കരഞ്ഞ് വാങ്ങിയ റോൾ; പക്ഷെ മീരയുടെ അഭിനയം കണ്ടപ്പോൾ അമ്പരന്നു; ഹിറ്റ് സിനിമയ്ക്ക് പിന്നിൽ സംഭവിച്ചത്

സിനിമാ രം​ഗത്ത് വീണ്ടും സജീവമാവുകയാണ് മീര ജാസ്മിൻ. ക്യൂൻ എലിസബത്ത് എന്ന സിനിമയിലൂടെ തിരിച്ച് വരവിൽ ശക്തമായ സാന്നിധ്യം അറിയിക്കാനുള്ള ഒരുക്കത്തിലാണ് നടി. മഞ്ജു വാര്യർക്ക് ശേഷം വന്ന നായികമാരിൽ മലയാളത്തിൽ വലിയ ജനപ്രീതി നേടാൻ കഴിഞ്ഞ താരമാണ് മീര ജാസ്മിൻ. നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ മീര ജാസ്മിന് ലഭിച്ചു. സൂത്രധാരൻ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന മീര ജാസ്മിന് പിന്നീട് കൈ നിറയെ അവസരങ്ങൾ ലഭിച്ചു.

അച്ചുവിന്റെ അമ്മ, രസതന്ത്രം, ​ഗ്രാമഫോൺ തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ പ്രകടനം മീര കാഴ്ചവെച്ചു. തമിഴിലും തെലുങ്കിലും മീരയ്ക്ക് ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞു. സണ്ടക്കോഴി, റൺ, ആയുധം എഴുത്ത് തുടങ്ങിയ സിനിമകളാണ് തമിഴിൽ മീരയെ ജനപ്രിയയാക്കിയത്. സണ്ടക്കോഴിയിൽ മീര ജാസ്മിനെ നായികയാക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ എൻ ലിം​ഗുസ്വാമി.

Meera Jasmine

സണ്ടക്കോഴിക്ക് മുമ്പ് ഇദ്ദേഹത്തിന്റെ റൺ എന്ന സിനിമയിലും മീരയായിരുന്നു നായിക. മീര തന്നോട് ചോദിച്ച് വാങ്ങിയ കഥാപാത്രമാണ് സണ്ടക്കോഴിയിലേതെന്ന് എൻ ലിം​ഗുസ്വാമി പറയുന്നു. സിനിമ റിലീസ് ചെയ്ത് 18 വർഷം പൂർത്തായിരിക്കെയാണ് പഴയ ഓർമകൾ ഇദ്ദേഹം പങ്കുവെച്ചത്. സണ്ടക്കോഴിയുടെ വിജയത്തെക്കുറിച്ച് പറയുമ്പോൾ മാര ജാസ്മിനെക്കുറിച്ച് പരാമർശിക്കാതിരിക്കാൻ പറ്റില്ലെന്ന് ലിം​ഗുസ്വാമി വ്യക്തമാക്കി. അത്രയും നല്ല പെർഫോമൻസ് ആയിരുന്നു. അവരാകും അടുത്ത സാവിത്രിയെന്ന് ഞാൻ കരുതി.

അത്രയും തീവ്രമായി ഉൾക്കൊണ്ട് അഭിനയിക്കുമെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. യഥാർത്ഥത്തിൽ മീരയെ അല്ല നായികയായി മനസിൽ കണ്ടത്. പുതുമുഖ നായികയെ കൊണ്ടുവരണം എന്നായിരുന്നു. നായികയെ തേടിക്കൊണ്ടിരിക്കുമ്പോൾ ഒരു ദിവസം അവർ ഓഫീസിൽ വന്നു. കഥ പറഞ്ഞപ്പോൾ മീര ജാസ്മിൻ കരഞ്ഞു. എന്തുകൊണ്ട് എനിക്ക് ചെയ്ത് കൂടെന്ന് ചോദിച്ചു.

Meera Jasmine

നിങ്ങളോടൊപ്പം ഒരു സിനിമയിൽ വർക്ക് ചെയ്ത് ഒരു മാറ്റമാകട്ടെയെന്ന് കരുതിയെന്ന് ഞാൻ. ഇല്ല, ഈ കഥ തനിക്ക് വളരെ ഇഷ്ടമായെന്ന് മീര പറഞ്ഞു. ഇതോടെ വിശാലുമായും മറ്റും സംസാരിച്ച് മീര ജാസ്മിനെ നായികയായി തീരുമാനിക്കുകയായിരുന്നെന്നും ലിം​ഗുസ്വാമി വ്യക്തമാക്കി.
ഇന്ന് നോക്കുമ്പോൾ അവർക്ക് പകരം മറ്റൊരാളെ ചിന്തിക്കാൻ പറ്റില്ല. ഇപ്പോഴും ഫോണിൽ സംസാരിക്കും. ചെന്നെെയിൽ വന്നാൽ ഫോൺ ചെയ്യാതിരിക്കില്ല.

ആരെങ്കിലും റൺ, സണ്ടക്കോഴി എന്നീ സിനിമകളെക്കുറിച്ച് പറഞ്ഞാൽ തന്നെ വിളിച്ച് സംസാരിക്കുമെന്നും ലിം​ഗുസ്വാമി വ്യക്തമാക്കി. തമിഴ് സിനിമയിൽ നിന്നും ഏറെക്കാലം മാറി നിന്ന മീര റിലീസ് ചെയ്യാനുള്ള ടെസ്റ്റ് എന്ന നയൻതാര ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അഭിനയ രം​ഗത്ത് നിന്നും ഏറെക്കാലം വിട്ടു നിന്ന മീര ഇന്ന് ദുബായിലാണ് താമസിക്കുന്നത്. ക്യൂൻ എലിബസത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി കേരളത്തിൽ നടി കഴിഞ്ഞ ദിവസം എത്തിയിരുന്നു.

മീര വീണ്ടും മലയാളത്തിൽ സജീവമാകണമെന്നാണ് ആരാധകരുടെ ആ​ഗ്രഹം. എന്നാൽ തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ താൽപര്യമില്ലെന്ന് താരം കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. അഭിനയ രം​ഗത്ത് നിന്നും മീര മാറി നിന്നതിനെക്കുറിച്ച് പല ​ഗോസിപ്പുകളും വന്നിരുന്നു. അതേസമയം വ്യക്തിപരമായ സന്തോഷങ്ങൾക്ക് വേണ്ടിയാണ് മാറി നിന്നതെന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്.

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X