ടിവിയിൽ സ്വന്തം മുഖം കാണുന്നത് പോലും വെറുത്തു, 11 മാസം വീട്ടിലൊതുങ്ങി; നയൻസിനെ മാറ്റി മറിച്ച ആ കാലം

തെന്നിന്ത്യയിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നടിയാര് എന്ന ചോദ്യത്തിന് ആദ്യം ഉയർന്ന് വരുന്ന പേരാണ് നയൻതാര. തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായ നയൻതാരയുടെ കരിയർ വളർച്ച ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ബി​ഗ് ബജറ്റ് സിനിമകൾ നിർമാതാക്കൾ ആദ്യം പരി​ഗണിക്കുന്ന നായിക, സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് വാണിജ്യ വിജയം ഉറപ്പു നൽകാൻ പറ്റുന്ന നടി, 18 വർഷമായി ബി​ഗ് സ്ക്രീനിലെ മിന്നും താരമായി തുടരുന്ന നടി തുടങ്ങി നയൻതാരയ്ക്കുള്ള ഖ്യാതികൾ ഏറെയാണ്.

നയൻ‌സ്  വീട്ടിലടച്ചിരുന്ന ഒരു സമയവും ഉണ്ടായിരുന്നു.

2003 ൽ മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നീട് തമിഴകത്ത് ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഉയർച്ച താഴ്ചകൾ ഒരുപാട് വന്ന നയൻസിന്റെ സിനിമാ ജീവിതം മാറി മറിയുന്നത് 2015 കളോടെയാണ്. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഒരു നിര തന്നെ നയൻതാരയുടെ പേരിൽ ആ കാലയളവിൽ വന്നു. പ്രശസ്തിയുടെ നെറുകയിൽ നിൽക്കുന്ന നയൻ‌സ് മുമ്പൊരിക്കൽ സിനിമാ അഭിനയം നിർത്തി വീട്ടിലടച്ചിരുന്ന ഒരു സമയവും ഉണ്ടായിരുന്നു.

'ഞാൻ വളരെ സ്വകാര്യ ‌ത ആ​ഗ്രഹിക്കുന്ന വ്യക്തിയാണ്'

2011 ലായിരുന്നു ഈ സംഭവം. 2019 ൽ വോ​ഗിന് നൽകിയ അഭിമുഖത്തിലാണ് നയൻസ് ഇതേപറ്റി തുറന്ന് സംസാരിച്ചത്. 11 മാസം വീട്ടിൽ മാതാപിതാക്കളുടെയൊപ്പം സിനിമയുമായി ഒരു ബന്ധവുമില്ലാതെ കഴിഞ്ഞെന്ന് നയൻസ് പറയുന്നു.

'ഞാനെന്റെ വ്യക്തപരമായ ഒരു സമയത്തായിരുന്നു. ചാനലുകളിൽ എന്റെ സിനിമയോ പാട്ടുകളോ വന്നാൽ ഞാൻ കാണില്ലായിരുന്നു. എന്താണ് ഞാൻ ചിന്തിക്കുന്നതെന്ന് ആളുകൾ അറിയരുതെന്ന് ഉണ്ടായിരുന്നു. ഞാൻ വളരെ സ്വകാര്യ ‌ത ആ​ഗ്രഹിക്കുന്ന വ്യക്തിയാണ്. ആൾക്കൂട്ടം എനിക്ക് പറ്റില്ല,' എന്നായിരുന്നു നയൻതാര പറഞ്ഞത്.

സീതയെ ആയിരുന്നു നയൻതാര അവതരിപ്പിച്ചത്

ശ്രീ രാമ രാജ്യം എന്ന സിനിമയായിരുന്നു ഇടവേള എടുക്കുന്നതിന് മുമ്പ് നയൻസ് അഭിനയിച്ച അവസാന സിനിമ. ഈ തെലുങ്ക് സിനിമയിൽ രാമായണത്തിലെ സീതയെ ആയിരുന്നു നയൻതാര അവതരിപ്പിച്ചത്. പ്രഭുദേവയെ വിവാ​ഹം കഴിക്കാനൊരുങ്ങിയ നയൻസ് ശ്രീ രാമരാജ്യത്തിന് ശേഷം സിനിമ ചെയ്യില്ലെന്ന് തീരുമാനിക്കുകയായിരുന്നത്രെ.

എന്നാൽ ബന്ധം പിരിഞ്ഞതോടെ നയൻസിനെ വല്ലാതെ ഇത് ബാധിച്ചു. ഇതോടെയാണ് നടി 11 മാസം ലൈം ലൈറ്റിൽ നിന്ന് മാറി നിന്നതെന്നായിരുന്നു പുറത്തു വന്ന വിവരം.

Recommended Video

Nayanthara Vignesh Pressmeet |കല്യാണം കഴിഞ്ഞുള്ള ആദ്യ പ്രതികരണം *Celebrity
ഹിറ്റുകളുടെ ഒരു നിര തന്നെ നയൻസിനെ തേടിയെത്തി

ഇടവേളയ്ക്ക് ശേഷം 2013 ൽ രാജാ റാണി എന്ന സിനിമയിലൂടെ നയൻസ് വമ്പൻ തിരിച്ചു വരവ് നടത്തി. അറ്റ്ലി സംവിധാനം ചെയ്ത ചിത്രം തമിഴ്നാട്ടിൽ 100 ദിവസം ഓടി. നഷ്ടപ്പെട്ടെന്ന് കരുതിയ താരപദവി നയൻസിനെ തേടി വീണ്ടുമെത്തി.

പിന്നീടുള്ള വർഷങ്ങളിൽ തമിഴിൽ തുടരെ ഹിറ്റ് ചിത്രങ്ങളിൽ നയൻതാര നായികയായി. മായ, നാനും റൗഡി താൻ, തനി ഒരുവൻ, ഇരു മുഖൻ, കൊലമാവ് കോകില തുടങ്ങി ഹിറ്റുകളുടെ ഒരു നിര തന്നെ നയൻസിനെ തേടിയെത്തി. ആദ്യ കാലത്ത് ​ഗ്ലാമറസ് നായികയായിരുന്നെങ്കിൽ പിന്നീട് ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് നയൻസ് ഉയർന്നു.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X