മേക്കപ്പില്ലാതെ വരാൻ ഒന്നര മണിക്കൂർ; ഐശ്വര്യയെ മേക്കപ്പില്ലാതെ കണ്ടപ്പോൾ; രജിനികാന്തിന്റെ വാക്കുകൾ
ബോളിവുഡിലെ താര റാണിയായപ്പോഴും തെന്നിന്ത്യൻ സിനിമാ ലോകത്തെ ഐശ്വര്യ റായ് ഒരിക്കലും മറന്നിട്ടില്ല. തെന്നിന്ത്യൻ സിനിമാ രംഗത്ത് തനിക്കുള്ള ജനപ്രീതിയെക്കുറിച്ചും സംവിധായകരുടെ മിടുക്കിനെക്കുറിച്ചും താരത്തിന് നല്ല ബോധ്യമുണ്ട്. മണിരത്നത്തിന്റെ സിനിമകളിൽ ഐശ്വര്യയുടെ സൗന്ദര്യം എപ്പോഴും ജ്വലിച്ച് നിന്നു. ആദ്യ സിനിമ ഇരുവറിലും ഒടുവിൽ ചെയ്ത പൊന്നിയിൻ സെൽവനിലും ഏവരും എടുത്ത് പറഞ്ഞത് ഐശ്വര്യയുടെ സൗന്ദര്യമാണ്.
തമിഴിൽ ഐശ്വര്യ ചെയ്ത എല്ലാ സിനിമകളും ശ്രദ്ധ നേടിയിട്ടുണ്ട്. ഇരുവർ, ജീൻസ്, കണ്ടു കൊണ്ടെയ്ൻ കണ്ടു കൊണ്ടെയ്ൻ, രാവണൻ, യന്തിരൻ, പൊന്നിയിൻ സെൽവൻ എന്നീ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. ബോക്സ് ഓഫീസ് റെക്കോഡ് സൃഷ്ടിച്ച സിനിമയാണ് രജിനികാന്ത് നായകനായ യന്തിരൻ. ശങ്കർ സംവിധാനം ചെയ്ത സിനിമ പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവമായിരുന്നു. ശ്രദ്ധേയ വേഷമാണ് ചിത്രത്തിൽ ഐശ്വര്യക്ക് ലഭിച്ചത്.

ഐശ്വര്യക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് നടൻ രജിനികാന്ത് മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഐശ്വര്യ റായുടെ സൗന്ദര്യത്തെ അന്ന് നടൻ പുകഴ്ത്തി. ബ്യൂട്ടി വിത്ത് ബ്രെയിൻ എന്ന് പറയാവുന്ന നടിയാണ് ഐശ്വര്യ റായ്. സാധാരണ പെൺകുട്ടിയോ സാധാരണ ആർട്ടിസ്റ്റോ അല്ല അവർ. ലോകസുന്ദരികളായി എത്രയോ പേർ വന്നു, ഇനി എത്രയോ പേർ വരാനിരിക്കുന്നു, പക്ഷെ ഐശ്വര്യ റായിലെ പോലെയൊരു ഉലക അഴകിയെ നമ്മുടെ ജനറേഷനിൽ കാണാൻ പറ്റില്ല.
കാണുമ്പോൾ മാത്രമല്ല അഴക്. നടക്കുമ്പോഴും നീന്തുമ്പോഴുമെല്ലാം ഭംഗി വേണം. അതാണ് ഐശ്വര്യ റായ്. ഇന്നും ആ ഭംഗി നിലനിർത്തുന്നു. ഈ സിനിമയിൽ മേക്കപ്പില്ലാതെ ഒരു സീനുണ്ട്. മേക്കപ്പില്ലാതെയാണ് ഐശ്വര്യ കൂടുതൽ സുന്ദരി. പക്ഷെ ഡീ ഗ്ലാമറൈസായി അവർ ഒന്നര മണിക്കോറോളം എടുക്കും. നല്ല ഡാൻസറാണ് ഐശ്വര്യ റായെന്നും രജിനികാന്ത് വ്യക്തമാക്കി.

അതേസമയം വർഷങ്ങൾക്കിപ്പുറം ഐശ്വര്യ റായുടെ സൗന്ദര്യം നഷ്ടപ്പെട്ട് തുടങ്ങിയെന്നാണ് ആരാധകരുൾപ്പെടെ പറയുന്നത്. കഴിഞ്ഞ ദിവസം കാൻ ഫിലും ഫെസ്റ്റിവലിനെത്തിയ ഐശ്വര്യ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായി. മോശം ഡിസൈനിലുള്ള വസ്ത്രമാണ് ഐശ്വര്യ ധരിച്ചതെന്ന് വിമർശനം വന്നു. വണ്ണം കൂടിയെന്നും കുറ്റപ്പെടുത്തലുകളുണ്ടായി. അതേസമയം നടിയെ പിന്തുണച്ചും അഭിപ്രായങ്ങൾ വന്നു.
പന്ത്രണ്ട് വയസുള്ള മകളുടെ അമ്മയാണ് ഐശ്വര്യ റായ്. പ്രായം അമ്പതും. പ്രായത്തിന്റേതായ മാറ്റങ്ങൾ സ്വാഭാവികമാണെന്നും ഇവർ പറയുന്നു. പൊന്നിയിൻ സെൽവന് ശേഷം മറ്റൊരു സിനിമയിലും ഐശ്വര്യ അഭിനയിച്ചിട്ടില്ല.മികച്ച തിരക്കഥകൾക്കായുള്ള കാത്തിരിപ്പിലാണ് നടി. മകൾക്കൊപ്പമുള്ള സമയത്തിനാണ് താരം ഇന്ന് ശ്രദ്ധ നൽകുന്നത്. മകൾ ആരാധ്യ പിറന്ന ശേഷം വളരെ കുറച്ച് സിനിമകളിൽ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ.


Click it and Unblock the Notifications