പത്രക്കാർക്ക് ചീത്തവിളി; ജ്യോതികയെ മരുമകളാക്കില്ലെന്ന് ഉറപ്പിച്ച ശിവകുമാർ; ഒടുവിൽ മുട്ടുമടക്കിയതിങ്ങനെ
തമിഴകത്തെ പ്രിയ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഹിറ്റ് താരജോഡികൾ ജീവിതത്തിൽ ഒരുമിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചു. എന്നാൽ പ്രണയ സാഫല്യം സൂര്യയെയും ജ്യോതികയെയും സംബന്ധിച്ച് എളുപ്പമല്ലായിരുന്നു. ജ്യോതികയെ സൂര്യ വിവാഹം ചെയ്യുന്നതിൽ നടന്റെ കുടുംബത്തിന് വലിയ എതിർപ്പുണ്ടായിരുന്നു. നാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സൂര്യയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുന്നത്.
2006 സെപ്റ്റംബർ മാസത്തിലാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. വിവാഹശേഷം ജ്യോതിക അഭിനയ രംഗത്ത് നിന്നും മാറിനിന്നു. ജ്യോതികയെ മരുമകളാക്കാൻ സൂര്യയുടെ പിതാവ് ശിവകുമാർ മടിച്ചതിനെക്കുറിച്ച് തമിഴകത്തെ പ്രമുഖ ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മകനെ ജ്യോതികയെക്കൊണ്ട് വിവാഹം ചെയ്യിക്കാൻ ശിവകുമാറിന് തീരെ താൽപര്യം ഇല്ലായിരുന്നെന്ന് ചെയ്യാറു ബാലു പറയുന്നു.

അക്കാലത്ത് മാസികകളിൽ ഗോസിപ്പുകൾ വന്നതോടെ ശിവകുമാറിന് ആശങ്കയായി. ഒരു സീനിയർ ഫിലിം ജേർണലിസ്റ്റ് ജ്യോതിക-സൂര്യ പ്രണയത്തെക്കുറിച്ച് വാർത്ത കൊടുത്തപ്പോൾ ശിവകുമാർ അദ്ദേഹത്തെ വീട്ടിലേക്ക് വിളിക്ക് ചീത്ത പറഞ്ഞെന്നും ചെയ്യാറു ബാലു വെളിപ്പെടുത്തി. ഇറങ്ങിപ്പോ എന്ന് പറയുന്ന തലത്തിലേക്ക് വഴക്ക് പറഞ്ഞു. എന്നാൽ പിന്നീട് ശിവകുമാറിന് മറ്റ് വഴിയില്ലാതായി.
സിനിമയിൽ നിന്നാണ് ശിവകുമാർ സമ്പാദിച്ചത്. സിനിമ കാരണമാണ് ജീവിക്കുന്നത്. അദ്ദേഹത്തിന്റെ തലമുറകളും സിനിമയിലേക്ക് വരുന്നു. എന്നാൽ മരുമകളായി സിനിമാ നടി വേണ്ടെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ശിവകുമാറിന് നേരെ ചോദ്യം വന്നു. എല്ലാവരും പ്രണയത്തെക്കുറിച്ച് അറിഞ്ഞു. സൂര്യ ജ്യോതികയെ മാത്രമേ വിവാഹം ചെയ്യൂ എന്ന തീരുമാനത്തിൽ ഉറച്ച് നിന്നു.

ഇതോടെ ശിവകുമാറിന് വിവാഹത്തിന് സമ്മതം പറയേണ്ടി വന്നു. വിവാഹത്തിന് പത്രപ്രവർത്തകരെയും വിളിച്ചിരുന്നു. സൂര്യയുടെ പ്രണയത്തെക്കുറിച്ച് എഴുതിയ റിപ്പോർട്ടറോട് കല്യാണം നടന്നതിൽ നിനക്ക് സന്തോഷമായോ എന്ന് ശിവകുമാർ ചോദിച്ചെന്നും ചെയ്യാറു ബാലു പറയുന്നു. അതിന് ശേഷം പത്രക്കാരോട് ശിവകുമാറിന് വലിയ ദേഷ്യമുണ്ടായിരുന്നെന്നും ഇദ്ദേഹം വാദിച്ചു.
ജ്യോതിക വിവാഹശേഷം അഭിനയ രംഗത്ത് തുടരരുതെന്ന് ശിവകുമാറിന് നിർബന്ധം ഉണ്ടായിരുന്നു. ഒപ്പുവെച്ച സിനിമകളിൽ നിന്ന് പോലും വിവാഹം തീരുമാനിച്ച ശേഷം ജ്യോതിക പിന്മാറി. പിന്നീട് ജ്യോതിക തിരിച്ചെത്തിയത് സൂര്യയുടെ വീട്ടുകാരുടെ എതിർപ്പ് മറകടന്നാണെന്നും ചെയ്യാറു ബാലു പറയുന്നു.
മരുമകളായി വന്നെങ്കിലും ജ്യോതികയ്ക്ക് ശിവകുമാറിനോട് ഇപ്പോഴും ദേഷ്യമുണ്ടെന്നും പൊതുവിടങ്ങളിൽ സംസാരിക്കുമ്പോൾ പരോക്ഷമായി ജ്യോതിക ഇക്കാര്യം സൂചിപ്പിട്ടുണ്ടെന്നും ചെയ്യാറു ബാലു വാദിച്ചു. കുടുംബ ജീവിതത്തെക്കുറിച്ച് വരുന്ന അഭ്യൂഹങ്ങളോട് സൂര്യയോ ജ്യോതികയോ പ്രതികരിക്കാറില്ല. സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് ജ്യോതിക.
സൂര്യയുടെ കൂട്ടുകുടുംബത്തിലാണ് വിവാഹശേഷം ജ്യോതിക കഴിഞ്ഞതെങ്കിലും അടുത്തിടെ താര ദമ്പതികൾ മുംബൈയിലേക്ക് താമസം മാറി. കുടുംബത്തിലെ അസ്വാരസ്യങ്ങളാണ് കാരണമെന്ന് അന്നും അഭ്യൂഹങ്ങൾ വന്നു. എന്നാൽ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളും മക്കളുടെ വിദ്യാഭ്യാസവും കണക്കിലെടുത്താണ് താമസം മാറിയതെന്നാണ് പിന്നീട് പുറത്ത് വന്ന വിവരം.
ജ്യോതികയുടെ സിനിമാ കരിയറിന് പൂർണ പിന്തുണയുമായി സൂര്യ ഒപ്പമുണ്ട്. ഭർത്താവിന്റെ പിന്തുണയാണ് തനിക്ക് ശക്തിയെന്ന് നേരത്തെ ജ്യോതിക വ്യക്തമാക്കിയിട്ടുമുണ്ട്. നടിയുടെ മലയാള സിനിമ കാതലും അണിയറയിൽ ഒരുങ്ങുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം ജ്യോതിക അഭിനയിക്കുന്ന മലയാള സിനിമയാണ് കാതൽ. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകൻ.


Click it and Unblock the Notifications