ഫേക്ക് പാട്ടുകാരിയാണ്, ശ്രേയ ഘോഷാല്‍ കാരണം മലയാളി പിള്ളേരുടെ അവസരം നഷ്ടപ്പെടുന്നു! ആരോപണവുമായി സുചിത്ര

തമിഴ് സിനിമയിലെ പ്രമുഖ പാട്ടുകാരിയായി ശ്രദ്ധിക്കപ്പെട്ട ഗായികയായിരുന്നു സുചിത്ര. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുചി ലീക്ക്‌സ് എന്ന പേരില്‍ ഇന്ത്യയെ മുഴുവന്‍ ഞെട്ടിക്കുന്ന പ്രവൃത്തികളാണ് ഗായികയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. തമിഴിലെ പ്രമുഖരായ ചില താരങ്ങളുടെ സ്വകാര്യ നിമിഷത്തിലെ ചിത്രങ്ങളും വീഡിയോസുമൊക്കെ പുറത്ത് വന്നതായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്. അന്ന് സുചിത്രയുടെ ട്വിറ്ററിലൂടെയായിരുന്നു ഈ സംഭവങ്ങളൊക്കെ നടക്കുന്നത്.

കൃത്യ സമയം കൊടുത്തിട്ടാണ് താരങ്ങളുടെ ചിത്രങ്ങള്‍ പ്രചരിച്ചത്. ഇതിനോട് അനുബന്ധിച്ച് ഗായിക കുഴപ്പത്തിലുമായി. അങ്ങനെ സുചി ലീക്ക്‌സ് ഉണ്ടാക്കിയ വിവാദത്തിന് ശേഷം കരിയറും ദാമ്പത്യവുമൊക്കെ തകര്‍ന്ന് സുചിത്ര എന്ന വ്യക്തി തന്നെ അപ്രത്യക്ഷയായി. വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും യുട്യൂബ് ചാനലുകളിലൂടെ അഭിമുഖം കൊടുത്താണ് ഗായിക വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. അന്ന് തുറന്ന് പറയാന്‍ പറ്റാത്ത പല കാര്യങ്ങളും അടുത്ത കാലത്തായി സുചിത്ര പങ്കുവെച്ചു.

shreya-ghoshal

ഇപ്പോഴിതാ വീണ്ടും ചില ആരോപണങ്ങളും വിവാദപരമായ പരാമര്‍ശങ്ങളും കൊണ്ടാണ് സുചിത്ര എത്തിയിരിക്കുന്നത്. തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ഇപ്പോഴത്തെ പാട്ടുകാരെയും സംഗീതത്തെ പറ്റിയുമൊക്കെയാണ് ഗായിക സംസാരിച്ചത്. മാത്രമല്ല പ്രമുഖ ഗായിക ശ്രേയ ഘോഷാലിന് എതിരെ ഗുരുതരമായ ചില ആരോപണങ്ങളും സുചിത്ര ഉന്നയിച്ചു. ഇതും വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്.

'ഫേക്ക് സിംഗിങ് തുടങ്ങി വെച്ചത് ശ്രേയ ഘോഷാലാണ്. ലൈറ്റിംഗ് ഗേള്‍ വോയിസ് ഉണ്ടെങ്കിലും ഒരു ഫീലിംഗ്‌സുമില്ല. സിരി പാടുന്നത് പോലെയുണ്ടാവും. സീറോ ഫീലിംഗ് ആണ്. പക്ഷേ പെര്‍ഫെക്ഷന്‍ എന്ന് പറയുന്നൊരു കാര്യമുണ്ട്. ടോട്ടല്‍ ഫീല്‍ പ്ലസ് പെര്‍ഫെക്ഷന്‍ ജാനകിയമ്മയുടെ ശബ്ദത്തിലാണ് ഉണ്ടായിരുന്നത്. അല്ലാതെ അങ്ങനെ പാടാന്‍ വേറെ ആരാണുള്ളത്. നോര്‍ത്തില്‍ ആശ ബോസ്‌ലെയും ലത മങ്കേഷ്‌കറുമൊക്കെ ഉണ്ടായിരുന്നു. അതിനുമപ്പുറം വേറെ ആരും ഉണ്ടായിരുന്നില്ല.

