Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
അഭിനയം ഇഷ്ടപ്പെട്ടില്ലെന്ന് ധനുഷ്; വേദിയിൽ വെച്ച് മറുപടി കൊടുത്ത നയൻതാര
തെന്നിന്ത്യയിലെ രണ്ട് സൂപ്പർ താരങ്ങളാണ് ധനുഷും നയൻതാരയും. നേരത്തെ തന്നെ ധനുഷ് സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നെങ്കിൽ കരിയറിലെ അപ്രതീക്ഷിത തിരിച്ചടികളും വഴിത്തിരിവുകളും കടന്നാണ് നയൻതാര ലേഡി സൂപ്പർ സ്റ്റാർ പദവി നേടിയെടുത്തത്. ഇന്ന് രണ്ട് പേർക്കും എടുത്ത് മാറ്റാൻ പറ്റാത്ത ഒരു സ്ഥാനം തെന്നിന്ത്യൻ സിനിമയിലുണ്ട്. വാണിജ്യ സിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും ഒരേ പോലെ സാന്നിധ്യമറിയിക്കാൻ ശ്രമിക്കുന്ന ധനുഷിന്റെ മികച്ച പ്രകടനം കഴിഞ്ഞ വർഷങ്ങളിലെ സിനിമകളിൽ പ്രേക്ഷകർ കണ്ടു.

ബോളിവുഡിലും ഹോളിവുഡിലും നടൻ ഒരു കൈ നോക്കിയിട്ടുമുണ്ട്. നയൻതാരയാണെങ്കിൽ സൂപ്പർതാര ചിത്രങ്ങളിലെ നായികയാവുന്നതിനൊപ്പം സ്ത്രീപക്ഷ സിനിമകളിലെ നായികയാവും തിളങ്ങുന്നു. ഇരുവരും നേരത്തെ യാരടീ നീ മോഹി എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുകയും ചെയ്തിരുന്നു. ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഇൻഡസ്ട്രിയിലെ നല്ല സുഹൃത്തുക്കളാണ് നയൻസും ധനുഷും. എന്നാൽ ഒരുവേളം ഇരുവരും തമ്മിൽ ചെറിയ അസ്വാരസ്യങ്ങളും ഉണ്ടായിട്ടുണ്ട്. താരങ്ങൾ പരസ്യമായി തന്നെ ഇത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നയൻതാര അഭിനയിച്ച നാനും റൗഡി താൻ എന്ന സിനിമയാണ് തർക്കത്തിന്റെ പശ്ചാത്തലം. ചിത്രം നിർമ്മിച്ചത് ധനുഷായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഒരു ദിവസം ധനുഷ് സെറ്റിലെത്തി. നയൻതാരയുടെ അഭിനയം ധനുഷിന് തീരെ ഇഷ്ടപ്പെട്ടില്ല. നടിയോട് തന്നെ ഇക്കാര്യം പറയുകയും മെച്ചപ്പെടുത്താൻ പറഞ്ഞെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന റിപ്പോർട്ട്.

ഇക്കാര്യം പറഞ്ഞ് ധനുഷ് പോയി. പക്ഷെ ധനുഷിന്റെ അനുമാനം തെറ്റാണെന്ന് നയൻതാര തന്നെ തെളിയിച്ചു. നാനും റൗഡി താൻ തിയ്യറ്ററിൽ സൂപ്പർ ഹിറ്റായി. നയൻതാരയുടെ അഭിനയവും ശ്രദ്ധിക്കപ്പെട്ടു. സിനിമയിലെ അഭിനയത്തിന് 2016 ൽ തമിഴിലെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും നയൻതാര സ്വന്തമാക്കി.
ധനുഷിന്റെ വാക്കുകൾക്ക് നടി അവാർഡ് വാങ്ങവെ വേദിയിൽ വെച്ച് മറുപടി നൽകി. ചിത്രത്തിലെ എന്റെ അഭിനയം ധനുഷിന് തീരെ ഇഷ്ടപ്പെട്ടില്ല. ധനുഷ് എന്നോട് ക്ഷമിക്കണം, അടുത്ത തവണ മെച്ചപ്പെടുത്താം എന്നായിരുന്നു നയൻതാരയുടെ പരിഹാസ രൂപേണയുള്ള കമന്റ്. ധനുഷ് ഇത് കേട്ടു കൊണ്ട് വേദിക്ക് മുന്നിലിരിക്കുന്നുമുണ്ടായിരുന്നു. അതേസമയം തന്റെ അനിഷ്ടം നയൻതാരയെ സാക്ഷിയാക്കി ധനുഷും ഫിലിം ഫെയർ അവാർഡിൽ പ്രകടിപ്പിച്ചു.

കാക്ക മുട്ടെെ എന്ന ചിത്രത്തിനായിരുന്നു 2016 ലെ മികച്ച തമിഴ് സിനിമയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചത്. ഈ സിനിമയും ധനുഷ് ആയിരുന്നു നിർമ്മിച്ചത്. അവാർഡ് വാങ്ങിക്കാൻ വേദിയിൽ കയറിയ ധനുഷിനെ ചിത്രത്തിലെ നായിക ഐശ്വര്യ രാജേഷിനെ വാനോളം പുകഴ്ത്തി. എന്നാൽ തന്റെ തന്നെ സിനിമയായ നാനും റൗഡി താനെ പറ്റി ഒന്നും പറഞ്ഞതുമില്ല.

Recommended Video
അവാർഡ് ഷോയ്ക്ക് പിന്നാലെ ധനുഷും നയൻതാരയും തമ്മിലുള്ള തർക്കം മാധ്യമങ്ങളിൽ വാർത്തയായി. എന്നാൽ പിന്നീട് ഇരുവരും രമ്യതയിലെത്തിയെന്നാണ് സൂചന. നാനും റൗഡി താൻ നയൻതാരയ്ക്ക് കരിയറിലും വ്യക്തി ജീവിതത്തിലും പ്രിയപ്പെട്ട സിനിമയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് നയൻതാര സംവിധായകൻ വിഘ്നേശ് ശിവനുമായി പ്രണയത്തിലാവുന്നത്. അടുത്തിടെ ഇരുവരും വിവാഹവും കഴിച്ചു.
-
'ഞങ്ങൾക്ക് വേണ്ടതെല്ലാം കരുതി വെച്ചിട്ടാണ് സുകുവേട്ടൻ പോയത്, എന്റെ മക്കൾ സൂപ്പർ താരങ്ങളല്ല': മല്ലിക സുകുമാരൻ
-
മൂക്കില്‍ നിന്നും നിര്‍ത്താതെ ചോര, ജീവിതത്തില്‍ അത്രയും വേദന അനുഭവിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് നമിത
-
'എനിക്ക് അങ്ങനെ ജീവിക്കാൻ പറ്റില്ല'; രവി മേനോന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാരണം!, ശ്രീലത നമ്പൂതിരി പറഞ്ഞത്