ഇരുപത്തിരണ്ടാം വയസ്സിൽ ഒളിച്ചോടി പോയി കല്യാണം കഴിച്ച എസ്പിബി, അധികമാരും അറിയാത്ത ഒരു വിപ്ലവ പ്രണയകഥ
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംഗീത യാത്രയെ കുറിച്ച് പലരും സംസാരിച്ചു കഴിഞ്ഞു. പതിനാറ് ഭാഷകളിലായി നാൽപതിനായിരത്തിലേറെ പാട്ടുകൾ ആലപിച്ച എസ് പി ബിയുടെ സംഗീത ലോകം കടൽ പോലെ പരന്നു കിടക്കുന്നു. എന്നാൽ അധികമാരും അറിയാത്ത മറ്റൊരു ജീവിതം കൂടെ അദ്ദേഹത്തിനുണ്ട്.
വളരെ അധികം നർമ രസമുള്ള വ്യക്തയാണ് എസ് പി ബി എന്ന് അദ്ദേഹത്തിന്റെ ആരാധകർക്കറിയാം. അതിലേറെ റൊമാന്റിക്കുമാണ് അദ്ദേഹം എന്ന് വളരെ കുറച്ച് പേർക്ക് മാത്രമേ അറിഞ്ഞിരിയ്ക്കാൻ സാധ്യതയുള്ളൂ. എന്നാൽ പ്രണയം ഉള്ളിലില്ലായിരുന്നുവെങ്കിൽ തനിക്ക് ഇത്രമാത്രം ഭാവാത്മകമായി പ്രണയ ഗാനങ്ങൾ പാടാൻ കഴിയില്ലായിരുന്നു എന്നാണ് എസ് പി ബി പറയുന്നത്.

വിപ്ലവകരമായ തന്റെ പ്രണയത്തെ കുറിച്ച് ഒരു അഭിമുഖത്തിലാണ് എസ് പി ബി വെളിപ്പെടുത്തിയത്. സീ തമിഴിൽ കുശ്ബു അവതരിപ്പിയ്ക്കുന്ന സെലിബ്രിറ്റി ചാറ്റ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എസ് പി ബി. പതിനഞ്ചാം വയസ്സിലാണ് പ്രണയം വീട്ടിൽ അവതരിപ്പിച്ചത്. പറഞ്ഞതും വഴക്ക് കേട്ടു. ഞാൻ ഒരു പെണ്ണിനെ പ്രണയിക്കുന്നുണ്ട്, എനിക്ക് ആ പെണ്ണിനെ വിവാഹം ചെയ്തു തരണം എന്നാണ് പറഞ്ഞത്. വിവാഹം കഴിക്കാനുള്ള പ്രായമാണോടാ ഇത് എന്ന് ചോദിച്ച് വഴക്കായി. ഇപ്പോഴല്ല, എപ്പോഴായാലും എനിക്ക് അവളെ മാത്രം വിവാഹം ചെയ്തു തന്നാൽ മതി എന്ന് ഞാൻ പറഞ്ഞു. പ്രശ്നം വഷളായി.. അവളെ മദ്രാസിൽ നിന്ന് മാറ്റി. എന്നെ കാണിക്കാതെ ഒളിച്ചു വയ്ക്കാൻ ശ്രമിച്ചു.
എന്തായാലും വീട്ടുകാർ വിവാഹം നടത്തി തരില്ല എന്ന് മനസ്സിലാക്കിയപ്പോൾ ഞാനെന്റെ സുഹത്തുക്കളെ സമീപിച്ചു. അപ്പോൾ സാവിത്രി ബാംഗ്ലൂരിലായിരുന്നു. സുഹൃത്തുക്കൾ അവളെ മദ്രാസിലെത്തിച്ചു, അവിടെ നിന്ന് ട്രെയിൻ മാർഗ്ഗം ഞങ്ങൾ വിശാഖ പട്ടണത്ത് പോയി. അവിടെ ഒരു ക്ഷേത്രത്തിൽ വച്ച് അറ് സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. അന്നെനിക്ക് വയസ്സ് 22.
Recommended Video
നാട്ടിൽ അപ്പോഴേക്കും വലിയ പ്രശ്നമായി. പൊലീസിൽ പരാതി കൊടുത്തു കഴിഞ്ഞിരുന്നു. സാവിത്രിയുടെ സഹോദരങ്ങൾ കത്തിയും വടിയുമായി ഇറങ്ങിയിരുന്നു. കൈയ്യിൽ കിട്ടിയാൽ കൊല്ലുമെന്ന് ഭീഷണി. എല്ലാം എല്ലാവരും അംഗീകരിക്കാൻ ഒരുപാട് സമയമെടുത്തു. പിന്നെ സിനിമയും സംഗീതം എല്ലാം മാറ്റി മറിക്കുകയായിരുന്നു- എസ് പി ബി പറഞ്ഞു.


Click it and Unblock the Notifications











