For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബൈക്കിലും വലുത് ഞാൻ വാങ്ങിത്തരാം, എന്റെ ഭാര്യ ആയിരുന്നെങ്കിൽ; വിവാഹ ശേഷം വന്ന പ്രൊപ്പോസലിനെക്കുറിച്ച് സമീറ

  |

  വാരണം ആയിരം എന്ന ഒറ്റ സിനിമയിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരി ആയി മാറിയ താരമാണ് സമീറ റെഡ്ഡി. പിന്നീട് നിരവധി തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിച്ച സമീറ ഹിന്ദി സിനിമകളിലും നേരത്തെ തന്നെ അഭിനയിച്ചിട്ടുണ്ട്.

  എന്നാൽ വാരണം ആയിരത്തിലെ മേഘ്ന എന്ന കഥാപാത്രമാണ് നടിയെ പ്രേക്ഷകർക്കിടയിൽ അടയാളപ്പെടുത്തിയത്. മലയാളത്തിൽ ഒരു നാൾ വരും എന്ന സിനിമയിൽ മോഹൻലാലിനൊപ്പം സമീറ അഭിനയിച്ചിട്ടുണ്ട്. താരത്തിളക്കത്തിൽ നിൽക്കവെ ആണ് സമീഹ വിവാ​ഹം കഴിച്ചത്.

  Also Read: മോഹന്‍ലാല്‍ നല്ല നടനെന്ന് പറഞ്ഞതിന് മമ്മൂട്ടി തെറ്റി, മോഹന്‍ലാല്‍ കാരണം വീട് വിറ്റു: ശ്രീകുമാരന്‍ തമ്പി

  2014 ൽ അക്ഷയ് വർധയെ ആണ് സമീങ വിവാഹം കഴിച്ചത്. രണ്ട് കുട്ടികളും സമീറയ്ക്കുണ്ട്. ഇപ്പോൾ സിനിമകളിൽ നിന്ന് മാറി നിൽക്കുകയാണ് സമീറ. പ്രസവശേഷം വണ്ണം വെച്ചതിന്റെ പേരിൽ നേരത്തെ സമീറയ്ക്കെതിരെ നിരന്തര സൈബറാക്രമണം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇതിനെതിരെ ശക്തമായി സമീറ തന്നെ രം​ഗത്ത് വന്നു. ഇന്ന് സമൂഹ മാധ്യമങ്ങളിലൂടെ ബോഡി ഷെയ്മിം​ഗ്, മാനസികാരോ​ഗ്യം തുടങ്ങിയവയെ പറ്റി സമീറ സംസാരിക്കാറുണ്ട്.

  Also Read: ഹോർമോൺ ​ഗുളികകൾ മൂലം സെറ്റിൽ ബുദ്ധിമുട്ടി; മനസ്സിലാക്കി ലാലേട്ടൻ ചെയ്ത സഹായം ഇന്ന് പ്രത്യാശ; ലിയോണ

  മുംബൈയിലെ ബിസിനസ്കാരനാണ് അക്ഷയ് വർദെ. ഒരു ബൈക്ക് ഷൂട്ടിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ബൈക്ക് റേസിം​ഗ് ഇരുവർക്കും ഇഷ്ടമായിരുന്നു. മുമ്പൊരിക്കൽ സമീറ പറഞ്ഞ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുന്നത്. ഒരു ആരാധകനിൽ നിന്നും വന്ന രസകരമായ പ്രൊപ്പോസലാണ് സമീറ പങ്കുവെച്ചത്.

  'എന്നെ നേരിട്ട് വന്ന് പ്രൊപ്പോസ് ചെയ്യാൻ പലർക്കും ധൈര്യം ഉണ്ടായിരുന്നില്ല. പക്ഷെ കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ ഒരാൾ നിങ്ങൾ എന്റെ ഭാര്യ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആ​ഗ്രഹിക്കുന്നു. മോട്ടോർ സൈക്കിളിനേക്കാൾ വലുത് ഞാൻ നിങ്ങൾക്ക് വാങ്ങിത്തന്നേനെ എന്ന് മെസേജ് അയച്ചു'

  'ആ തരത്തിൽ ഇൻസ്റ്റ​ഗ്രാം വളരെ ഫൺ ആണ്. ആളുകൾക്ക് നിങ്ങളോട് നേരിട്ട് സംസാരിക്കാം. ചില സമയത്ത് മണ്ടത്തരങ്ങളും വായിക്കാം. ചില സമയത്ത് ഫൺ ആണ്. എനിക്ക് വാ​ഗ്ദാനങ്ങൾ നൽകിയാൽ ഞാൻ ഭർത്താവിനെ വിട്ട് പോവുമെന്ന് അവർ കരുതുന്നു,' സമീറ റെഡ്ഡി പറഞ്ഞതിങ്ങനെ.

  ബിഹൈന്റ് വുഡ്സുമായുള്ള അഭിമുഖത്തിലാണ് സമീറ ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തിൽ ഒപ്പം അഭിനയിച്ചതിൽ മികച്ച കോ സ്റ്റാർ ആരെന്ന ചോദ്യത്തിനും നടി മറുപടി നൽകി. സൂര്യയുടെ പേരാണ് സമീറ പറഞ്ഞത്.

  വാരണം ആയിരത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വാരണം ആയിരമാണ് തനിക്കിഷ്ടമുള്ള സിനിമയെന്നും സമീറ പറഞ്ഞു. വിവാഹ ശേഷം സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരമാണ് സമീറ. നിരവധി സിനിമകളിൽ നായിക ആയി തിളങ്ങിയ സമീറ ഇപ്പോൾ ലൈം ലൈറ്റ് ജീവിതത്തിൽ നിന്നും മാറി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ രസകരമായ റീലുകളും കുട്ടികളുടെ വിശേഷങ്ങളുമെല്ലാം സമീറ പങ്കുവെക്കാറുണ്ട്.

  പ്രസവാനന്തര വിഷാദ രോ​ഗത്തെക്കുറിച്ചും, സ്ത്രീകളുടെ ശരീരത്തിൽ പ്രസവ ശേഷം വരുന്ന മാറ്റങ്ങളെക്കുറിച്ചും സമീറ തുറന്ന് പറഞ്ഞത് നേരത്തെ ചർച്ചയായിരുന്നു. സ്വന്തം ശരീരത്തിൽ അഭിമാനം കൊള്ളാൻ സ്ത്രീകൾ പഠിക്കണമെന്നും സമീറ റെഡ്ഡി പറഞ്ഞിരുന്നു.

  Read more about: sameera reddy
  English summary
  When Sameera Reddy Revealed Crazy Proposal She Got From A Fan; Actress Words Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X