»   » പെണ്‍വേഷം കെട്ടി അനുഷ്‌കയുടെ അനുജത്തിയാണ് എന്ന് പറഞ്ഞ് പറ്റിച്ച യുവ സൂപ്പര്‍സ്റ്റാര്‍

പെണ്‍വേഷം കെട്ടി അനുഷ്‌കയുടെ അനുജത്തിയാണ് എന്ന് പറഞ്ഞ് പറ്റിച്ച യുവ സൂപ്പര്‍സ്റ്റാര്‍

Posted By: Rohini
Subscribe to Filmibeat Malayalam

പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്തി മുന്നേറുകയാണ് യുവതാരം ശിവകാര്‍ത്തികേയന്‍. തമിഴില്‍ ഇപ്പോള്‍ ഏറ്റവും താരമൂല്യമുള്ള നടന്മാരില്‍ ഒരാളയ ശിവകാര്‍ത്തികേയന്‍ റെമോ എന്ന പുതിയ ചിത്രത്തില്‍ ഒരു പെണ്‍ വേഷത്തിലാണ് എത്തുന്നത്.

സെറ്റില്‍ പെണ്‍ വേഷം കെട്ടിയെത്തിയപ്പോള്‍ പലര്‍ക്കും നടനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലത്രെ. ആരാണ് എന്ന് ചോദിച്ച് വന്നവരോട് അനുഷ്‌കയുടെ അനുജത്തിയാണെന്ന് പറഞ്ഞ് പറ്റിക്കുകയും ചെയ്തു. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഭാഗ്യരാജ് കണ്ണന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

റെമോ എന്ന ചിത്രത്തിലെ പെണ്‍ വേഷം

ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന റെമോ എന്ന ചിത്രത്തിലാണ് ശിവകാര്‍ത്തികേയന്‍ പെണ്ണായി എത്തുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.

ആരാണ് ആ നായിക

ചിത്രത്തിന്റെ ഔട്ട് ഡോര്‍ ഷൂട്ടിങ് വിശാഖയില്‍ വച്ച് നടക്കുകയാണ്. ശിവകാര്‍ത്തികേയന്‍ പെണ്‍വേഷം കെട്ടി സെറ്റില്‍ ഇരിക്കുമ്പോള്‍ ഒരാള്‍ വന്നു ചോദിച്ചു, ആരാണ് ആ പുതിയ നായിക. സംവിധായകന്‍ പറഞ്ഞു, അത് അനുഷ്‌കയുടെ അനിയത്തിയാണ്. കേട്ടയാള്‍ അത് വിശ്വസിക്കുകയും ചെയ്തത്രെ.

രാത്രിയില്‍ പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുത് എന്ന് പൊലീസ്

രാത്രിയില്‍ ചിത്രീകരണം നടക്കുന്ന ഒരു ദിവസം, ശിവകാര്‍ത്തികേയന്‍ നഴ്‌സിന്റെ വേഷത്തിലാണ്. സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം ഒരു ട്രാഫിക്ക് പോലീസിനോട് വഴി ചോദിക്കാന്‍ പോയി. അപ്പോള്‍ ആ പൊലീസ് ശിവകാര്‍ത്തികേയനോട് പറഞ്ഞത്രെ, രാത്രിയില്‍ ഇങ്ങനെ പെണ്‍കുട്ടികള്‍ ഇറങ്ങി നടക്കാന്‍ പാടില്ല എന്ന്

കമല്‍ ഹസനും ദിലീപിനും വിക്രമിനുമൊക്കെ വെല്ലുവിളി

പെണ്‍ വേഷത്തിലെത്തി ഞെട്ടിച്ച നടന്മാരാണ് കമല്‍ ഹസനും വിക്രമും ദിലീപുമൊക്കെ. അക്കൂട്ടത്തിലേക്ക് നടന്നു കയറുകയാണ് ഇപ്പോള്‍ റെമോ എന്ന ചിത്രത്തിലൂടെ ശിവകാര്‍ത്തികേയനും

English summary
As Sivakarthikeyan-Keerthy Suresh starrer most awaited ambitious project ‘Remo’ is gearing up for the release, the movie’s director Bakkiyaraj Kannan in an interview to ‘The Hindu’ newspaper says that people mistook Sivakarthikeyan as Anushka Shetty's younger sister.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam