For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കറുത്തവനെന്ന് പറഞ്ഞ് പ്രണയാഭ്യർത്ഥന നിരസിച്ചു; ശേഷം ഉറച്ച തീരുമാനമെടുത്ത രജിനികാന്ത്

  |

  തമിഴകത്ത് പകരം വെക്കാനില്ലാത്ത നായക നടനാണ് രജിനികാന്ത്. തമിഴ്നാട്ടിൽ ഇത്രയധികം ആഘോഷിക്കപ്പെട്ട ഒരു നടൻ ഇല്ലെന്നാണ് സിനിമാ ലോകം ഒന്നടങ്കം പറയുന്നത്. 1975 ൽ തുടങ്ങിയ അഭിനയ ജീവിതം 2022 ൽ എത്തി നിൽക്കവെ നടൻ നേടിയെടുത്ത ഖ്യാതികൾ ഒട്ടനവധിയാണ്. ശിവാജി റാവു എന്നായിരുന്നു രജിനികാന്തിന്റെ യഥാർത്ഥ പേര്. ആദ്യ തമിഴ് സിനിമയായ അപൂർവ രാ​ഗങ്ങൾ സംവിധാനം ചെയ്ത ബാലചന്ദറാണ് നടന് രജിനികാന്ത് എന്ന പേര് നൽകുന്നത്.

  80 കളിൽ ബില്ല, മുരട്ടുക്കാളെ. പോക്കിരി രാജ, താനിക്കാട്ടു രാജ, നാൻ മഹാൻ അല്ലെെ തുടങ്ങിയ സിനിമകളിലൂടെ നടൻ സൂപ്പർ താര പദവിയിലേക്കുയർന്നു. 90 കളോടെ നടനെ ആരാധകർ വലിയ തോതിൽ ആഘോഷിക്കാൻ തുടങ്ങി. അക്കാലത്തിറങ്ങിയ മന്നൻ, മുത്തു. ബാഷ. പടയപ്പ തുടങ്ങിയ സിനിമകൾ നടനെ തമിഴകത്തെ പകരം വെക്കാനില്ലാത്ത താരമാക്കി.

  Also Read: റോബിന്‍ കെട്ടാന്‍ പോവുന്ന പെണ്‍കുട്ടിയുമായി അവരെ താരതമ്യം ചെയ്യരുത്; ആശംസകള്‍ അറിയിച്ച് ഫാന്‍സ് ക്ലബ്ബും

  കരിയറിൽ മുന്നേറുമ്പോഴും നടന്റെ വ്യക്തി ജീവിതം മറ്റ് താരങ്ങളെ പോലെ ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നില്ല. തികഞ്ഞ ഫാമിലിമാനായാണ് രജനി വ്യക്തി ജീവിതത്തിൽ അറിയപ്പെടുന്നത്. 1981 ലാണ് രജനി ഭാര്യ ലതയെ വിവാഹം കഴിക്കുന്നത്.

  ഇരുവർക്കും സൗന്ദര്യ, ഐശ്വര്യ എന്നീ രണ്ട് കുട്ടികളും ജനിച്ചു. ഐശ്വര്യ ഇന്ന് തമിഴിൽ അറിയപ്പെടുന്ന സംവിധായിക ആണ്. ലതയെ വിവാ​ഹം കഴിക്കുന്നതിന് മുമ്പ് രജിനികാന്തിന് ഒരു പെൺകുട്ടിയോട് സ്നേഹമുണ്ടായിരുന്നത്രെ.

  Also Read: സന്തുഷ്ട ദാമ്പത്യം, ഭർത്താവിനൊപ്പം മാധ്യമങ്ങൾക്ക് മുമ്പിൽ അനന്യ, സഹോദരന്റെ വിവാഹത്തിൽ‌ തിളങ്ങി നടി!

  ഡോ ​ഗായത്രി ശ്രീകാന്ത് എഴുതിയ നടന്റെ ജീവചരിത്രത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരുന്നത്. ബാം​ഗ്ലൂരിൽ ബസ് കണ്ടക്ടറായി ജോലി ചെയ്യവെ ആയിരുന്നു ഇത്. ഈ കുട്ടിയെ വിവാഹം കഴിക്കാനും രജിനി ആ​ഗ്രഹിച്ചിരുന്നത്രെ. എന്നാൽ പിന്നീട് തിരക്കുകളിലായതോടെ ഈ പെൺകുട്ടിയെ നടൻ പതിയെ മറന്നു.

  Also Read: അച്ഛന്റെ മോഡുലേഷനാണ് ഞാൻ പിന്തുടരുന്നത്, എന്റെ ശബ്‌ദത്തെ കളിയാക്കുന്നവരുമുണ്ട്; ഷോബി തിലകൻ പറയുന്നു

  Recommended Video

  Dr. Robin - Arathy Podi Marriage?ആരതി പൊടിയുമായ കല്യാണം ഉറപ്പിച്ചത് ലാലേട്ടന്റെ വീട്ടിലോ?

  പിന്നീട് മറ്റൊരു പെൺകുട്ടിയോട് രജിനി വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ കറുത്ത നിറമാണെന്നും കാണാൻ കള്ളനെ പോലെ ഉണ്ടെന്നും പറഞ്ഞ് പെൺകുട്ടി രജിനിയെ നിരസിച്ചു. ഒരു വെളുത്ത സുന്ദ​രിയെ തന്നെ താൻ വിവാ​ഹം കഴിക്കുമെന്ന് നടൻ പിന്നീട് ഉറച്ച തീരുമാനമെടുത്തെന്നും അങ്ങനെയാണ് ലതയെ വിവാഹം കഴിക്കുന്നതെന്നുമാണ് അക്കാലത്ത് പുറത്തു വന്ന വിവരം.

  വിവാഹ ശേഷം ​ഗോസിപ്പ് കോളങ്ങളിലൊന്നും നടനെ കണ്ടിട്ടേ ഇല്ല. അനാവശ്യ ​ഗോസിപ്പുകളെഴുതാൻ നടന്റെ വലിയ ആരാധക വൃന്ദത്തെ ഭയന്ന് ആരും മുതിർന്നില്ലെന്നും സംസാരമുണ്ട്.

  Read more about: rajinikanth
  English summary
  when Rajinikanth rejected by a girl for being dark skinned
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X