അധികം റെമാൻ‌റിക്കാകേണ്ട, അജിത്തുമായി വിവാഹമാണെന്ന് ശാലിനി; തിരിച്ച് പറയാൻ ശ്രമിച്ചു, പക്ഷെ…; മാധവൻ

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ താര ദമ്പതികളാണ് അജിത്തും ശാലിനിയും. അജിത്ത് തമിഴകം ആഘോഷിക്കുന്ന നടനാണെങ്കിൽ ശാലിനി അഭിനയ രം​ഗം വിട്ട് വീ‌ട്ട‌മ്മയായി കഴിയുകയാണ്. അനൗഷ്ക ആദ്വിക് എന്നീ രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്. വിവാഹ ശേഷം പൊതുവേദികളിൽ പോലും അധികം ശാലിനിയെ കണ്ടിട്ടില്ല. ഒരു കാലത്ത് മലയാളത്തിലും തമിഴിലും തിരക്കേറിയ നടിയായിരുന്നു ശാലിനി. അനിയത്തിപ്രാവ് നിറം, അലൈപായുതെ തുടങ്ങിയ ഹിറ്റ് സിനിമകളിലെ നായിക. വിവാഹശേഷം അഭിനയ രം​ഗത്ത് നിന്നും പൂർണമായും മാറി നിൽക്കാനായിരുന്നു ശാലിനിയുടെ തീരുമാനം.

അമർക്കളം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലായത്. പ്രണയത്തിലായി ഒരു വർഷത്തിനുള്ളിൽ വിവാഹവും നടന്നു. അജിത്തുമായി പ്രണയത്തിലായ സമയത്താണ് ശാലിനി അലൈപായുതെ എന്ന മണിരത്നം ചിത്രത്തിൽ അഭിനയിക്കുന്നത്. മാധവനാണ് നായകൻ. രണ്ട് പേരുടെയും കെമിസ്ട്രി സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്നും ഈ സിനിമയ്ക്ക് ആരാധകരുണ്ട്. ശാലിനിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് മുമ്പൊരിക്കൽ മാധവൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Shalini, Madhavan

അലൈപായുതേയിൽ തന്റെയൊപ്പം റൊമാന്റിക് സീനുകളിൽ അഭിനയിക്കുമ്പോൾ ശാലിനി അജിത്തിന്റെ കാര്യം പറഞ്ഞതിനെക്കുറിച്ചാണ് മാധവൻ സംസാരിച്ചത്. അജിത്തിനെ കല്യാണം കഴിക്കാൻ‌ പോകുകയാണ്, റൊമാന്റിക് സീനെല്ലാം അധികം റൊമാന്റിക്കായി ചെയ്യരുത്, അടുത്ത് വരരുത്, ദൂരെ നിന്ന് ചെയ്യ് എന്ന് എപ്പോഴും ശാലിനി പറയും. സരിതയുമായും എനിക്കും കല്യാണം നടക്കാൻ പോകുകയാണ് നീയും അടുത്ത് വരരുതെന്ന് പറയാൻ ഞാൻ ശ്രമിച്ചു.

പക്ഷെ ശാലിനി വളരെ ആത്മാർത്ഥമായാണ് തന്നോടിക്കാര്യം പറഞ്ഞതെന്ന് മാധവൻ ചിരിച്ച് കൊണ്ട് ഓർത്തു. അലൈപായുതെയിൽ അഭിനയിച്ച നടി സ്വർണമല്യയും നേരത്തെ ശാലിനിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അജിത്തുമായി പ്രണയത്തിലായ ശാലിനി സെറ്റിൽ തന്റേതായ ലോകത്തിലായിരുന്നെന്നാണ് സ്വർണമല്യ പറഞ്ഞു. ശാലിനി-അജിത്ത് പ്രണയത്തെക്കുറിച്ച് നടൻ കുഞ്ചാക്കോ ബോബനും മുമ്പൊരിക്കൽ സംസാരിക്കുകയുണ്ടായി.

Shalini, Madhavan

എന്റെ ആദ്യ സിനിമ മുതൽ പരസ്പരം അറിയുന്നവരാണ് ഞങ്ങൾ. ക്ലീൻ ആയ ഒരു സൗഹൃദം ശാലിനിമായി ഉണ്ടായിരുന്നു. എനിക്കൊരു പ്രണയമുണ്ടെന്ന് പുള്ളിക്കാരിക്കും പുളളിക്കാരിയുടെ പ്രണയം എനിക്കും അറിയാമായിരുന്നു. എന്റെ ഫോണിലേക്കാണ് അജിത്ത് വിലിക്കുക. എകെ 47 എന്നാണ് അദ്ദേഹത്തിന്റെ നമ്പർ സേവ് ചെയ്തിരുന്നത്. കോളുകൾ വരുമ്പോൾ കണക്ട് ചെയ്ത് കൊടുക്കുമായിരുന്നെന്നും കുഞ്ചാക്കോ ബോബൻ ഓർത്തു. ശാലിനിയെ ഇടയ്ക്ക് വിളിക്കാറുണ്ടെന്നും പിറന്നാളിന് ആശംസകൾ അറിയിക്കാറുണ്ടെന്നും കുഞ്ചാക്കോ ബോബൻ അന്ന് വ്യക്തമാക്കി.

സിനിമാ രംഗത്തേക്ക് തിരിച്ച് വരവിന് ശാലിനി ഇതുവരെ തയ്യാറായില്ല. അടുത്തിടെയാണ് സോഷ്യൽ മീഡിയയിലേക്ക് പോലും ശാലിനി കടന്ന് വന്നത്. ഭാര്യയെ പോലെ പൊതുവേദികളിൽ നിന്ന് മാറി നിൽക്കാൻ ആ​ഗ്രഹിക്കുന്ന വ്യക്തിയാണ് അജിത്ത്.

ഷൂട്ടിം​ഗ് കഴിഞ്ഞാൽ കുടുംബത്തോടൊപ്പമുള്ള സമയത്തിനാണ് അജിത്ത് പ്രാധാന്യം നൽകുന്നത്. സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ‌ നിന്ന് പോലും അജിത്ത് അകലം കാണിക്കുന്നു. തുനിവ് ആണ് അജിത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ശാലിനിയെ പോലെ സഹോദരി ശ്യാമിലിയും ബാല താരമായി പ്രേക്ഷകരുടെ മനം കവർന്നതാണ്. പിന്നീട് നായികയായി വന്നെങ്കിലും ശ്യാമിലി അഭിനയ രം​ഗത്ത് സജീവമായില്ല.

Read more about: shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X