ഞങ്ങൾക്കിടയിലുണ്ടായ പ്രശ്നം; എപ്പോഴും ബഹുമാനമുണ്ട്; നയൻതാരയുമായി അകന്നതിനെക്കുറിച്ച് തൃഷ പറഞ്ഞത്

തെന്നിന്ത്യൻ സിനിമാ രം​ഗത്തെ താര റാണിമാരാണ് നയൻതാരയും തൃഷയും. ഒരേ കാലഘട്ടത്തിൽ തമിഴകത്ത് ശ്രദ്ധിക്കപ്പെട്ട ഇരുവരും ഇന്നും സിനിമാ രം​ഗത്ത് സജീവമാണ്. ഒപ്പം വന്ന പല നായികമാർക്കും കരിയറിന്റെ ഒരു ഘട്ടത്തിൽ താരമൂല്യം നഷ്ടപ്പെട്ടെങ്കിലും നയൻതാരയും തൃഷയും ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചു. ലേഡി സൂപ്പർസ്റ്റാറെന്നാണ് നയൻതാരയെ വിളിക്കുമ്പോൾ തൃഷയെ സൗത്ത് ക്യൂനായി ആരാധകർ വാഴ്ത്തുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ഒരേ ഇൻഡസ്ട്രിയിൽ തുടരുന്നവരാണെങ്കിലും നയൻതാരയും തൃഷയും തമ്മിൽ അടുത്ത സൗഹൃദമില്ല.

പൊതുവെ ഇൻഡസ്ട്രിയിൽ നിരവധി സുഹൃത്തുക്കൾ തൃഷയ്ക്കുണ്ട്. എല്ലാവരോടും പെട്ടെന്ന് ഇടപഴകുന്ന പ്രകൃതമാണ് തൃഷയ്ക്കെന്ന് സഹപ്രവർത്തകർ പറയാറുണ്ട്. എന്നാൽ നയൻതാരയുമായി തൃഷയ്ക്ക് സൗഹൃദമില്ല. ഇതെന്തുകാെണ്ടെന്ന ചോദ്യം ആരാധകർക്കുണ്ട്. മുമ്പൊരിക്കൽ നയൻതാരയുമായുണ്ടായ പിണക്കത്തെക്കുറിച്ച് തൃഷ തുറന്ന് സംസാരിച്ചിട്ടുണ്ട്.

Trisha  Nayanthara

നയൻതാരയ്ക്കും തനിക്കും ഇടയിലുണ്ടായ അകൽച്ചയെക്കുറിച്ച് തൃഷ സംസാരിച്ചു. വ്യക്തിപരമായ ഒരു പ്രശ്നം ഞങ്ങൾക്കിടയിലുണ്ടായിരുന്നു. ഒരിക്കലും അത് വർക്കുമായി ബന്ധപ്പെട്ടായിരുന്നില്ല. മ്യൂചൽ ഫ്രണ്ട്സ് കാരണമുണ്ടായതാണ്. വഴക്കൊന്നുമായിരുന്നില്ല. ഞങ്ങൾ കുറച്ച് കാലം പരസ്പരം സംസാരിച്ചില്ല. പിന്നീട് സംസാരിച്ചു. ഒരാളുമായി പിണക്കം ഉണ്ടാവണമെങ്കിൽ ബെസ്റ്റ് ഫ്രണ്ട്സായിരിക്കണം. വർഷങ്ങളായി ഒരുമിച്ചുള്ളവരും ദിവസവും കാണുന്നവരുമായിരിക്കണം.

അത്തരം ബന്ധം എനിക്ക് ആരുമായും ഇല്ല. ഞങ്ങൾക്കിടയിൽ എപ്പോഴും ബഹുമാനമുണ്ട്. ഞങ്ങൾ മത്സരിക്കുന്നുണ്ടാവും. പക്ഷെ ഞങ്ങൾ പരസ്പരം നല്ലത് മാത്രം വരണമെന്നാണ് ആ​ഗ്രഹിക്കുന്നതെന്നും തൃഷ വ്യക്തമാക്കി. കുരുവി എന്ന വിജയ് ചിത്രത്തിൽ ആദ്യം നയൻതാരയെയാണ് നായികയായി പരി​ഗണിച്ചത്. എന്നാൽ തൃഷയാണ് ചിത്രത്തിൽ നായികയായത്. ഇത് ഇരുവർക്കും ഇടയിൽ പ്രശ്നമുണ്ടാക്കിയെന്നാണ് അന്ന് പുറത്ത് വന്ന അഭ്യൂഹങ്ങൾ. എന്നാൽ അഭിമുഖത്തിൽ തൃഷ ഈ വാ​ദങ്ങൾ നിഷേധിക്കുകയാണുണ്ടായത്.

Trisha  Nayanthara

അസിനുമായും തനിക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് അന്ന് തൃഷ വ്യക്തമാക്കി. പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ കരിയറിൽ നഷ്ടപ്പെട്ട താരമൂല്യം തൃഷയ്ക്ക് തിരികെ ലഭിച്ചിരിക്കുകയാണ്. മറുവശത്ത് നയൻതാരയും പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. താരറാണിമാരെ ഒരുമിച്ച് ഒരു സിനിമയിൽ കാണണമെന്ന് ആരാധകർക്ക് ആ​ഗ്രഹമുണ്ട്. മുമ്പൊരിക്കൽ രണ്ട് പേരെയും നായികമാരാക്കി ഒരു സിനിമയുടെ ചർച്ച നടന്നതാണ്.

2022 ൽ പുറത്തിറങ്ങിയ കാത്ത് വാക്ക്ല രണ്ട് കാതൽ എന്ന സിനിമയായിരുന്നു ഇത്. ചിത്രത്തിൽ സമാന്ത ചെയ്ത വേഷത്തിലേക്കാണ് തൃഷയെ പരി​ഗണിച്ചത്. തൃഷ ചിത്രം നിരസിച്ചതോടെയാണ് പകരം സമാന്ത എത്തുന്നത്. നയൻതാരയ്ക്കും സമാന്തയ്ക്കും തുല്യ പ്രാധാന്യമുള്ള സിനിമയായിരുന്നു കാത്ത് വാക്ക്ല രണ്ട് കാതൽ. വിജയ് സേതുപതിയായിരുന്നു ചിത്രത്തിലെ നായകൻ.

നയൻതാരയുടെ ഭർത്താവ് വിഘ്നേശ് ശിവനാണ് സിനിമ സംവിധാനം ചെയ്തത്. ​ഗോട്ട്, ഐഡന്റിറ്റി, റാം തുടങ്ങി തൃഷയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. നയൻതാരയുടെ ഡിയർ സ്റ്റുഡന്റ്സ് എന്ന മലയാള സിനിമയും അണിയറയിൽ ഒരുങ്ങുന്നു.

Read more about: trisha nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X