പ്രഭുദേവയുമായുള്ള ബന്ധത്തിൽ സംഭവിച്ചത് എന്ത്? നയൻതാര മുൻപ് പറഞ്ഞത് ഇങ്ങനെ
നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും ഒന്നിച്ചിരിക്കുകയാണ്. സിനിമ ലോകവും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന താരവിവാഹമായിരുന്നു ഇവരുടേത്. തെന്നിന്ത്യന്‍ സിനിമ ലോകം ഒന്നടങ്കം കല്യാണം കൂടാന്‍ മഹാബലിപുരത്ത് എത്തിയിരുന്നു.
ഏഴ് വർഷം മുൻപ് പുറത്തിറങ്ങിയ 'നാനും റൗഡി ധാൻ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും പ്രണയത്തിൽ ആവുന്നത്. വിഘ്‌നേഷ് ശിവന്റെ ആദ്യ ചിത്രമായിരുന്നു 'നാനും റൗഡി ധാൻ'.
ചിത്രം ഗംഭീര വിജയമായിരുന്നു. തുടർന്ന്, 2017ൽ സിംഗപ്പൂരിൽ നടന്ന ഒരു അവാർഡ് ഷോയിലാണ് വിഘ്‌നേഷും നയൻതാരയും ആദ്യമായി ഒരുമിച്ച് പൊതു സദസ്സിൽ പ്രത്യക്ഷപ്പെട്ടത്. അവർ ഒരുമിച്ച് ഇരിക്കുന്നതും ഉറക്കെ ചിരിക്കുന്നതും ഓരോ നിമിഷവും ആസ്വദിക്കുന്നതുമെല്ലാം അന്ന് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച ആയിരുന്നു.
ഇപ്പോൾ ഇരുവരുടെയും വിവാഹം കഴിഞ്ഞ വേളയിൽ നടിയുടെ മുൻ കാല കാമുകന്മാരെപ്പറ്റിയും പ്രണയത്തെപ്പറ്റിയുമെല്ലാം ഉള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.
അഭിനയ ജീവിതത്തിന്റെ തുടക്കകാലങ്ങളിൽ നയൻതാര തമിഴ് നടൻ സിലംബരസനുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ ഇരുവരും വേർപിരിഞ്ഞെങ്കിലും ഇവരുടെ പ്രണയം മാധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു.

അതിന് ശേഷം 2009ൽ നയൻതാര പ്രഭുദേവയുമായി പ്രണയത്തിലായി. താമസിയാതെ, ഇരുവരും ഒരുമിച്ച് ജീവിക്കാനും തുടങ്ങി, എന്നാൽ നാല് വർഷത്തിന് ശേഷം അവർ വേർപിരിഞ്ഞു. ഈ ബന്ധത്തെ പറ്റി ഒരിക്കൽ നയൻതാര പറഞ്ഞത്ത് ഇങ്ങനെയാണ്.
"ഇത് വിധിയാണോ എന്താണോ എന്ന് എനിക്ക് അറിയില്ല,ഞങ്ങളുടെ ആ ബന്ധം വിജയിച്ചില്ല," നയൻതാരയുമായുള്ള ബന്ധത്തെ തുടർന്ന് പ്രഭുദേവ തന്റെ കുടുംബത്തിന് സാമ്പത്തികമായി പിന്തുണ നൽകിയിരുന്നില്ല.
ഇതിനെതിരെ താരത്തിന്റെ ഭാര്യ ലത കോടതിയിൽ കേസ് കൊടുത്തിരുന്നു. ഒടുവിൽ 2010ൽ പ്രഭുദേവയും ലതയും വിവാഹ മോചിതരായി.

നയൻതാരയും പ്രഭുദേവയും 2009 ജൂണിൽ വിവാഹിതരാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, വ്യക്തിപരമായ സാഹചര്യങ്ങളും കാരണങ്ങളും കാരണം അവർക്ക് തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കാൻ കഴിഞ്ഞില്ല. പ്രഭുദേവയുടെ പിരിഞ്ഞ് പോക്ക് താരത്തെ ഏറെ തളർത്തിയിരുന്നു.
എന്നാൽ വിഘ്‌നേഷ് എത്തിയതോടെ താരം വളരെ സന്തോഷവതിയായി. ഇരുവരുടെയും പ്രണയാതുരമായ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. അടുത്തിടെ വിഘ്‌നേഷ് നയൻതാരയ്ക്ക് ഭക്ഷണം കൈകൊണ്ട് വാരി നൽകുന്നതിന്റെ ഒരു ദൃശ്യം പുറത്ത് വന്നിരുന്നു. ആരാധകരെല്ലാം വളരെയധികം സന്തോഷത്തോടെയാണ് ഈ ദൃശ്യം ഏറ്റെടുത്തത്.
Recommended Video

ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നേരത്തെ നടന്നിരുന്നു. വിഘ്‌നേഷ് ശിവയും നയൻതാരയും ഏറെ നാളായി ലിവ്-ഇൻ റിലേഷനിൽ ആയിരുന്നു. വിഘ്നേഷിനൊപ്പമുള്ള ചിത്രങ്ങളിലൊന്നിൽ നയൻതാരയുടെ വിരലിൽ വിവാഹനിശ്ചയ മോതിരം അണിഞ്ഞിരുന്നു. ഇതേപ്പറ്റി ഒരു ഷോയിൽ താരം തുറന്ന് പറയുകയും ചെയ്തു.
"എന്റെ വിവാഹനിശ്ചയത്തിൽ ഞാൻ അണിഞ്ഞ മോതിരമാണിത്. സ്വകാര്യത ഇഷ്ട്ടപെടുന്നതുകൊണ്ട് ഞങ്ങൾക്ക് വലിയ ചടങ്ങുകൾ ആവശ്യമില്ല. ഞങ്ങൾ തീരുമാനിച്ച് വിവാഹം കഴിക്കും. ഞങ്ങൾ എല്ലാവരെയും അറിയിക്കും. ഞങ്ങളുടെ വിവാഹം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടക്കും. വിവാഹ തീയതി തീരുമാനിച്ചിട്ടില്ല."
കഴിഞ്ഞ ദിവസം അതി ഗംഭീരമായാണ് താരത്തിന്റെ വിവാഹം നടന്നത്. ഹൈന്ദവാചാരപ്രകാരമാണ് വിവാഹ നടന്ന്ത്. നടന്മാരായ ഷാരൂഖ് ഖാന്‍, രജിനികാന്ത്, ശരത്കുമാര്‍, ദിലീപ്, കാര്‍ത്തി തുടങ്ങിയവര്‍ കല്യാണത്തിന് എത്തിയിരുന്നു. മാധ്യമങ്ങള്‍ക്ക് വിവാഹവേദിയിലേക്ക് ക്ഷണമില്ലയിരുന്നെങ്കിലും ആരാധകർക്ക് ചടങ്ങുകൾ നെറ്റ്ഫ്‌ലിക്‌സിലൂടെ കാണാൻ സാധിക്കും.


Click it and Unblock the Notifications











