സ്നേഹ പ്രകടനത്തിനുള്ള സ്ഥലമാണോ അത്?; നയൻതാര ചെയ്തത് അപമാനിക്കൽ; നടിക്കും വിഘ്നേശിനും വന്ന വിമർശനം
വിഘ്നേശ് ശിവൻ ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷം നടി നയൻതാരയ്ക്ക് സന്തോഷങ്ങളുടെ കാലമാണ്. കരിയറിലും ജീവിതത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന നയൻതാരയ്ക്ക് പൂർണ പിന്തുണയുമായി വിഘ്നേശ് ശിവൻ ഒപ്പമുണ്ട്. വിഘ്നേശിന്റെ വരവോടെയാണ് കരിയറിന് കുറേക്കൂടി പ്രാധാന്യം നൽകിയതെന്ന് അടുത്തിടെ നയൻതാര പറയുകയുണ്ടായി. വർഷങ്ങൾ നീണ്ട കരിയർഗ്രാഫിൽ സൂപ്പർതാരമായിരുന്നെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ നയൻതാരയ്ക്ക് കുറച്ചേ ലഭിച്ചിട്ടുള്ളൂ.
ഇതിൽ ഏറ്റവും കൂടുതൽ പ്രശംസ നടിക്ക് നേടിക്കൊടുത്തത് വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയാണ്. അതുവരെ കണ്ടിരുന്ന നയൻതാരയിൽ നിന്നും വലിയ മേക്കോവറോടെയാണ് ചിത്രത്തിൽ നയൻതാര എത്തിയത്. മികച്ച പ്രകടനം കാഴ്ച വെച്ച താരത്തിന് നിരവധി പുരസ്കാരങ്ങളും നാനും റൗഡി താനിലൂടെ ലഭിച്ചു. സംവിധായകനെന്ന നിലയിൽ വിഘ്നേശിന് കരിയറിൽ വഴിത്തിരിവുണ്ടാക്കിയ സിനിമയുമാണ് നാനും റൗഡി താൻ.

സിനിമയുടെ ഷൂട്ടിംഗിനിടെയാണ് നയൻതാരയും വിഘ്നേശ് ശിവനും അടുക്കുന്നത്. പ്രണയത്തിലാണെന്ന കാര്യം ഇരുവരും മറച്ച് വെച്ചിരുന്നില്ല. സിനിമാ ചടങ്ങുകൾക്ക് ഇരുവരും ഒരുമിച്ചാണ് എത്തിയിരുന്നത്. 2016 ലെ ഒരു അവാർഡ് നിശയിൽ നിന്നുള്ള നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും ദൃശ്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
മികച്ച നടിക്കുള്ള പുരസ്കാരം വാങ്ങാൻ വേദിയിലെത്തിയതായിരുന്നു നയൻതാര. നടൻ അല്ലു അർജുനാണ് പുരസ്കാരം നടിക്ക് പുരസ്കാരം നൽകാൻ വേദിയിലെത്തിയത്. എന്നാൽ അല്ലു അർജുന് പകരം വിഘ്നേശ് ശിവനിൽ നിന്ന് പുരസ്കാരം വാങ്ങാൻ താനാഗ്രഹിക്കുന്നെന്ന് നയൻതാര മൈക്കിലൂടെ പറഞ്ഞു. വിഘ്നേശ് വേദിയിലെത്തി നടിക്ക് പുരസ്കാരം നൽകുകയും ചെയ്തു. അല്ലു അർജുൻ ഇതെല്ലാം കണ്ട് കൊണ്ട് വേദിയിലുണ്ട്. നയൻതാര നടനെ അപമാനിക്കുകയാണ് ചെയ്തതെന്നാണ് സോഷ്യൽമീഡിയയിൽ വന്ന ആക്ഷേപം.

സ്നേഹപ്രകടനത്തിന് വേണ്ടി അല്ലു അർജുനെ പോലൊരു താരത്തെ വേദിയിൽ വെച്ച് അവഗണിക്കേണ്ടതുണ്ടോ എന്ന ചോദ്യവും വന്നു. നയൻതാരയുടെ താരമൂല്യം കാെണ്ട് മാത്രമാണ് അന്ന് നടിക്കെതിരെ വലിയ വിമർശനം വരാതിരുന്നത്. എന്നാൽ നയൻതാരയുടെ പ്രവൃത്തിയിൽ അല്ലു അർജുന് പരിഭവവമൊന്നും ഉണ്ടായിരുന്നില്ല. ചിരിച്ച് കൊണ്ടാണ് അല്ലു വേദിയിൽ നിന്നത്. അല്ലു അർജുനും നയൻതാരയും ഇതുവരെ ഒരു സിനിമയിലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.
തെലുങ്ക് സിനിമാ രംഗത്ത് നയൻതാര ഇപ്പോൾ സജീവമല്ല. ഏറെക്കാലത്തിന് ശേഷം കഴിഞ്ഞ വർഷം ചിരഞ്ജീവിയുടെ ഗോഡ്ഫാദർ എന്ന സിനിമയിലാണ് നടിയെ തെലുങ്ക് പ്രേക്ഷകർ കണ്ടത്. വിഘ്നേശിനും നയൻതാരയ്ക്കും അടുത്ത കാലത്തായി സിനിമാ രംഗത്ത് വലിയ വിമർശനങ്ങൾ വരാറുണ്ട്. അടുത്തിടെ വസ്ത്രത്തിൽ ചവിട്ടിയ ആളെ നയൻതാര രൂക്ഷമായി നോക്കുന്ന വീഡിയോ വലിയ തോതിൽ വൈറലായി. നടിയുടെ പ്രതിച്ഛായക്ക് അടുത്ത കാലത്ത് ചെറിയ കോട്ടവും വന്നിട്ടുണ്ട്.
പ്രൊമോഷൻ പരിപാടികളിൽ നിന്ന് മാറി നിൽക്കുന്നതാണ് നയൻതാരയുടെ രീതി. എന്നാൽ സ്വന്തം നിർമാണ കമ്പനിയായ റൗഡി പിക്ചേഴ്സ് നിർമ്മിച്ച കണക്ട് എന്ന സിനിമയുടെ പ്രൊമോഷന് നടിയെത്തി. അന്നപൂരാണിയാണ് നയൻതാരയുടെ പുതിയ ചിത്രം. മുതിർന്ന നടൻ സത്യരാജുൾപ്പെടെ പ്രൊമോഷന് വന്നെങ്കിലും നയൻതാര വരാൻ തയ്യാറായില്ല. താരമൂല്യം പരിഗണിച്ച് നടിയുടെ കടുംപിടുത്തത്തിന് നിർമാതാക്കൾ തയ്യാറാവുകയും ചെയ്യുന്നു.


Click it and Unblock the Notifications