വിഘ്നേശിനോട് എത്ര വലിയ കടപ്പാടുണ്ടെങ്കിലും മറ്റൊരാളെ അപമാനിക്കരുത്; ഭാര്യയും ഭർത്താവും ഓവറാണ്; വിമർശനം

തെന്നിന്ത്യൻ സിനിമാ രം​ഗത്തെ ലേഡി സൂപ്പർസ്റ്റാറായി കരിയറിന്റെ ഏറ്റവും മികച്ച സമയത്താണ് നയൻതാര. ജവാന്റെ വിജയത്തിന് ശേഷം ബോളിവുഡിൽ നിന്നും നടിക്ക് തുടരെ അവസരങ്ങൾ വരുന്നുണ്ടെന്നാണ് വിവരം. കരിയറിൽ ആഘോഷിക്കപ്പെടുമ്പോഴും വിവാ​ദങ്ങളും നടിയെ തേ‌ടിയെത്താറുണ്ട്. കരിയറിന്റെ തുട‌ക്ക കാലം മുതൽ നയൻതാരയ്ക്ക് ഇത്തരം വെല്ലുവിളികൾ നേരി‌ടേണ്ടി വന്നിട്ടുണ്ട്. മാധ്യമങ്ങളുമായി മിക്കപ്പോഴും നടിക്ക് അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രണയ വാർത്തകളും ​ഗോസിപ്പുകളുമാണ് നടിയെ ഒരു കാലത്ത് വലച്ചത്.

ഇല്ലാത്ത കാര്യങ്ങൾ എഴുതി തന്നെ പ്രകോപിപ്പിച്ച് പ്രതികരണം ലഭിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അത് നടക്കില്ലെന്നും നയൻതാര വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറവും ഈ പോളിസിയാണ് നടി പിന്തുടരുന്നത്. അടുത്തിടെ നിരവധി അഭ്യൂഹങ്ങൾ താരത്തെക്കുറിച്ച് പ്രതികരിച്ചു. സറൊ​ഗസി വഴി കുഞ്ഞുങ്ങളെ സ്വീകരിച്ചത്, ജവാന്റെ പ്രൊമോഷന് എത്താതിരുന്നത് തുടങ്ങി പല വിഷയങ്ങൾ ഇതിനു​ദാഹരണമാണ്. എന്നാൽ ഇതേക്കുറിച്ചൊന്നും പ്രതികരിക്കാൻ നയൻതാര തയ്യാറായില്ല.

Nayanthara

നയൻതാരയ്ക്കെതിരെ മുമ്പൊരിക്കൽ അല്ലു അർജുന്റെ ആരാധകർ വിമർശനം ഉന്നയിച്ച സംഭവമാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. 2016 ൽ സൈമ അവാർ‍ഡ് വേദിയിൽ വെച്ചാണ് സംഭവം നടന്നത്. നാനും റൗഡി താൻ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരം നയൻസിനാണ് ആ വർഷം ലഭിച്ചത്. പുരസ്കാരം നൽകാൻ അല്ലു അർജുനാണ് വേദിയിലെത്തിയത്. എന്നാൽ പുരസ്​കാരം വാങ്ങാൻ വേദിയിലെത്തിയ നയൻതാര സിനിമയുടെ സംവിധായകൻ വിഘ്നേശ് ശിവൻ അവാർഡ് സമ്മാനിക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്ന് തുറന്ന് പറഞ്ഞു.

അല്ലു അർജുൻ പുഞ്ചിരിച്ച് കൊണ്ട് ഇതിന് സമ്മതിച്ചു. വേദിയിലേക്ക് കടന്ന വന്ന വിഘ്നേശ് നടിക്ക് പുരസ്കാരം നൽകുകയും ചെയ്തു. അന്ന് നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാണ്. അല്ലു അർജുനെ മാറ്റി നിർത്തിയ വീഡിയോ വീണ്ടും വൈറലായിരിക്കെ നിരവധി പേരാണ് നയൻതാരയ്ക്കെതിരെ വിമർശനവുമായെത്തുന്നത്. അല്ലുവിനെ പോലൊരു താരത്തെ വേദിയിൽ വെച്ച് അപമാനിക്കുകയാണ് നയൻതാര ചെയ്തതെന്ന് കുറ്റപ്പെടുത്തലുകൾ വന്നു. വിഘ്നേശിനോട് എത്ര വലിയ കടപ്പാടുണ്ടെങ്കിലും ഇതിന്റെ പേരിൽ മറ്റൊരാളെ അപമാനിക്കുന്നത് ശരിയല്ലെന്നും കമന്റുകൾ വന്നു.

Nayanthara, Allu Arjun

അല്ലു അർജുന്റെ ആരാധകർ രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. വിഘ്നേശ് ശിവനും നയൻതാരയ്ക്കും നേരെ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ട്രോളുകൾ വരുന്നുണ്ട്. ഇതിനിടെയാണ് പഴയ വീഡിയോയും വൈറലാകുന്നത്. ഭാര്യക്കും ഭർത്താവിനും സോഷ്യൽ മീഡിയയിലെ സ്നേഹ പ്രക‌ടനം കുറച്ച് ഓവറാണെന്നാണ് കമന്റുകൾ. കുടുംബചിത്രങ്ങൾക്ക് പുറമെ പുതിയ സ്കിൻ കെയർ ബ്രാൻഡായ 9 സ്കിന്നുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകൾ കഴിഞ്ഞ ദിവസങ്ങളിലായി നയൻതാരയും വിഘ്നേശും പങ്കുവെക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് നയൻതാര തന്റെ പുതിയ സ്കിൻ കെയർ ബ്രാൻഡായ 9 സ്കിന്നിന്റെ ലോഞ്ചിം​ഗ് നിർവഹിച്ചത്. സിനിമയ്ക്ക് പുറമെ ബിസിനസ് രം​ഗത്തും കഴിഞ്ഞ കുറച്ച് നാളുകളായി നയൻതാര ശ്രദ്ധ നൽകുന്നുണ്ട്. ജവാൻ, ഇരവൈൻ എന്നിവയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. ജവാൻ മികച്ച വിജയം നേടിയപ്പോൾ ഇരവൈൻ പരാജയപ്പെട്ടു.നടിയു‌ടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ നടിയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ​ഗോൾഡ് ആണ് അവസാനം റിലീസ് ചെയ്ത സിനിമ.

Read more about: nayanthara allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X