നിങ്ങൾക്ക് ഒരു ഉപദേശം തരാം; കല്യാണം കഴിഞ്ഞ നാളുകളിലെ അനുഭവം; വി​​ഘ്നേശിനോട് സുഹാസിനി

തെന്നിന്ത്യയിലെ പ്രിയ താര ദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്ന ഇരുവരും കരിയറിനും വലിയ പ്രാധാന്യം നൽകുന്നു. ഉയിർ, ഉലകം എന്നീ രണ്ട് ആൺമക്കളും ദമ്പതികൾക്കുണ്ട്. കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും വിവാഹിതരായത്. തമിഴകത്തെ പ്രമുഖർ വിവാഹചടങ്ങിലെത്തി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായത്.

നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. വിഘ്നേശ് സംവിധാനം ചെയ്ത ചിത്രം നയൻതാരയ്ക്ക് ഏറെ ജനപ്രീതി നേടിക്കൊടുത്തു. സംവിധായകനെന്ന നിലയിൽ വിഘ്നേശിന് വഴിത്തിരിവുണ്ടാകുന്നതും നാനും റൗഡി താനിലൂടെയാണ്. ​

Vignesh Shivan, Nayanthara

നടി സുഹാസിനി അവതാരകയായെത്തിയ അഭിമുഖത്തിൽ വിഘ്നേശ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹ ജീവിതത്തെക്കുറിച്ച് സുഹാസിനി ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു സംവിധായകൻ. വൻ ജനശ്രദ്ധ ലഭിക്കുന്നത് മൂലം സാധാരണ ദമ്പതികളെ പോലെയുള്ള സ്വാതന്ത്രം പൊതുവിടങ്ങളിൽ ലഭിക്കുന്നുണ്ടോയെന്ന് സുഹാസിനി ചോദിച്ചു.

ഇതിന് മറുപടിയായി താനും നയൻതാരയും ട്രെയ്നിൽ പോയ അനുഭവം വിഘ്നേശ് പങ്കുവെച്ചു. വലിയ ജനക്കൂട്ടം വളഞ്ഞു. എന്ത് ചെയ്യണമെന്ന് മനസ്സിലായില്ല. സ്നേഹമാണെന്ന് മനസ്സിലാക്കുന്നു. പക്ഷെ മറ്റ് യാത്രക്കാർക്കെല്ലാം അത് ബുദ്ധിമുട്ടായി. പക്ഷെ സാധാരണക്കാരെ പോലെ കഴിയാനാണ് രണ്ട് പേർക്കും ഇഷ്ടമെന്നും വിഘ്നേശ് വ്യക്തമാക്കി.

Vignesh Shivan, Nayanthara

ഇത് കേട്ട സുഹാസിനി തന്റെ അനുഭവങ്ങളും പങ്കുവെച്ചു. നിങ്ങൾക്ക് ഒരു ചെറിയ ഉപദേശം തരാം. കല്യണം കഴിഞ്ഞ തുടക്ക നാളുകളിൽ ഞങ്ങൾ ഡിന്നറിന് പോകുമ്പോൾ ആരെങ്കിലും ഓടി വരും. ഞാൻ നിങ്ങളെ ശല്യപ്പെടുത്തുകയല്ലെന്ന് കരുതുന്നു, ഒരു കാര്യം പറഞ്ഞോട്ടെ എന്ന് ചോദിക്കും. എന്നാൽ നിങ്ങൾ തീർ‌ച്ചയായും ശല്യപ്പെടുത്തുകയാണെന്നാണ് മണി പറയുക. ഞാൻ എന്റെ ഭാര്യയോടൊപ്പം ഡിന്നറിന് വന്നിരിക്കുകയാണ്, ഇത് സ്വകാര്യ സമയമാണ് അതിനാൽ ശല്യമാണെന്ന് പറയും. വന്നയാൾ ഭയന്ന് പോകുമെന്ന് സുഹാസിനി ചിരിയോടെ ഓർത്തു.

നയൻതാരയ്ക്കുള്ള ജനപ്രീതിയെക്കുറിച്ചും സുഹാസിനി സംസാരിച്ചു. രണ്ട് വർഷം ഞാൻ സിനിമകൾ റിവ്യൂ ചെയ്തിരുന്നു. അതിൽ നയൻതാരയുടെ പടത്തിന് മാത്രം തിയറ്ററിൽ നിന്ന് ലഭിക്കുന്ന പ്രതികരണം അത്ഭുതകരമാണ്. യാരടി നീ മോഹിനി എന്ന സിനിമയ്ക്ക് പോയപ്പോൾ, എന്താണിത്, ഒരു നായികയ്ക്ക് ഇത്രയും വരവേൽപ്പ് ലഭിക്കുന്നല്ലോ എന്ന് തോന്നിയെന്ന് സുഹാസിനി പറഞ്ഞു. ഇത്രയും വലിയ താരത്തെ വിവാഹം ചെയ്തത് എങ്ങനെ നോക്കിക്കാണുന്നെന്നും സുഹാസിനി ചോദിച്ചു.

നയൻതാരയാണ് ഈ ബന്ധം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുന്നതെന്ന് വിഘ്നേശ് ശിവൻ വ്യക്തമാക്കി. ഒരു സാധാരണ സ്ത്രീയെ പോലെയാണ് നയൻതാര എന്നോട് പെരുമാറുന്നത്. ഒരിക്കലും താരമാണെന്ന രീതിയിൽ സംസാരിച്ചിട്ടില്ല.

പ്രൊഫഷണലായി ഞങ്ങൾ രണ്ട് പേരും പരസ്പരം ആശയങ്ങൾ പങ്കുവെക്കുന്നവരാണ്. എന്നേക്കാൾ അനുഭവ സമ്പത്തുള്ളയാളാണ് നയൻതാര. ചില കാര്യങ്ങളിൽ ഞാൻ പെട്ടെന്ന് തീരുമാനമെടുക്കും. ഒരു കഥ ഇഷ്ടപ്പെട്ടാൽ പെട്ടെന്ന് അഡ്വാൻസ് കൊടുക്കും. പക്ഷെ നയൻതാര പത്ത് ചോദ്യങ്ങൾ ചോദിക്കും. അവർക്ക് ഇൻഡസ്ട്രിയെ നന്നായി അറിയാമെന്നും നയൻതാര വ്യക്തമാക്കി.

ജവാനാണ് നയൻതാരയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ചിത്രത്തിൽ ഷാരൂഖ് ഖാനാണ് നായകൻ. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനിൽ വിജയ് സേതുപതിയാണ് വില്ലൻ വേഷത്തിലെത്തുന്നത്. ദീപിക പദുകോൺ അതിഥി വേഷവും ചെയ്യുന്നുണ്ട്. സെപ്റ്റംബറിൽ ചിത്രം തിയറ്ററുകളിൽ എത്തും.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X