ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടായി, പരിഹരിക്കാൻ ഞാനങ്ങോട്ട് പോകില്ല; തൃഷയെക്കുറിച്ച് നയൻതാര പറഞ്ഞത്

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഇന്നും വലിയ താരമൂല്യമുള്ളവരാണ് നയൻതാരയും തൃഷയും. ഏകേദേശം ഒരേ കാലഘട്ടത്തിൽ സിനിമാ രം​ഗത്തേക്ക് വന്ന ഇരുവരും താരറാണിമാരായി മാറി. സൂപ്പർസ്റ്റാർ സിനിമകൾ ഒന്നിന് പിറകെ ഒന്നായി ഇവരെ തേടി വന്നു. ഇക്കാലയളവിനിടെ ഇവർക്കൊപ്പമുണ്ടായിരുന്ന പല നടിമാരുടെയും ​ഗ്രാഫ് ഇടിഞ്ഞു. ചിലർ സിനിമാ രം​ഗം വിട്ടു. എന്നാൽ നയൻതാരയ്ക്കും തൃഷയ്ക്കും ഇന്നും വലിയ ജനപ്രീതിയുണ്ട്. കരിയറിൽ കയറ്റിറക്കങ്ങൾ ഇരുവർക്കുമുണ്ടായിട്ടുണ്ട്. എന്നാൽ ശക്തമായ തിരിച്ച് വരവിന് രണ്ട് പേർക്കും സാധിച്ചു.

നയൻതാരയും തൃഷയും ഇന്ന് സുഹൃത്തുക്കളല്ല. ഒരുകാലത്ത് ഇരുവരെയും ഒരുമിച്ച് പല ഇവന്റുകളിലും പാർട്ടികളിലും കണ്ടിട്ടുണ്ടെങ്കിലും ഇന്ന് ഇവരെ ഒരുമിച്ച് കാണാറേയില്ല. രണ്ട് പേരും തമ്മിൽ കടുത്ത മത്സരമുണ്ടെന്ന വാദം ശക്തമാണ്. വർഷങ്ങൾക്ക് മുമ്പ് തൃഷയെക്കുറിച്ച് നയൻതാര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Nayanthara  Trisha

തൃഷയുമായി തനിക്ക് സൗഹൃദമില്ലെന്നാണ് നയൻതാര അന്ന് പറഞ്ഞത്. തൃഷ, ശ്രിയ ശരൺ തുടങ്ങിയവരെല്ലാം നിങ്ങളുടെ സുഹൃത്തുക്കളല്ലേ, അതേക്കുറിച്ച് പറയൂ എന്നായിരുന്നു ആങ്കറുടെ ചോദ്യം. സുഹൃത്തുക്കളല്ല. സുഹൃത്ത് എന്നത് വലിയ വാക്കാണ്. അവർക്കൊന്നും വേണ്ടി അത് ഉപയോ​ഗിക്കാൻ പറ്റില്ല. എനിക്കവരെ അറിയാം. പക്ഷെ ഞങ്ങൾക്കിടയിൽ ചില പ്രശ്നങ്ങളുണ്ടായി. സ്ത്രീകൾ തമ്മിൽ ചേരില്ല എന്ന് പറയാറില്ലേ. അത് പോലെ. എനിക്കവരോട് ഒരു പ്രശ്നവുമില്ല.

പക്ഷെ മറ്റുള്ളവർക്കുണ്ടെങ്കിൽ ഞാനവരോട് സംസാരിക്കില്ല. അങ്ങോട്ട് പോയി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ തയ്യാറല്ലെന്നും നയൻതാര വ്യക്തമാക്കി. തൃഷയും ഞാനും തമ്മിൽ പ്രശ്നമാണെന്നും സംസാരിക്കാറില്ലെന്നും പത്രങ്ങളിൽ വാർത്ത വന്നിരുന്നു. എന്നാൽ പത്രത്തിൽ വരാൻ മാത്രം പ്രശ്നമൊന്നുമില്ല. ഒരുപക്ഷെ ഞങ്ങൾക്ക് പരസ്പരം ഇഷ്ടമായിരിക്കില്ല. അവർക്കെന്നെ ഇഷ്ടമല്ലെങ്കിൽ എനിക്കും ഇഷ്ടമല്ല. അതിനപ്പുറം ഒന്നുമില്ലെന്നും നയൻതാര അന്ന് വ്യക്തമാക്കി.

Nayanthara  Trisha

താൻ ടോപ് ലെവൽ നായികയായതിനാൽ മറ്റുള്ളവർക്ക് അസൂയയുണ്ടെന്നും നയൻതാര അന്ന് പറഞ്ഞു. നമ്മൾ സക്സസ്ഫുൾ ആകുമ്പോഴും ഒരു പൊസിഷനിലേക്ക് വരുമ്പോഴും എല്ലാവർക്കും അസൂയ ഉണ്ടാകും. ഞാൻ ആ പൊസിഷനിൽ അല്ലെങ്കിൽ അവരെ കാണുമ്പോൾ എനിക്കും അസൂയ തോന്നും. ഞാനുള്ള പൊസിഷൻ സ്ഥിരമല്ല. മറ്റൊരു നായിക ഈ സ്ഥാനത്തേക്ക് വരും. അപ്പോൾ എനിക്ക് അസൂയ തോന്നും. ഒരു സിനിമ ഓടിയില്ലെങ്കിൽ അതിന്റെ കുറ്റപ്പെടുത്തൽ നമ്മളും എടുക്കണം. ആ പ്രഷർ ഉണ്ട്. അത് കെെകാര്യം ചെയ്യാൻ അറിയേണ്ടതുണ്ടെന്നും നയൻതാര അന്ന് വ്യക്തമാക്കി.

കരിയറിൽ ഇന്നും വലിയ താരപദവി നയൻതാരയ്ക്കുണ്ട്. കെെ നിറയെ അവസരങ്ങളുമായി കരിയറിലെ തിരക്കുകളിലാണ് നയൻതാര. മൂക്കുത്തി അമ്മൻ 2 ആണ് ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമ. മറുവശത്ത് തൃഷയ്ക്കും തുടരെ പ്രൊജക്ടുകളുണ്ട്. മുമ്പൊരിക്കൽ നയൻതാരയെയും തൃഷയെയും നായികമാരാക്കി ഒരു സിനിമയുടെ ചർച്ച നടന്നിരുന്നു.

2022 ൽ പുറത്തിറങ്ങിയ കാത്ത് വാക്ക്ല രണ്ട് കാതൽ എന്ന സിനിമയായിരുന്നു ഇത്. വിഘ്നേശ് ശിവനാണ് ചിത്രം സംവിധാനം ചെയ്തത്. എന്നാൽ ചിത്രത്തിൽ നിന്നും തൃഷ പിന്മാറുകയാണുണ്ടായത്. പകരം സമാന്ത നയൻതാരയ്ക്കൊപ്പം അഭിനയിച്ചു. പ്രിയ നടിമാരെ ഒരുമിച്ച് സ്ക്രീനിൽ കാണാൻ ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്.

Read more about: nayanthara trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X