ഭർത്താവും മക്കളും കഴിഞ്ഞിട്ട് മതി; പൊതുവേദിയിൽ വെച്ച് ജ്യോതികയോട് സൂര്യയുടെ പിതാവ്; അന്ന് നടന്നത്

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. തമിഴകത്തെ പോലെ കേരളത്തിലും ഇരുവർക്കും നിരവധി ആരാധകരുണ്ട്. ജീവിതത്തിലും കരിയറിലും ഇരുവരും പരസ്പരം നൽകുന്ന പിന്തുണയാണ് മറ്റ് പല താര ദമ്പതികളിൽ നിന്നും ഇവരെ വ്യത്യസ്തരാക്കുന്നത്. ജ്യോതിക അഭിനയ രം​ഗത്ത് തിരിച്ച് വരുന്നതിന് ഏറ്റവും വലിയ പിന്തുണ നൽകിയത് ഭർത്താവ് സൂര്യയാണ്.

തിരിച്ച് വരവിൽ ചെയ്ത ആദ്യ സിനിമ നിർമ്മിച്ചത് ഇരുവരുടെയും പ്രൊഡക്ഷൻ ഹൗസായ 2 ഡി എന്റർ‌ടെയ്ന്റ്മെന്റ്സാണ്. രണ്ടാം വരവിലും പ്രേക്ഷകരിൽ നിന്ന് സ്വീകാര്യത നേടിയ ജ്യോതിക കാതൽ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് മുമ്പിലുമെത്താൻ പോകുകയാണ്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ജ്യോതിക ഒരു മലയാള സിനിമയിൽ അഭിനയിച്ചത്.

Sivakumar, Jyothika

ജ്യോതികയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് നേരത്തെ പല തവണ അഭ്യൂഹങ്ങൾ പ്രചരിച്ചി‌ട്ടുണ്ട്. 2006 സെപ്റ്റംബർ മാസത്തിലാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. പ്രണയത്തിലായി നാല് വർഷം കാത്തിരുന്ന ശേഷമായിരുന്നു വിവാഹം. താരങ്ങളുടെ വിവാഹം നീണ്ട് പോകുന്നതിനെക്കുറിച്ച് പല ​ഗോസിപ്പുകളും അക്കാലത്ത് പ്രചരിച്ചു.

സൂര്യയുടെ വീട്ടുകാർക്ക് ഈ ബന്ധത്തിന് താൽപര്യമില്ലായിരുന്നു എന്നാണ് പുറത്ത് വന്ന വാർത്തകളിലൊന്ന്. സിനിമാ നടി സൂര്യയുടെ ഭാര്യയാകുന്നതിൽ നടന്റെ പിതാവിന് എതിർപ്പുണ്ടെന്ന് പരക്കെ അഭ്യൂഹം പരന്നു. ജ്യോതികയെ മാത്രമേ വിവാഹം ചെയ്യൂ എന്ന തീരുമാനത്തിൽ സൂര്യ ഉറച്ച് നിന്നതോടെയാണ് വിവാഹത്തിന് ഇദ്ദേഹം സമ്മതം പറഞ്ഞതെന്നും സിനിമാ ലോകത്ത് സംസാരമുണ്ട്. ‌‌‌

Sivakumar, Jyothika

വിവാഹിതയായ ശേഷം ജ്യോതിക അഭിനയ രം​ഗം വിടുകയും ചെയ്തു. വർഷങ്ങൾക്കിപ്പുറമാണ് നടി തിരിച്ചെത്തിയത്. അതേസമയം ജ്യോതിക തനിക്കും ഭാര്യക്കും മകളെ പോലെയാണെന്ന് മുമ്പൊരിക്കൽ ശിവകുമാർ പറഞ്ഞിട്ടുണ്ട്. എല്ലാ പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. അതേപോലെ സൂര്യയുടെ വിജയത്തിന് പിന്നിൽ ജ്യോതികയുണ്ട്. എന്നാൽ ഇന്ന് ആ പഴമാെഴി മാറുന്നു. വിജയം കൈവരിച്ച എല്ലാ സ്ത്രീകൾക്ക് പിന്നിലും ഒരു പുരുഷൻ ഉണ്ടാകും എന്നായി. ജ്യോതികയ്ക്ക് പിന്നിൽ ഇന്ന് സൂര്യയുണ്ടെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി.

ജ്യോതിക തിരിച്ച് വരവ് നടത്തിയ 36 വയതിനിലെ എന്ന സിനിമയുടെ ചടങ്ങിൽ സംസാരിക്കവെയാണ് ശിവകുമാർ മരുമകളെക്കുറിച്ച് സംസാരിച്ചത്. എന്നാൽ ഇതേ ചടങ്ങിൽ കരിയറിനേക്കാളും കുടുംബത്തിനാണ് പ്രാധാന്യമെന്ന് ശിവകുമാർ ജ്യോതികയെ ഓർമ്മപ്പെടുത്തുകയുമുണ്ടായി.

ജ്യോതിക ഇനിയും സിനിമകൾ ചെയ്യും. എന്നാൽ സിനിമകൾക്കപ്പുറം കുടുംബത്തിനും ഭർത്താവിനും മക്കൾക്കുമാണ് പ്രാധാന്യം. അത് കഴിഞ്ഞിട്ടേ കരിയറുള്ളൂ എന്നാണ് ശിവകുമാർ പറഞ്ഞത്. മരുമകൾ സിനിമാ രം​ഗത്തേക്ക് തിരിച്ച് വരുന്നതിൽ ശിവകുമാറിന് എതിർപ്പുണ്ടായിരുന്നെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. അടുത്തിടെ സൂര്യയും ജ്യോതികയും കൂട്ട് കുടുംബം വിട്ട് മുംബൈയിലേക്ക് താമസം മാറുകയും ചെയ്തു.

അതേസമയം സൂര്യ-ജ്യോതിക വിവാഹത്തിന് താൻ എതിർപ്പ് പറഞ്ഞിട്ടില്ലെന്നാണ് മുമ്പൊരിക്കൽ സൂര്യയുടെ പിതാവ് ശിവകുമാർ വാദിച്ചത്. 150 സിനിമകളിലോളം പ്രണയ സീനുകൾ ചെയ്തിട്ടുണ്ട്. അത്രയും അഭിനയിച്ച തനിക്ക് തന്റെ മകന്റെ പ്രണയത്തെ എങ്ങനെ എതിർക്കാൻ പറ്റുമെന്ന് ശിവകുമാർ അന്ന് ചോദിച്ചു. ഞാൻ നിശബ്ദനായിരുന്നു. അവർ നാല് വർഷം കാത്തിരുന്നതാണെന്നും ശിവകുമാർ അന്ന് വ്യക്തമാക്കി.

Read more about: jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X