മാത്രമല്ല ശ്രേയ ഘോഷാലിന് മലയാള സംഗീത ലോകത്തെ കഴിവുള്ള ഗായകരെക്കാള്‍ മുന്‍ഗണന ലഭിക്കുന്നുണ്ടെന്നും സുചിത്ര ആരോപിക്കുന്നു. ശ്രേയയ്ക്ക് നിരന്തരം അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ മലയാളത്തിലെ യുവാക്കള്‍ അവസരങ്ങള്‍ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. ശ്രേയയെ പോലെയുള്ള ദേശീയ ഗായകര്‍ കാരണം കഴിവുള്ള ആളുകള്‍ ബുദ്ധിമുട്ടുന്നത് ആരും കാണുന്നില്ലെന്നാണ് സുചിത്രയുടെ ആരോപണം.

ഹിന്ദിയില്‍ റാഫിയും കിഷോര്‍ കുമാറും ഉണ്ടായിരുന്നു. തമിഴില്‍ യേശുദാസും എസ്പിബിയും. അതിന് ശേഷം ആരാണ് വന്നിട്ടുള്ളത്. പിന്നണി ഗാനം തന്നെ തീര്‍ന്നത് പോലെയായി. ഇപ്പോള്‍ സൗണ്ട്, ചില പ്രത്യേക ടോണുകള്‍, ചില വാക്കുകള്‍, ഇതൊക്കെ റാപ്പ് ആണോ പാട്ട് ആണോ എന്ന് പോലും മനസിലാവില്ല. സംഗീതമെന്ന് പറയുന്നത് തന്നെ മാറി പോയി.

ചില പാട്ടുകള്‍ കേട്ടാല്‍ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ പോലെയും ചില ബിജിഎം കേട്ടാല്‍ പാട്ട് പോലെയിരിക്കും. സംഗീതത്തിനും ചില മാറ്റങ്ങള്‍ വന്നിരിക്കുകയാണ്. ഒടിടി ഇപ്പോഴാണല്ലോ വന്നത്. അത് മനസിലാക്കി എടുക്കാന്‍ തന്നെ എല്ലാവര്‍ക്കും ഒത്തിരി സമയം വന്നു. അതുപോലെ ഇപ്പോഴത്തെ സംഗീതമൊക്കെ കൂടി ചേര്‍ന്ന് സെറ്റായി മൂന്ന് വര്‍ഷത്തിന് ശേഷം പുതിയ രീതിയില്‍ വന്നേക്കുമെന്നാണ്' സുചിത്ര പറയുന്നത്.

അതേ സമയം സുചിത്രയുടെ പുതിയ ആരോപണത്തിന് വലിയ വിമര്‍ശനമാണ് ലഭിക്കുന്നത്. മുന്‍പ് താരങ്ങളുടെ ജീവിതം വെച്ച് കളിച്ചു. ഇപ്പോള്‍ കഴിവുകള്‍ കൊണ്ട് സംഗീത ലോകത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന ഗായികയെ കളിയാക്കുകയാണോ എന്ന് ചോദിക്കുകയാണ് ആരാധകര്‍. തന്റെ ഭര്‍ത്താവും നടനുമായ കാര്‍ത്തിക്കിനെതിരെയും നടന്‍ ധനുഷിനെയും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചുമൊക്കെ സുചിത്ര ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതൊക്കെ വലിയ വാര്‍ത്തയായതോടെ ഗായികയുടെ മുന്‍ഭര്‍ത്താവ് കേസ് കൊടുക്കുകയും ചെയ്തു.

