ഏഴ് വർഷത്തെ ബന്ധം, മാനേജർ മുഖേന പിരിഞ്ഞു; വിശാലിനെതിരെ രം​ഗത്ത് വന്ന വരലക്ഷ്മി

തമിഴകത്ത് മറ്റൊരു താര വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. നടി വരലക്ഷ്മി ശരത്കുമാറാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ഏറെക്കാലമായി പ്രണയത്തിലായിരുന്ന നിക്കോളായ് സച്ച്ദേവിനെയാണ് വരലക്ഷ്മി വിവാഹം ചെയ്യുന്നത്. സിനിമാ, രാഷ്ട്രീയ രം​ഗത്തെ നിരവധി പ്രമുഖരെ വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉൾപ്പെടെ വരലക്ഷ്മിയും കുടുംബവും നേരിട്ട് കണ്ട് വിവാഹത്തിന് ക്ഷണിച്ചു. 39 കാരിയായ വരലക്ഷ്മി വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് താര കുടുംബം.

നേരത്തെ പല തവണ വരലക്ഷ്മിക്ക് വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ​ഗോസിപ്പുകളും നടിയെക്കുറിച്ച് വന്നു. വരലക്ഷ്മിയും നടൻ വിശാലും പ്രണയത്തിലായിരുന്നെന്ന് ഒരു കാലത്ത് ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. സണ്ടക്കോഴി 2, മദ ​ഗജ രാജ എന്നീ രണ്ട് സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളായ ഇരുവരും വൈകാതെ പ്രണയത്തിലായി. ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നു എന്ന് വരെ ഒരു ഘട്ടത്തിൽ ​ഗോസിപ്പ് വന്നിരുന്നു.

Varalaxmi

എന്നാൽ പെട്ടെന്നൊരു ദിവസം വരലക്ഷ്മി പങ്കുവെച്ച ട്വീറ്റ് വലിയ തോതിൽ ചർച്ചയായി. ബ്രേക്കപ്പുകൾ മോശം ഘട്ടത്തിലെത്തിയിരിക്കുന്നു. ഒരാൾ അയാളുടെ മാനേജർ മുഖേനെ ഏഴ് വർഷത്തെ ബന്ധം അവസാനിപ്പിച്ചു. ഈ ലോകം എവിടെയെത്തി. എവിടെയാണ് സ്നേഹം എന്നാണ് വരലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചത്. വിശാലിനെ ഉദ്ദേശിച്ചാണ് ഈ പരാമർശമെന്ന് അന്ന് സംസാരം വന്നു. 2016 ലാണ് ഈ സംഭവം നടന്നത്.

വരലക്ഷ്മിയുടെ പിതാവ് ശരത്കുമാറും വിശാലും തമ്മിൽ നടികർ സംഘവുമായി ബന്ധപ്പെട്ട് ചില വഴക്കുകൾ ഉണ്ടായിരുന്നു. ഇതും ബ്രേക്കപ്പിന് കാരണമാണെന്ന് അഭ്യൂഹം വന്നു. 46 കാരനായ വിശാൽ ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്ന വരലക്ഷ്മി വരൻ നികോളായ് സച്ദേവിനെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. നികോളായുടെ രണ്ടാം വിവാഹമാണിത്. വേർപിരിയലിൽ‌ അവസാനിച്ച മുൻ വിവാഹ ബന്ധത്തിൽ ഒരു മകൾ ഇദ്ദേഹത്തിനുണ്ട്.

Varalaxmi  Vishal

പതിനാല് വർഷം മുമ്പ് തുടങ്ങിയ സൗഹൃദമാണിതെന്ന് വരലക്ഷ്മി അന്ന് വ്യക്തമാക്കി. ഒരു റിസോർട്ടിൽ വെച്ചാണ് കണ്ടത്. ഞാൻ എന്റെ കുടുംബത്തോടൊപ്പം വന്നതായിരുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പവും. പക്ഷെ ശരിയായ സമയത്തായിരുന്നില്ല ആ കണ്ടുമുട്ടൽ. പിന്നീട് സൗഹൃദത്തിലായി. പതിനാല് വർഷം സൗഹൃദം തുടർന്നെന്നും വരലക്ഷ്മി വ്യക്തമാക്കി.

നിക്കോളായ് സച്ച്ദേവിന്റെ മകളെക്കുറിച്ചും വരലക്ഷ്മി സംസാരിച്ചു. അവൾ സുന്ദരിയാണ്. ഇക്കാലത്ത് അതുപോലൊരു ടീനേജറെ കാണുക ബുദ്ധിമുട്ടാണ്. വളരെയധികം സ്നേഹിക്കുന്ന കുട്ടി. ഞങ്ങൾ ഇത്രമാത്രം അടുക്കുമെന്ന് പ്രതീക്ഷിച്ചില്ല. തന്റെ ജീവിതത്തിൽ അങ്ങനെയൊരാളുള്ളത് അനു​ഗ്രഹമാണ്. നിക്കോളായ് സച്ച്ദേവിന്റെ മുൻ ഭാര്യയെയും താൻ കണ്ടു. അവരും നല്ല വ്യക്തിയാണ്. ഒരുമിച്ച് സന്തോഷകരമായി ജീവിക്കാൻ പറ്റുന്നില്ലെങ്കിൽ പിരിയുന്നതാണ് നല്ലത്. തന്റെ പിതാവും വേർപിരിഞ്ഞ് രണ്ടാമത് വിവാഹം ചെയ്തതാണെന്നും വരലക്ഷ്മി ചൂണ്ടിക്കാട്ടി.

More from Filmibeat

Read more about: vishal varalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X