രേഖയുടെ സമ്മതം കൂടാതെ അന്ന് കമല്‍ ഹസന്‍ ചുംബിച്ചത് വിവാദമായി, ഇന്നത് വീണ്ടും ചര്‍ച്ചയാവാന്‍ കാരണം?

1986 ല്‍ പുറത്തിറങ്ങിയ പുന്നഗൈ മന്നന്‍ എന്ന ചിത്രത്തിലെ ഒരു പ്രത്യേക രംഗം ഇന്നും വിവാദമാണ്. ചിത്രത്തിലെ ഒരു പ്രത്യേക സാഹചര്യത്തില്‍ നായകന്‍ കമല്‍ നായിക രേഖയെ ചുംബിയ്ക്കുന്നതായിരുന്നു രംഗം. അങ്ങനെ ഒരു ചുംബന രംഗം സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നു എന്നതായിരുന്നു അന്നത്തെ വിവാദങ്ങള്‍ക്ക് കാരണം.

രണ്ട് പേരും വെള്ളത്തിലേക്ക് ചാടാന്‍ ഒരുങ്ങുമ്പോഴുള്ള വളരെ വൈകാരികമായ ഒരു രംഗത്ത് ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു കമല്‍ രേഖയെ ചുംബിച്ചത്. രേഖയ്ക്കും സംവിധായകനും അത് ഞെട്ടലായിരുന്നുവെങ്കിലും, സിനിമയിലെ ഐക്കോണിക് രംഗമായിരുന്നു അത്. ആ ഒരു സാഹചര്യത്തിന് വളരെ അധികം ഇണങ്ങുന്ന രംഗമായതനാല്‍ ആ ഭാഗം സിനിമയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

kamalhassanbiggboss

കമല്‍ ഹസന്‍ അവതരാകനായി എത്തുന്ന തമിഴ് ബിഗ്ഗ് ബോസ് 4 ല്‍ രേഖ ഒരു മത്സരാര്‍ത്ഥിയായി എത്തുമ്പോള്‍ ആ ചുംബന രംഗം വീണ്ടും ചര്‍ച്ചയാവുന്നു. സോഷ്യല്‍ മീഡിയയില്‍ പുന്നഗൈ മന്നന്‍ എന്ന ചിത്രത്തിലെ ചുംബന രംഗമാണ് ഇപ്പോള്‍ ട്രെന്റിങ്.

മുന്‍പ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഈ ചുംബന രംഗത്തെ കുറിച്ച് രേഖ പ്രതികരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച ആ വിഷയത്തില്‍ ഇന്ന് എന്തെങ്കിലും പറയാന്‍ താത്പര്യമില്ല എന്നും, വിവാദങ്ങളിലൂടെ വരുന്ന പ്രശസ്തി തനിയ്ക്ക് വേണ്ട എന്നുമായിരുന്നു അന്ന് രേഖയുടെ പ്രതികരണം.

തിരക്കഥയില്‍ അത്തരം ഒരു രംഗം ഉണ്ടായിരുന്നില്ല. അങ്ങനെ ഒരും ചുംബന രംഗം ഉണ്ടായിരുന്നു എന്ന് നേരത്തെ അറിയിച്ചിരുന്നെങ്കില്‍ ആ സിനിമ തന്നെ ഞാന്‍ ഉപേക്ഷിക്കുമായിരുന്നു. പക്ഷെ ആ രംഗം പ്രതീക്ഷിക്കാതെ സംഭവിച്ചതാണെങ്കിലും സിനിമയില്‍ വളരെ നന്നായി വന്നു, പുന്നഗൈ മന്നന്‍ എന്ന ചിത്രത്തിലൂടെയാണ് എനിക്ക് തമിഴില്‍ ധാരാളം അവസരം ലഭിച്ചത് എന്നും അന്ന് രേഖ പറഞ്ഞിരുന്നു.

ബിഗ്ഗ് ബോസ് സീസണ്‍ 4 ല്‍ ഒരു മത്സരാര്‍ത്ഥിയായി രേഖ എത്തുമ്പോഴും പ്രേക്ഷകര്‍ക്കറിയേണ്ടത് അന്നത്തെ ആ ചുംബനത്തെ കുറിച്ച് മാത്രമാണ്. പക്ഷെ തന്നെക്കാള്‍ കൂടുതല്‍ ആ രംഗത്തെ കുറിച്ച് ആധികാരികമായി പറയാന്‍ സാധിക്കുക കമലിന് മാത്രമാണെന്നാണ് രേഖ പറഞ്ഞത്. അതുകൊണ്ട് തന്നെ ബിഗ് ബോസില്‍ ഇരുവരുടെയും സാന്നിധ്യത്തില്‍ ഒരിക്കല്‍ കൂടെ പുന്നഗൈ മന്നനിലെ ആ പ്രത്യേക രംഗത്തെ കുറിച്ച് സംസാരിക്കാം എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Recommended Video

വൈറലായി വിജയ് സേതുപതി-കമല്‍ ഹാസ്സന്‍ സഭാഷണം | FilmiBeat Malayalam

കെ ബാലചന്ദ്രന്റെ എക്കാലത്തെയും മികച്ച സിനിമയാണ് പുന്നഗൈ മന്നന്‍. 1986 ല്‍ നവംബര്‍ 1 നാണ് ചിത്രം റിലീസ് ചെയ്തത്. രേഖയ്ക്കും കമല്‍ ഹസനുമൊപ്പം രേവതിയും ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X