shreya-ghoshal

മേലാല്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കരുത് എന്ന മുന്നറിയിപ്പാണ് സുചിത്രയ്ക്ക് ലഭിച്ചത്. ഇതിന് പിന്നാലെ കുറച്ച് കാലത്തേക്ക് സുചിത്രയെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. എന്നാല്‍ വീണ്ടും ശ്രേയയ്‌ക്കെതിരെ നടത്തിയ ആരോപണങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ പ്രമുഖയായ ഗായികയാണ് ശ്രേയ ഘോഷാല്‍. സംഗീത റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയായിട്ടെത്തിയാണ് ശ്രേയ കരിയര്‍ ആരംഭിക്കുന്നത്. ഹിന്ദി സിനിമയില്‍ പാടി കൊണ്ടാണ് ഗായിക കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെ ഉര്‍ദു, കന്നഡ, മലയാളം, തമിഴ്, മറാത്തി, തെലുങ്ക്, ആസാമീസ്, പഞ്ചാബി തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പാടി. മാത്രമല്ല മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം അഞ്ച് തവണയാണ് ശ്രേയ വാങ്ങിയത്. ഇതിന് പുറമേ ഫിലിംഫെയര്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ വേറെയും ലഭിച്ചു.

മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട പാട്ടുകാരിയാണ് ശ്രേയ ഘോഷാല്‍. നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളക്കരയുടെ ഇഷ്ടം നേടിയെടുക്കാനും ഗായികയ്ക്ക് സാധിച്ചു. നാല് തവണ കേരളത്തില്‍ നിന്നും മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ശ്രേയ ഘോഷാലിനായിരുന്നു. 2015 ലാണ് പ്രമുഖ ബിസിനസ്മാനുമായിട്ടുള്ള ഗായികയുടെ വിവാഹം. സുചിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ ശ്രേയയെ കുറിച്ചും അവരുടെ ഭര്‍ത്താവിനെ കുറിച്ചുള്ള ചില കഥകളും പ്രചരിക്കുന്നുണ്ട്.

'യാതൊരു ബന്ധവുമില്ലാത്ത രണ്ടുതരം പ്രൊഫഷണലുകളാണ് ബിസിനസും സംഗീതവും, അല്ലേ. ഈ പ്രെഫഷണലുകളെ പാഷനായി കൊണ്ടു നടക്കുന്ന രണ്ടുപേര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ എങ്ങനെയിരിക്കും? ജിലേബിയും മത്തിക്കറിയും പോലെയിരിക്കുമായിരിക്കും, അല്ലേ. എന്നാല്‍ ദാമ്പത്യവും പ്രെഫഷണലുകളുമൊക്കെ വിജയിക്കാന്‍ യാതൊരു ബന്ധവും വേണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് നമ്മള്‍ ഭാരതീയരുടെ പ്രിയ ഗായിക ശ്രേയ ഘോഷാലും ബിസിനസ് സാമ്രാജ്യത്തെ രാജകുമാരനായ ശിലാദിത്യ മുഖോപധ്യായ.

കലാ മേഖലയിലുള്ളവരെ ശ്രദ്ധിക്കുന്നത് പോലെ നമ്മളാരും ബിസിനസ് ലോകത്ത് ശ്രദ്ധിക്കാത്തത് കൊണ്ടാവും ശിലാദിത്യ മുഖോപാധ്യായ എന്ന ബിസിനസമാനെ അധികമാരും അറിയാതെ പോയത്. അജ്ഞാത കോളുകള്‍ വരുമ്പോള്‍ അത് ആരായിരിക്കാം എന്നൊക്കെ നമ്മള്‍ ചിന്തിക്കാറില്ലേ, സേവ്ട് അല്ലാത്ത നമ്പറില്‍ നിന്നുമുള്ള കോളുകള്‍ വരുമ്പോഴും നമ്മള്‍ ഒരുകാലത്ത് ചിന്തിച്ചിരുന്നില്ലേ വിളിച്ച ആളെ കുറിച്ച് എന്തെങ്കിലും ഡീറ്റെയില്‍സ് കിട്ടിയിരുന്നെങ്കില്‍ എന്ന്.

