സിനിമ പരാജയപ്പെട്ടു, പ്രതിഫലം കുറയ്ക്കണമെന്ന് പറഞ്ഞപ്പോൾ നയൻതാരയുടെ മറുപടി; തുണച്ചത് തമന്നയെ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഏറ്റവും വിലപിടിപ്പുള്ള നായിക നടിയാണ് ഇന്ന് നയൻതാര. കൈ നിറയെ അവസരങ്ങളുള്ള നടിയുടെ ആരാധക വൃന്ദം പലപ്പോഴും അത്ഭുതപ്പെടുത്തുന്നതാണ്. ഇരുപത് വർഷമായി സിനിമാ രം​ഗത്ത് തുടരുന്ന നയൻതാരയ്ക്ക് മാർക്കറ്റ് വാല്യു കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. എന്താണ് നയൻതാരയുടെ വിജയമന്ത്രമെന്ന് സിനിമാ ലോകത്തും ചോദ്യങ്ങൾ വരാറുണ്ട്. പ്രതിഫലത്തിൽ പൊതുവെ വിട്ടുവീഴ്ച ചെയ്യാത്ത താരവുമാണ് നയൻതാര.

‌‌മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നിന്നും നയൻതാരയെ ഒഴിവാക്കിയത് പ്രതിഫലത്തിലെ കടുംപി‌ടുത്തം കാരണമാണെന്നാണ് സൂചന. 12 കോടി രൂപയാണ് നടി പ്രതിഫലമായി ആവശ്യപ്പെട്ടത്. നയൻതാരയ്ക്ക് പകരം തൃഷയാണ് ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്. നേരത്തെയും വൻ ഹിറ്റായ സിനിമകൾ പ്രതിഫലത്തിലെ കടുംപിടുത്തം കാരണം നയൻതാരയ്ക്ക് നഷ്ടമായിട്ടുണ്ട്.

Nayanthara

ഇതിലൊന്നാണ് പയ്യ. 2010 ൽ പുറത്തിറങ്ങിയ സിനിമയിൽ കാർത്തിയും തമന്നയുമാണ് പ്രധാന വേഷങ്ങൾ ചെയ്തത്. തമന്നയ്ക്ക് പകരം നയൻതാരയെയായിരുന്നു ചിത്രത്തിലേക്ക് ആദ്യം പരി​ഗണിച്ചത്. എന്നാൽ നടി ഈ സിനിമ ചെയ്തില്ല. ഇതേക്കുറിച്ച് പയ്യയുടെ സംവിധായകൻ എൻ ലിം​ഗുസ്വാമി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സിനിമയിൽ നയൻതാരയെയായിരുന്നു ആദ്യം പ്ലാൻ ചെയ്തത്. ആ സമയത്ത് അവരുടെ ഏതോയൊരു പടം പരാജയപ്പെട്ടു. ശമ്പളം നിങ്ങൾ തന്നെ അൽ‌പ്പം കുറയ്ക്കണമെന്ന് ഞങ്ങളുടെ സൈഡിൽ നിന്ന് ആവശ്യപ്പെട്ടു. എന്നാൽ നയൻാരയ്ക്ക് അത് ഇഷ്ടപ്പെട്ടില്ലെന്ന് ലിം​ഗുസ്വാമി പറയുന്നു. പെട്ടെന്നെങ്ങനെയാണ്, എന്റെ ജോലി ഞാൻ ചെയ്യുന്നു അതിലെന്താണെന്ന് എന്നൊക്കെ പറഞ്ഞു. അത് വലിയ വാർത്തയായി. ഞങ്ങൾക്ക് വലിയ പബ്ലിസിറ്റിയായി.

Nayanthara

ആ സമയത്താണ് ആദവൻ സിനിമയ്ക്ക് അവർ ഡേറ്റ് നൽകുന്നത്. പയ്യയിലേക്ക് നയൻതാരയ്ക്ക് പകരം തമന്നയെ കാസ്റ്റ് ചെയ്തെന്നും ലിം​ഗുസ്വാമി വ്യക്തമാക്കി.പയ്യ സിനിമ തമന്നയ്ക്ക് നൽകിയ ജനപ്രീതി ചെറുതല്ല. ഈ സിനിമയിലൂടെ നടി തമിഴകത്തെ സെൻസേഷനായി മാറി. പയ്യക്ക് പകരം നയൻതാര ചെയ്ത ആദവൻ എന്ന സിനിമ പരാജയപ്പെടുകയും ചെയ്തു. തമന്ന തമിഴകത്തെ തിരക്കുള്ള നടിയായി മാറുന്നത് പയ്യക്ക് ശേഷമാണ്.

തമന്ന, കാജൽ അ​ഗർവാൾ, ഹൻസിക തുടങ്ങിയ നടിമാർ തമിഴകത്ത് സെൻസേഷനായി മാറിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. നയൻതാര, തൃഷ തുടങ്ങിയ നടിമാർക്ക് അക്കാലത്ത് കരിയറിൽ ഇത് തിരിച്ച‌ടിയായി. വ്യക്തിപരമായ കാരണങ്ങൾ കാരണം സിനിമാ രം​ഗത്ത് നിന്നും ഒരു ഘട്ടത്തിൽ നയൻതാര വിട്ടുനിൽക്കുകയും ചെയ്തു. പിന്നീട് 2013 ലാണ് ശക്തമായ തിരിച്ച് വരവ് നടിക്ക് സാധ്യമാകുന്നത്.

പ്രതിഫലത്തിന്റെ പേരിൽ മണിരത്നം സിനിമയിൽ നിന്ന് നയൻതാര ഒഴിവായെന്ന വാർത്ത ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. ഇതുവരെയും ഒരു മണിരത്നം ചിത്രത്തിൽ നയൻതാര അഭിനയിച്ചിട്ടില്ല. പൊന്നിയിൻ സെൽവനിൽ നടിയെ പരി​ഗണിച്ചിരുന്നെങ്കിലും അവസാനം ഈ അവസരം ലഭിച്ചത് തൃഷയ്ക്കാണ്.

ജവാൻ, ഇരവൈൻ എന്നിവയാണ് നയൻതാരയുടെ ഒ‌ടുവിൽ പുറത്തിറങ്ങിയ സിനിമകൾ. ജവാൻ മികച്ച വിജയം നേടി. എന്നാൽ ഇരവൈൻ പരാജയപ്പെട്ടു. പത്ത് കോടി രൂപയാണ് ജവാനിൽ നയൻതാര വാങ്ങിയ പ്രതിഫലം. നടിയുടെ ആദ്യ ബോളിവുഡ് സിനിമയുമാണിത്. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X