അസിൻ എന്റെയടുത്ത് വന്ന് സംസാരിച്ചു; നയൻതാരയുമായി ചില പ്രശ്നങ്ങൾ ഉണ്ടായി; തൃഷ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്ത് നിറഞ്ഞ് നായിക നടിയാണ് അസിൻ‌. മലയാളിയായ അസിൻ തമിഴ്, തെലുങ്ക് സിനിമാ ലോകത്തുണ്ടാക്കിയ തരം​ഗം ചെറുതല്ല. നയൻതാര, തൃഷ, അസിൻ എന്നീ നടിമാർ തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നടിമാരായി നിലനിന്ന കാലഘട്ടമായിരുന്നു 2000 ന്റെ തുടക്ക വർഷങ്ങൾ. സൂപ്പർസ്റ്റാറുകളുടെ സിനിമകളിൽ തുടരെ ഇവർക്ക് അവസരം ലഭിച്ചു. നയൻസിനേക്കാളും തൃഷയേക്കാളും ഒരുപടി മുകളിലായിരുന്നു അസിന്റെ താരമൂല്യം.

ഹിറ്റുകൾ തുടരെ ലഭിച്ചത്, അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ, സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യുന്നു തുടങ്ങി പല ഘടകങ്ങൾ ഇതിന് കാരണമായിട്ടുണ്ട്. ​ഗജിനി എന്ന ചിത്രത്തിന് ശേഷം അസിന്റെ കരിയർ ​ഗ്രാഫ് കുതിച്ചുയർന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിലേക്ക് കടന്ന അസിൻ പിന്നീട് ഹിന്ദി സിനിമകളിലാണ് ശ്രദ്ധ നൽകിയത്. 2016 ൽ വിവാഹിതയായ ശേഷം നടി അഭിനയ രം​ഗം വിടുകയും ചെയ്തു.

 Trisha, Asin

ഇതിനിടെ തൃഷയുടെയും നയൻതാരയുടെയും കരിയർ ഉയർച്ചകളും താഴ്ചകളുമായി മുന്നോട്ട് പോയി. വർഷങ്ങൾക്കിപ്പുറും തെന്നിന്ത്യയിലെ താരറാണിമാരായി തുടരുകയാണ് തൃഷയും നയൻതാരയും. അസിനെയും നയൻതാരയെയും കുറിച്ച് മുമ്പൊരിക്കൽ തൃഷ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അസിനുമായി ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി.

നടിമാരുമായി എനിക്കൊരിക്കലും പ്രശ്നം ഉണ്ടായിട്ടില്ല. ഫിലിംഫെയർ അവാർഡ്സിന്റെ സമയത്താണ് അസിനെ കണ്ടത്. വർഷം എന്ന സിനിമയ്ക്ക് എനിക്ക് അവാർഡ് ലഭിച്ചിരുന്നു. അവർ എന്റെയടുത്ത് വന്ന് മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ച വെച്ചതെന്ന് പറഞ്ഞു. ഞങ്ങൾ തമ്മിൽ ഒരിക്കലും പ്രശ്നം ഉണ്ടായിട്ടില്ല. ഒരുപക്ഷെ ഇത് മാധ്യമങ്ങൾ സൃഷ്ടിച്ചതായിരിക്കാം.

 Trisha, Asin

ഞങ്ങൾ ഒരേപോലുള്ള സിനിമകളാണ് ചെയ്തത്. ഒരാളുമായി അസ്വാരസ്യം ഉണ്ടാകണമെങ്കിൽ അവരുമായി അടുത്ത ബന്ധം വേണം. ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നില്ല. അസിന്റെ വർക്കുകളിലും അവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോയ രീതിയിലും തനിക്ക് വളരെ ബഹുമാനമുണ്ടെന്നും അന്ന് തൃഷ വ്യക്തമാക്കി. അതേസമയം നയൻതാരയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും തൃഷ അന്ന് തുറന്ന് പറഞ്ഞു.

ഒരുപാട് പ്രശ്നങ്ങൾ മാധ്യമങ്ങളുടെ സൃഷ്ടിയാണ്. പക്ഷെ ഒരിക്കൽ പ്രശ്നമായിട്ടുണ്ട്. പക്ഷെ സിനിമകൾ കാരണമല്ല. ചില മ്യൂചൽ സുഹൃത്തുക്കൾ കാരണമാണ്. ഒരു പ്രശ്നമൊന്നും ആയിരുന്നില്ല അത്. കുറച്ച് നാൾ മിണ്ടാതിരുന്നു. പിന്നീട് ഞങ്ങൾ വീണ്ടും സംസാരിച്ചു. ഞങ്ങൾ തമ്മിൽ മത്സരിച്ചിട്ടുണ്ടാവും പക്ഷെ പരസ്പരം നല്ലത് വരാനാണ് ആ​ഗ്രഹിച്ചതെന്നും അന്ന് തൃഷ വ്യക്തമാക്കി. ഇന്ത്യാ​ഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

പുതുമുഖങ്ങളുടെ കടന്ന് വരവ് ആദ്യം നല്ല രീതിയിൽ എടുക്കാൻ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് തൃഷ അന്ന് തുറന്ന് പറഞ്ഞു. പക്ഷെ കരിയറിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കാനുള്ള സാഹചര്യമാണതെന്ന് പിന്നീട് താൻ മനസിലാക്കിയെന്നും തൃഷ വ്യക്തമാക്കി.

പൊന്നിയിൻ സെൽവൻ എന്ന സിനിമയ്ക്ക് ശേഷം കെെ നിറയെ അവസരങ്ങളാണ് തൃഷയെ തേ‌ടിയെത്തുന്നത്. ലിയോ, ഐഡന്റിറ്റി, റാം തുടങ്ങി നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പൊന്നിയിൻ സെൽവന് മുമ്പ് നടിക്ക് കരിയറിൽ മോശം ഘട്ടമായിരുന്നു. എന്നാൽ കുന്ദവി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ തൃഷ ശക്തമായ തിരിച്ച് വരവാണ് ന‌ടത്തിയിരിക്കുന്നത്. തൃഷയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X