുട്ടുകൾ അനുഭവിച്ചുവെന്നും അന്ന് ഒരു മെന്റൽ സപ്പോർട്ടിന് വേണ്ടിയാണ് രവി തന്നെ സമീപിച്ചത് എന്നുമാണ് കെനിഷ പറഞ്ഞത്. ആർതിയുമായുള്ള ദാമ്പത്യത്തിൽ മാനസികമായും വൈകാരികമായും തകർന്നിരിക്കുമ്പോഴാണ് അദ്ദേഹം എന്നെ ബന്ധപ്പെട്ടത്.

മുൻ ഭാര്യയിൽ നിന്ന് വേർപിരിയാൻ കാരണം ഞാനാണെന്ന് പറയുന്ന ചില ലേഖനങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതൊക്കെ തെറ്റായ അവകാശവാദങ്ങളാണ്. തന്റെ അഭിഭാഷകൻ മുഖേന പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് നോട്ടീസ് അയച്ചതിനുശേഷമാണ് അദ്ദേഹം എന്നെ സമീപിച്ചത്. ചെന്നൈയിലുള്ള ആരും ഇക്കാര്യം അറിയരുതെന്ന് ആഗ്രഹിച്ചാണ് അദ്ദേഹം എന്നെ സമീപിച്ചത് എന്നുമാണ് കെനിഷ പറഞ്ഞത്.

Kenishaa Francis Jayam Ravi

വിവാഹമോചനം ഏകപക്ഷീയമായ തീരുമാനമായിരുന്നുവെന്ന ആർതിയുടെ വാദത്തെക്കുറിച്ച് കുറച്ച് നാളുകൾക്ക് മുമ്പ് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ രവി സംസാരിച്ചിരുന്നു. തന്റെ തീരുമാനത്തെക്കുറിച്ച് ആർതിയുമായും രണ്ട് കുടുംബാംഗങ്ങളുമായും ദീർഘനേരം ചർച്ച നടത്തിയെന്നും അതിനാൽ ആർതിയുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് നടൻ അഭിമുഖത്തിൽ പറഞ്ഞത്. താൻ വീട്ടിൽ നിന്ന് മാറിത്താമസിച്ചതായും വിവാഹമോചന കാര്യം തന്റെ മൂത്ത മകനുമായി പങ്കുവെച്ചതായും രവി വെളിപ്പെടുത്തിയിരുന്നു.

വേർപിരിയൽ പ്രഖ്യാപിക്കുന്നതുവരെ രവിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ നിയന്ത്രിച്ചിരുന്നത് ഭാര്യ ആർതിയായിരുന്നു. അതിനുശേഷം നടൻ ആർതിയിൽ നിന്നും അക്കൗണ്ട് തിരികെ വാങ്ങി. ശേഷം ആർതിയും മക്കളുമൊത്തുള്ള എല്ലാ ഫോട്ടോകളും നടൻ സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്തു. മക്കളോട് പോലും സംസാരിക്കാൻ രവി അടുത്തിടെയായി തയ്യാറാകുന്നില്ലെന്നാണ് ആർതിയുടെ പുതിയ ആരോപണം.

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X