ആ സിനിമ ചെയ്തത് കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു എന്ന് നയന്‍താര
മലയാളത്തിലൂടെ തുടക്കം കുറിച്ച് തമിഴകത്ത് ഒന്നിനു പിറകെ ഒന്നായി വിജയങ്ങള്‍ നേടി സൗത്ത് ഇന്ത്യയിലെ സൂപ്പര്‍ലേഡി പട്ടം അണിഞ്ഞിരിയ്ക്കുന്ന നയന്‍താര ഇന്ന് ആരാലും തകര്‍ക്കാന്‍ കഴിയാത്ത സ്റ്റാര്‍ഡത്തിനു മുകളിലാണ്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ ചെയ്ത ഒരു സിനിമയെ ഓര്‍ത്ത് നടി ഇപ്പോഴും പശ്ചാത്തപിയ്ക്കുന്നുണ്ട്. തമിഴില്‍ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ സൂര്യയുടെ ഗജിനി എന്ന ചിത്രത്തെ കുറിച്ചാണ് പറയുന്നത്. ഗജിനി ചെയ്യാന്‍ തീരുമാനിച്ചത് കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ നയന്‍താര വ്യക്തമാക്കി.
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഗജിനിയിലൂടെ സൂര്യയ്ക്കും നായിക അസിനും കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് കിട്ടിയിരുന്നു. എന്നാല്‍ നയന്‍താരയ്ക്ക് മാത്രം ഗജനി നിരാശ നല്‍കി. എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്ത് വന്നപ്പോള്‍. വളരെ മോശമായിട്ടാണ് തന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത് എന്ന് നയന്‍താര പറഞ്ഞു.

പക്ഷെ അക്കാര്യത്തില്‍ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു. കഥ ശ്രദ്ധിച്ച് കേള്‍ക്കാന്‍ തുടങ്ങിയതും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കാന്‍ തുടങ്ങിയതും അതിന് ശേഷമാണ്. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയ്‌ക്കൊപ്പം ശിവകാശി എന്ന ചിത്രത്തില്‍ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്പോഴും രണ്ട് വട്ടം ചിന്തിച്ചു. എന്നാല്‍ ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറില്‍ വലിയ നേട്ടമായിരുന്നു- നയന്‍ പറഞ്ഞു


Click it and Unblock the Notifications











