'ഗോപിചന്ദ് മുഖത്ത് നക്കി... എനിക്ക് ഒട്ടും താൽപര്യമില്ലായിരുന്നു... പത്ത് തവണയോളം ഞാൻ മുഖം കഴുകി'; നടി സദ!
ഒരു സമയത്ത് തെന്നിന്ത്യയിലെ മുൻനിര നായകൻമാരുടെയെല്ലാം ജോഡിയായി അഭിനയിച്ച നടിയായിരുന്ന സദ. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു സദ. ജയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം.
ആദ്യ സിനിമ തന്നെ വമ്പൻ വിജയമായി മാറിയതോടെ തെന്നിന്ത്യയിലെ തിരക്കേറിയ നടിയായി അവർ മാറി. വിക്രം നായകനായി അഭിനയിച്ച അന്യൻ എന്ന ചിത്രത്തിൽ നായികയായി എത്തിയതും സദ ആയിരുന്നു. അന്യനിലെ നന്ദിനി എന്ന കഥാപാത്രം സദയുടെ എക്കാലത്തെയും മികച്ച റോളായിരുന്നു.
അന്യന് ശേഷം സദയ്ക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാനായിരുന്നില്ല. അവസരങ്ങൾ കുറഞ്ഞതോടെ അവർ ഫീൽഡിൽനിന്ന് ഔട്ടായതുപോലെയായി. 2018ൽ പുറത്തിറങ്ങിയ ടോർച്ച് ലൈറ്റാണ് അവസാന ചിത്രം. ഇത് ബോക്സോഫീസിൽ പരാജയപ്പെടുകയും ചെയ്തു. പതിനെട്ടാമത്തെ വയസിൽ അഭിനയരംഗത്തെത്തിയ സദ 16 വർഷത്തോളം സിനിമയിൽ തുടർന്നു.

സിനിമയിൽ പിടിച്ച് നിൽക്കുക അവസരങ്ങൾ കണ്ടെത്തുക എന്നതെല്ലാം ഒരു നടിയെ സംബന്ധിച്ച് ബാലി കേറാ മലപോലെയാണ്. അതുകൊണ്ട് തന്നെയാണ് നയൻതാര എന്ന നായികയുടെ വിജയം ഇന്ത്യൻ സിനിമയിൽ ആഘോഷിക്കപ്പെടുന്നതും അവരെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നതും.
സിനിമയിൽ എത്തി കഴിഞ്ഞാൽ നായികമാരാണ് ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടി വരാറുള്ളത്. പലപ്പോഴും വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടി വരും. അങ്ങനെ ചെയ്തില്ലെങ്കിൽ ആരും തന്നെ സിനിമയിൽ ആ നടിയെ പിന്തുണയ്ക്കില്ലെന്നത് തന്നെയാണ് മറ്റൊരു യാഥാർത്ഥ്യം.
സിനിമാ ഫീൽഡ് ഒരു മായിക ലോകമാണ്. ഇഷ്ടപ്പെടാത്ത രംഗങ്ങൾ ചെയ്യുന്നതുപോലുള്ള ബുദ്ധിമുട്ടുകൾ നിരവധി കടന്നാണ് പല നടിമാരും ഇന്ന് കാണുന്ന നിലയിൽ സിനിമയിൽ വളർന്ന് നിൽക്കുന്നത്. അത്തരത്തിൽ സദയ്ക്കും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തനിക്കുണ്ടായ അത്തരമൊരു സംഭവത്തെക്കുറിച്ച് നായിക സദ വെളിപ്പെടുത്തിയതാണ് ശ്രദ്ധനേടുന്നത്.
തനിക്ക് താൽപര്യമില്ലാത്ത കംഫർട്ട് അല്ലാത്തൊരു സീൻ ചെയ്യാൻ സംവിധായകൻ തന്നെ ഭീഷണിപ്പെടുത്തി എന്നാണ് സദ വെളിപ്പെടുത്തിയത്. നിരവധി താരങ്ങളെ വെച്ച് സിനിമ ചെയ്തിട്ടുള്ള സംവിധായകനായ തേജയാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സദ പറയുന്നത്. സദയുടെ ആദ്യത്തെ ഹിറ്റ് സിനിമ ജയത്തിന്റെ തിരക്കഥ തേജയുടെതായിരുന്നു.

ജയംരവിയായിരുന്നു സിനിമയിൽ നായകൻ. ചിത്രത്തിലെ ഒരു രംഗം ജീവിതത്തിൽ മറക്കാനാവാത്ത കയ്പേറിയ ഓർമ്മയായി അവശേഷിക്കുന്നുവെന്നാണ് സദ പറയുന്നത്. ചിത്രത്തിലെ ഒരു സീനിൽ സദയുടെ കഥാപാത്രത്തിന് അടുത്തേക്ക് വില്ലൻ വേഷം ചെയ്യുന്ന ഗോപിചന്ദ് വരുന്നൊരു സീനുണ്ട്.
ആ സീനിലാണ് തനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ചില രംഗങ്ങൾ ചെയ്യേണ്ടി വന്നത് എന്നാണ് സദ പറയുന്നത്. 'സിനിമയിലെ ഒരു ഗോപിചന്ദ് എന്റെ കവിളിൽ നാവുകൊണ്ട് നക്കുന്നുണ്ട്. ഞാൻ ഈ രംഗം ചെയ്യുന്നില്ലെന്ന് പലതവണ പറഞ്ഞിരുന്നു. വേണമെങ്കിൽ എന്നെ സിനിമയിൽ നിന്ന് ഒഴിവാക്കൂവെന്ന് വരെ അണിയറപ്രവർത്തകരോട് പറഞ്ഞിരുന്നു.'
'എന്നാൽ സംവിധായകൻ തേജ അതൊന്നും ചെവിക്കൊണ്ടില്ല. ഈ സീൻ ചെയ്താൽ ചിത്രം കൂടുതൽ ശ്രദ്ധിക്കപ്പെടും എന്നായിരുന്നു സംവിധായകന്റെ മറുപടി. വില്ലൻ വേഷം ചെയ്യുന്ന ഗോപിചന്ദിനും ഈ സീൻ ചെയ്യാൻ താൽപര്യമില്ലായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ആ രംഗം ചെയ്യാൻ സമ്മതിച്ചത്. അതുമാത്രമല്ല.. പത്തിലധികം തവണ ആ രംഗത്തിന് ശേഷം മുഖം കഴുകിയെന്നും ഒരുപാട് കഷ്ടപ്പെട്ടെന്നും', സദ പറഞ്ഞു.
അപ്പോഴും ആ രംഗം ടിവിയിൽ കണ്ടാൽ വിഷമം തോന്നുമെന്നും സദ കൂട്ടിച്ചേർത്തു. 39കാരിയായ സദ ഇപ്പോഴും അവിവാഹിതയാണ്. വിവാഹം കഴിക്കുന്നത് തന്നെ കുറച്ചുദിവസം കഴിയുമ്പോൾ പിരിയാൻ വേണ്ടിയാണെന്നും അതിൽ പോയി ചാടുന്ന് എന്തിനാണെന്നുമാണ് വിവാഹത്തെ കുറിച്ച് ചോദിച്ചാൽ സദയുടെ മറുപടി.


Click it and Unblock the Notifications











