മോശം കാര്യങ്ങള്‍ ചെയ്യുന്ന വീഡിയോ അയച്ചാല്‍ 15 ലക്ഷം; നേരില്‍ കാണണമെന്ന് പറഞ്ഞു; അനുഭവം പങ്കിട്ട് റീഹാന

By Desk

തമിഴ് ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ് നടി റീഹാന. നിരവധി ജനപ്രീയ പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട് റീഹാന. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളിലൂടെ മാത്രമല്ല ഓഫ്സ്‌ക്രീനിലെ ഇടപെടലുകള്‍ കൊണ്ടും റീഹാന ശ്രദ്ധനേടിയിട്ടുണ്ട്. തന്റെ അഭിപ്രായങ്ങള്‍ എവിടെയും വെട്ടിത്തുറന്ന് സംസാരിക്കുന്ന ആളാണ് റീഹാന. അതുകൊണ്ട് തന്നെ താരം വിവാദങ്ങളിലും ചെന്നു പെട്ടിട്ടുണ്ട്.

ഒരിക്കല്‍ അഭിനയ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് റീഹാന തുറന്നു പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. സിനിമ-സീരിയല്‍ രംഗത്ത് നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള കാര്യങ്ങളെക്കുറിച്ചുള്ള റീഹാനയുടെ തുറന്ന് പറച്ചില്‍ വാര്‍ത്തയായിരുന്നു. തനിക്കുണ്ടായ അനുഭവവും നേരത്തെ റീഹാന പങ്കുവച്ചിരുന്നു.

Reehana

കാസ്റ്റിംഗ് കൗച്ച് മാത്രമല്ല, സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള, കുടുംബ ബാധ്യതകള്‍ പേറുന്ന സ്ത്രീകളും, അഭിനയ രംഗത്ത് തുടരാതെ മറ്റു മാര്‍ഗമില്ല എന്ന് ചിന്തിക്കുന്ന സ്ത്രീകളും അണിയറ പ്രവര്‍ത്തകര്‍ക്ക് വഴങ്ങികൊടുക്കാറുണ്ടെന്നാണ് റീഹാന ഒരിക്കല്‍ പറഞ്ഞത്. എന്നാല്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്ന ശീലം കേവലം അഭിനയ മേഖലയില്‍ മാത്രമല്ല, ഹോസ്പിറ്റലുകളിലും ഐടി മേഖലകളിലും ഉണ്ടെന്നും അവിടെയെല്ലാം ഇത്തരം വഴങ്ങിക്കൊടുക്കലുകള്‍ പതിവുണ്ടെന്നും നടി പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകള്‍ വലിയ വിവാദമാവുകയും ചെയ്തിരുന്നു.

എന്നാല്‍ സിനിമ-സീരിയല്‍ മേഖല മാത്രമാണ് ഇക്കാര്യത്തില്‍ വിമര്‍ശിക്കപ്പെടുന്നതെന്നാണ് റീഹാന പറയുന്നത്. ഇത്തരം ചൂഷണങ്ങളെ നിര്‍ത്തലാക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ എന്നാണ് താരം ചോദിക്കുന്നത്. നേരത്തെ സോഷ്യല്‍മീഡിയയില്‍ തനിക്കുണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ചും റീഹാന പറഞ്ഞിരുന്നു. തന്റെ നഗ്‌ന വീഡിയോ അയച്ചു തന്നാല്‍ പതിനഞ്ചു ലക്ഷം രൂപ നല്‍കാമെന്ന് ഒരാള്‍ മെസേജ് ചെയ്തതായാണ് നടി വെളിപ്പെടുത്തിയത്.

ചില മോശം കാര്യങ്ങള്‍ ചെയ്യുന്നത് വീഡിയോ എടുത്ത് അയച്ചു നല്‍കിയാല്‍ പണം നല്‍കാം എന്നായിരുന്നു സന്ദേശം അയച്ച അജ്ഞാതന്റെ വാഗ്ദാനം എന്നാണ് താരം പറഞ്ഞത്. അയാള്‍ അക്കൗണ്ട് നമ്പര്‍ വരെ ചോദിച്ചു. അയാളെ വെറുതെ വിടരുതെന്ന് കരുതി നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ പിടിക്കപ്പെടുമെന്ന ഭയം മൂലം അയാള്‍ മെസേജ് അയക്കുന്നത് നിര്‍ത്തിയെന്നുമാണ് റീഹാന പറയുന്നത്.

Reehana

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള റീഹാനയുടെ തുറന്ന് പറച്ചിലും വലിയ വാര്‍ത്തയായിരുന്നു. ചിലര്‍ അവസരത്തിനും നിലനില്‍പ്പിനും വേണ്ടി തയ്യാറാകുമെന്നാണ് റീഹാന പറഞ്ഞത്. മകള്‍ക്ക് നല്ല അവസരം കിട്ടാന്‍ കൂടെ കിടക്കാന്‍ തയ്യാറായ ഒരു നടിയുടെ അമ്മയെ തനിക്ക് അറിയാമെന്നാണ് റീഹാന വെളിപ്പെടുത്തിയത്. മകള്‍ക്ക് അവസരം നല്‍കാന്‍ അമ്മയോട് കൂടെ കിടക്കാന്‍ ആവശ്യപ്പെടുകയും. മകള്‍ക്ക് നല്ല അവസരം കിട്ടണം എന്ന് പറഞ്ഞ് അമ്മ അതിന് സമ്മതിക്കുകയുമായിരുന്നു എന്നാണ് റീഹാന പറയുന്നത്. പക്ഷെ ആ കുട്ടിക്ക് അവസരം നല്‍കിയില്ലെന്നാണ് താരം പറഞ്ഞത്.

ഇവിടെ ആരാണ് തെറ്റുകാര്‍? അവരെ ഉപയോഗിച്ചവരാണോ, അതോ അതിന് സമ്മതിച്ചവരോ? എന്നാണ് റീഹാന ചോദിക്കുന്നത്. തന്നോടും ചിലര്‍ അഡ്ജസ്റ്റ്‌മെന്റ് ചോദിച്ചിട്ടുണ്ടെന്നാണ് റീഹാന പറഞ്ഞത്. അതേസമയം ഇത്തരം സമീപനങ്ങളുണ്ടാകുമ്പോള്‍ അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണെന്നും റീഹാന പറയുന്നുണ്ട്

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X