ഒന്നും മറക്കാത്തത് കൊണ്ടോ?, വലിയ അവസരം വന്നിട്ടും അന്ന് നയൻതാരയുടെ തീരുമാനം; പകരമെത്തിയ ന‌ടി

തെന്നിന്ത്യൻ സിനിമാ ലോകത്തെ താര റാണിയായ നയൻതാര തടുക്ക കാലം മുതൽ കരിയറിൽ തന്റേതായ ചില നിബന്ധനകളും തീരുമാനങ്ങളുമുള്ള വ്യക്തിയാണ്. വലിയ അഭിനയ മികവ് നയൻതാരയ്ക്കുണ്ടായിരുന്നെന്ന് നടിയെ വെച്ച് ആദ്യം സിനിമ ചെയ്ത സംവിധായകൻ സത്യൻ അന്തിക്കാടിന് പോലും തോന്നിയിട്ടില്ല. ഇദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാൽ താരമൂല്യവും പ്രൊഫഷണലിസവും കൊണ്ട് സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നിലനിർത്താൻ നയൻതാരയ്ക്ക് കഴിഞ്ഞു. അന്നും ഇന്നും തമിഴ് സിനിമാ ലോകമാണ് നയൻതാരയെ ചേർത്ത് നിർത്തിയത്.

കഴിഞ്ഞ വർഷം ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ക‌‌ടന്നു. നേരത്തെയും പല വലിയ ഓഫറുകളും നയൻതാരയ്ക്ക് ബോളിവുഡിൽ നിന്ന് വന്നതാണ്. എന്നാൽ തെന്നിന്ത്യൻ ഭാഷകളിൽ തന്നെ തുടരാൻ ന‌ടി അന്ന് തീരുമാനിച്ചു. നയൻതാര വേണ്ടെന്ന് വെച്ച വലിയൊരു ഓഫറാണ് ചെന്നെെ എക്സ്പ്രസ് എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലെ ഡാൻസ് നമ്പർ.

Nayanthara

പ്രിയാമണി ചെയ്ത വൺ ടു ത്രീ ഫോർ എന്ന ഡാൻസ് നമ്പറിലേക്ക് ആദ്യം പരി​ഗണിച്ചത് നയൻതാരയെ ആണ്. എന്നാൽ നയൻതാര ഈ ഓഫർ വേണ്ടെന്ന് വെക്കുകയായിരുന്നു. വ്യക്തിപരമായ ചില കാരണങ്ങളാലാണ് ഓഫർ വേണ്ടെന്ന് വെക്കുന്നതെന്ന് അന്ന് റിപ്പോർട്ടുകൾ വന്നു. പ്രമുഖ താരം പ്രഭുദേവയുടെ സഹോദരൻ രാജു ആണ് ഈ ഡാൻസ് നമ്പർ കൊറിയോ​ഗ്രാഫ് ചെയ്തത്.

ഇക്കാരണത്താലാണ് നയൻതാര ഈ ഓഫർ വേണ്ടെന്ന് വെച്ചതെന്ന് റിപ്പോർ‌ട്ടുകൾ വന്നു. എന്നാൽ താരം ഇതേക്കുറിച്ച് പ്രതികരിച്ചില്ല. പ്രഭുദേവയുമായി നയൻതാരയ്ക്കുള്ള കഴിഞ്ഞ കാലം നിരവധി തവണ ചർച്ചയായതാണ്. ചെന്നെെ എക്സ്പ്രസിന്റെ ഓഫർ വരുന്ന സമയത്ത് നയൻതാര-പ്രഭുദേവ ബന്ധം അവസാനിച്ചിട്ട് അധിക കാലമായി‌ട്ടില്ല.

Nayanthara  Prabhu Deva

2011 ലാണ് ഏറെ വിവാദങ്ങൾക്കും ​ഗോസിപ്പുകൾക്കുമൊടുവിൽ നയൻതാര- പ്രഭുദേവ ബന്ധം അവസാനിച്ചത്. അന്ന് മാനസികമായി നടി തകർന്നു. ഒമ്പത് മാസക്കാലം സിനിമാ ലോകം വിട്ട് നിന്ന നയൻതാരയ്ക്ക് കരിയറിലും പ്രതിച്ഛായയിലും അക്കാലത്തുണ്ടായ നഷ്ടങ്ങൾ ഏറെയാണ്. പ്രഭുദേവയുടെ ഭാര്യ റംലത്ത് നടിക്കെതിരെ രം​ഗത്ത് വന്നു. ചില സംഘടനകൾ നയൻതാരയ്ക്കെതിരെ പ്രതിഷേധം നടത്തുകയ വരെയുണ്ടായി. എന്നാൽ അപ്പോഴും നടി ബന്ധത്തിൽ ഉറച്ച് നിന്നു.

കരിയറിലെ ഏറ്റവും മികച്ച സമയത്ത് പ്രഭുദേവയ്ക്കൊപ്പം ജീവിക്കാൻ വേണ്ടി സിനിമാ രം​ഗം വിടാൻ പോലും തീരുമാനിച്ചു. ബന്ധം തകർന്ന് ലൈം ലൈറ്റിൽ നിന്ന് മാറി നിന്നപ്പോഴേക്കും നയൻതാരയുടെ നായികാ നിരയിലെ ഒന്നാം സ്ഥാനം നഷ്ടമായി. തിരിച്ച് വരവ് താരത്തെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. നഷ്ടപ്പെട്ട താര പദവി നായികമാർക്ക് തിരികെ ലഭിച്ച ചരിത്രവും വിരളമാണ്.

എന്നാൽ നയൻതാരയ്ക്കത് സാധിച്ചു, ലേഡി സൂപ്പർതാര പദവിയിലേക്ക് നടി ഉയരുകയും ചെയ്തു. പ്രഭുദേവയുമായി പിന്നീടൊരു സൗഹൃദത്തിന് പോലും നയൻതാര തയ്യാറായില്ല. അതേസമയം മുൻ കാമുകൻ ചിമ്പുവുമായി ബ്രേക്കപ്പിന് ശേഷവും സൗഹൃദത്തിലാകാനും ഒരുമിച്ച് സിനിമ ചെയ്യാനും നയൻതാര തയ്യാറായിട്ടുണ്ട്.

2015 ലാണ് നയൻതാര സംവിധായകൻ വിഘ്നേശ് ശിവനുമായി അടുത്തത്. ഇരുവരും വിവാഹിതരുമായി. ഉയിർ, ഉലകം എന്നീ രണ്ട് മക്കളുടെ മാതാപിതാക്കളാണ് നയൻതാരയും വിഘ്നേശ് ശിവനും ഇന്ന്. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും നടിയിന്ന് തുല്യപ്രാധാന്യം നൽകുന്നു. മുക്കുത്തി അമ്മൻ 2 ആണ് നയൻതാരയുടെ വരാനിരിക്കുന്ന സിനിമകളിലൊന്ന്. കഴിഞ്ഞ ദിവസമാണ് ചിത്രം പ്രഖ്യാപിച്ചത്.

More from Filmibeat

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X