സാമ്പാറുണ്ടാക്കിയാൽ ആദ്യ തവണ ശരിയാകില്ല; പ്രണയ പരാജയങ്ങളെക്കുറിച്ച് ശ്രുതി ഹാസൻ; വിവാഹം അജണ്ടയിലില്ല

സിനിമാ രം​ഗത്ത് താരപുത്രിമാർ നിരവധിയുണ്ടെങ്കിലും സ്വന്തം പ്രയത്നം കൊണ്ട് കരിയറിൽ വളർന്നവർ ചുരുക്കമാണ്. എന്നാൽ ഉലകനായകൻ കമൽ ഹാസന്റെ മകളാണെങ്കിലും ശ്രുതി ഹാസന് അച്ഛന്റെ പേരും സ്വാധീനവും ഉപയോ​ഗിച്ച് കരിയറിൽ മുന്നോട്ട് നീങ്ങാൻ താൽപര്യമേയില്ല. കരിയറിലും ജീവിതത്തിലുമെല്ലാം സ്വന്തം തീരുമാനങ്ങളാണ് ശ്രുതി എടുക്കാറ്. അച്ഛൻ കമൽ ഹാസനും അമ്മ സരികയും സ്വതന്ത്ര്യമായി ജീവിച്ചവരാണ്. ഇത് ശ്രുതിയും ആവർത്തിക്കുന്നു.

കരിയറിലും ജീവിതത്തിലുമെല്ലാം പാളിച്ചകൾ ശ്രുതിക്ക് സംഭവിച്ചിട്ടുണ്ട്. ഇത് മനസിലാക്കാനും തിരുത്തി മുന്നോട്ട് പോകാനും ശ്രുതിക്ക് കഴിയുന്നു. ശ്രുതിയുടെ വ്യക്തി ജീവിതം പലപ്പോഴും സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്. ഒന്നിലേറെ തവണ പ്രണയവും പ്രണയ തകർച്ചയും ശ്രുതിയുടെ ജീവിതത്തിൽ ഉണ്ടായി. നടൻ സിദ്ധാർത്ഥും ശ്രുതിയും തമ്മിലുണ്ടായ പ്രണയം ​ഗോസിപ്പ് കോളങ്ങളിൽ ഏറെ ചർച്ചയായതാണ്. റിപ്പോർ‌ട്ടുകൾ പ്രകാരം കമൽ ഹാസന് വരെ ഇവരുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു.

Shruti Haasan

എന്നാൽ അധിക നാൾ ഈ പ്രണയ ബന്ധം മുന്നോട്ട് പോയില്ല. ഇതോടെ ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. ഇറ്റലിക്കാരനായ മൈക്കൽ കോർസലുമായുള്ള ശ്രുതിയുടെ പ്രണയവും വാർത്താ പ്രാധാന്യം നേടി. ലണ്ടിനിലെ ഒരു കൺസേർട്ടിൽ വെച്ചാണ് ശ്രുതിയും മൈക്കലും പരിചയപ്പെടുന്നത്. പ്രണയത്തിലായ ഇരുവരും നിരവധി തവണ പാപ്പരാസി ക്യാമറകളിൽ പെട്ടു. മൈക്കലുമായുള്ള പ്രണയത്തെക്കുറിച്ച് ശ്രുതി ഒരിക്കലും തുറന്ന് സംസാരിച്ചിട്ടില്ല.

2019 ലാണ് ശ്രുതിയും മൈക്കലും ബ്രേക്കപ്പാകുന്നത്. പിരിഞ്ഞ സമയത്ത് മൈക്കൽ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്ര​ദ്ധ നേടി. ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ട് ധ്രുവങ്ങളിലാക്കി. ഞങ്ങൾക്ക് ‍ഒറ്റയ്ക്കുള്ള വഴികളിലേക്ക് നടക്കണം. പക്ഷെ ഈ ചെറുപ്പക്കാരി എപ്പോഴും തന്റെ ബെസ്റ്റ് മേറ്റ് ആയിരിക്കുമെന്ന് മൈക്കൽ കുറിച്ചു. ഡൂഡിൽ ആർട്ടിസ്റ്റായ ശന്തനു ഹസാരികയാണ് ശ്രുതിയുടെ ഇപ്പോഴത്തെ പങ്കാളി. 38 കാരിയായ ശ്രുതി പക്ഷെ ഇപ്പോഴും വിവാഹത്തിന് തയ്യാറായിട്ടില്ല.

Shruti Haasan

ഇതേക്കുറിച്ച് നടി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹമെന്ന സങ്കപ്പത്തിൽ തനിക്കിതുവരെ വിശ്വാസം വന്നിട്ടില്ലെന്ന് ശ്രുതി പറയുന്നു. എനിക്കിത് വരെ അത് മനസിലായിട്ടില്ല. ഈ പ്രായത്തിൽ എനിക്ക് വിവാ​ഹം ചെയ്യണമെന്ന് പറയുന്നവരുണ്ട്. അത് കുഴപ്പമില്ല. ഭൂരിഭാ​ഗം പേരും അത് തന്നെയാണ് ചെയ്യുന്നത്. എന്നെ സംബന്ധിച്ച് ഞാൻ അങ്ങനെയല്ല ചിന്തിക്കുന്നത്.

ഒരുപക്ഷെ ഞാൻ വിവാഹം ചെയ്തേക്കും. ചിലപ്പോൾ ചെയ്യില്ലായിരിക്കും. എന്റെ അജണ്ടയിൽ വിവാഹമില്ല. പക്ഷെ ഒരു നല്ല പങ്കാളിയെ കണ്ടെത്തുകയെന്നതായിരുന്നു എന്നും എന്റെ അജണ്ട. ഒരു സാരി സെലക്ഷൻ ആയാലും സാമ്പാറുണ്ടാക്കുകയാലും ആദ്യ ശ്രമത്തിൽ ശരിയാവില്ല. ജീവിതത്തിന് മൂല്യം കൂട്ടുകയെന്നതാണ് പ്രണയ ബന്ധം കൊണ്ട് താൻ മനസിലാക്കുന്നതെന്നും ശ്രുതി വ്യക്തമാക്കി. സലാറാണ് ശ്രുതിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പ്രഭാസ് നായകനായ സിനിമ മികച്ച വിജയം നേടി.

Read more about: shruti haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X