എന്നാല്‍ നമുക്ക് ഇപ്പോള്‍ അതൊന്നും ഒരു പ്രശ്‌നമേയല്ല, കാരണം നമ്മുടെയൊക്കെ ഫോണില്‍ ഇപ്പോള്‍ ട്രൂ കോളര്‍ ഉണ്ടല്ലോ. എന്നാല്‍ ശരിക്കും നമ്മള്‍ അതിനൊക്കെ കടപ്പെട്ടിരിക്കുന്നത് ശിലാദിത്യ മുഖോപാധ്യായ എന്ന ഈ മഹാനോടാണ്. മുംബൈ സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ശിലാദിത്യ, സംരംഭകത്വത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ചു. പിന്നീട് ട്രൂകോളറില്‍ ചേര്‍ന്നു. 2022 ഏപ്രില്‍ മുതല്‍ ട്രൂകോളറിന്റെ 'ഹെഡ് ഓഫ് ബിസിനസ് ഗ്ലോബല്‍' എന്ന നിലയില്‍ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, കമ്പനിയുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കുകയാണ്.

ഫോണില്‍ നിന്നും അനാവശ്യമായ കോള്‍സുകള്‍ തടയുന്നതിനുള്ള ആപ്പ് എന്ന നിലയില്‍ ആരംഭിച്ച ട്രൂകോളര്‍ ഇന്ന് ഗൂഗിളിനും ആപ്പിളിനും തുല്യമായി ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ വിശ്വസിക്കപ്പെടുന്ന ഒരു ബ്രാന്‍ഡായി മാറിയിട്ടുണ്ട്. ഈ മുന്നേറ്റത്തില്‍ ശിലാദിത്യ മുഖോപാധ്യായയുടെ ബിസിനസ് തന്ത്രങ്ങളും നയങ്ങളും വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്.

2015-ല്‍ ശിലാദിത്യയെ വിവാഹം ചെയ്ത ശ്രേയ, ഏറെ നാളത്തെ സൗഹൃദത്തിന് ശേഷമാണ് ഈ ബന്ധത്തില്‍ കടന്നത്. 2021-ല്‍ ദമ്പതികള്‍ക്ക് ദേവ്യാന്‍ എന്ന ഒരു മകന്‍ ജനിച്ചു. സമൂഹ മാധ്യമങ്ങളില്‍ ഈ കുടുംബം ഏറെ ശ്രദ്ധേയമാണ് - സംഗീതം, കുടുംബം, ടെക്നോളജി - എല്ലാം ഇവരുടെ ജീവിതത്തില്‍ സമപാലിതമാണ്. ശ്രേയ ഘോഷാല്‍ തന്റെ ഗായിക ജീവിതത്തില്‍ ഉയരങ്ങളിലെത്തിയത് പോലെ തന്നെ, അവരുടെ ഭര്‍ത്താവ് ശിലാദിത്യയും ടെക്നോളജി മേഖലയില്‍ മാതൃകാപരമായ നേട്ടങ്ങള്‍ നേടിയിരിക്കുകയാണ്. ട്രൂകോളറിന്റെ ചരിത്ര വിജയത്തില്‍ മലയാളികള്‍ക്കറിയാവുന്ന ഒരു ബന്ധം ഉണ്ടെന്നത് അഭിമാനകരമാണ്...' എന്നുമാണ് അനൂപ് ജോസ് എന്നയാള്‍ പങ്കുവെച്ച കുറിപ്പിലൂടെ താരദമ്പതിമാരെ പറ്റി പറയുന്നത്.

More from Filmibeat

Read more about: shreya ghoshal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X