ആദ്യം തന്നെ നയൻതാരയുമായി വഴക്ക്; ഒടുവിൽ നടി സമ്മതിച്ചു; പക്ഷെ തീരുമാനം മാറ്റേണ്ടി വന്ന് വിഘ്നേശ്

തെന്നിന്ത്യയിലെ പ്രിയ താര ദമ്പതികളാണ് വിഘ്നേശ് ശിവനും നയൻതാരയും. ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് രണ്ട് പേരും ഇന്ന് കടന്ന് പോകുന്നത്. ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയുമായതാണ് താരങ്ങളുടെ ഏറ്റവും വലിയ സന്തോഷം. മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ‌ നയൻതാരയും വിഘ്നേശും ഇടയ്ക്ക് പങ്കുവെക്കാറുണ്ട്. മുമ്പൊന്നും കാണാത്ത വിധം അതീവ സന്തോഷവതിയാണ് നയൻതാര ഇന്നെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു.

വിവാദങ്ങളും ​ഗോസിപ്പുകളുമെല്ലാം വേട്ടയാ‌ടിയ താരം ഇന്ന് ഇതെല്ലാം അവ​ഗണിച്ച് തന്റെ വ്യക്തി ജീവിതത്തിനും കരിയറിനും മാത്രം ശ്രദ്ധ നൽകുന്നു. മറുവശത്ത് സംവിധാന രം​ഗത്തെ തിരക്കുകളുമായി വിഘ്നേശും മുന്നോട്ട് നീങ്ങുന്നു. കരിയർ പരിശോധിക്കുമ്പോൾ വിഘ്നേശിന് ഈ വർഷം അത്ര നല്ലതായിരുന്നില്ല. അജിത്ത് ചിത്രത്തിലെ സംവിധാന സ്ഥാനത്ത് നിന്ന് വിഘ്നേശിനെ മാറ്റിയതുൾപ്പെടെയുള്ള സംഭവങ്ങൾ ന‌‌‌ടന്നത് ഈ വർഷമാണ്.

Vignesh Shivan, Nayanthara

പ്രതിസന്ധികളെ അതിജീവിച്ച് പുതിയ സിനിമ എൽഐസിയുടെ ഷൂട്ടിം​ഗ് തിരക്കുകളിലേക്ക് വിഘ്നേശ് കടന്നിട്ടുണ്ട്. 2015 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. സിനിമയുടെ ഷൂട്ടിം​ഗ് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് വിഘ്നേശ് മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ആദ്യ ദിവസത്തെ സീൻ നയൻതാര കാറിൽ വരുന്നതാണ്. മുടി നന്നായി പറക്കണമെന്നായിരുന്നു എനിക്ക്. എന്നാൽ നയൻതാര ഹെയർബാന്റ് വെച്ചിട്ടുണ്ടായിരുന്നു. മാഡം, ഹെയർബാന്റ് മാറ്റാമോ, കാറ്റിൽ മുടി പറക്കണമെന്ന് ഞാൻ പറഞ്ഞു. ഹെയർബാന്റിലാണ് സിനിമയിലുടനീളം കഥാപാത്രത്തിന്റെ ലുക്ക്. ആദ്യ ഷോട്ടിൽ തന്നെ ഹെയർബാന്റ് ഇല്ലാതെ എങ്ങനെയാണെന്ന് നയൻതാര.

Vignesh Shivan, Nayanthara

അവിടെ വെച്ച് തന്നെ ഞങ്ങൾ തമ്മിൽ ചെറിയ വാക്ക് തർക്കം വന്നു. ഒടുവിൽ ഓക്കെ എന്ന് പറഞ്ഞ് നയൻതാര ഹെയർബാന്റ് മാറ്റി അഭിനയിച്ചു. അതിന് ശേഷം ഹെയർബാന്റ് വെച്ചും ഒരു ഷോ‌ട്ട് എടുത്തു. അവസാനം നയൻതാര നേരത്തെ പറഞ്ഞ ഷോട്ട് ആണ് സിനിമയിൽ എടുത്തതെന്നും വിഘ്നേശ് ശിവൻ തുറന്ന് പറഞ്ഞു.

നാനും റൗഡി താനിന്റെ ഷൂട്ടിം​ഗുമായി പൂർണമായും സഹകരിച്ച നയൻതാര സിനിമയ്ക്ക് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചും വിഘ്നേശ് അന്ന് സംസാരിച്ചു. കഥാപാത്രത്തിന്റെ കോസ്റ്റ്യൂമെല്ലാം നയൻതാര തന്നെയാണ് തെരഞ്ഞെ‌‌ടുത്തത്. കഥാപാശ്ചാത്തതലത്തെക്കുറിച്ച് പറഞ്ഞപ്പോൾ അവർ തന്നെ കുറേ ഓപ്ഷൻ എനിക്ക് അയച്ചു തന്നു. ​ഗൂ​ഗിളിൽ റെഫർ ചെയ്തതല്ല. നയൻതാര തന്നെ ആ ഡ്രസുകൾ ധരിച്ച് ഫോട്ടോകൾ അയച്ച് തരികയായിരുന്നെന്നും വിഘ്നേശ് വ്യക്തമാക്കി.

വിഘ്നേശിന് സംവിധായകനെന്ന നിലയിൽ കരിയറിൽ വഴിത്തിരിവായ സിനിമയാണ് നാനും റൗഡി താൻ. നയൻതാരയുടെ മികച്ച പ്രകടനവും ഏവരും എടുത്ത് പറഞ്ഞു. വിജയ് സേതുപതിയാണ് നായക വേഷം ചെയ്തത്. പിന്നീട് നയൻ‌താരയെ നായികയാക്കി വിഘ്നേശ് സംവിധാനം ചെയ്ത സിനിമ നാനും കാത്തുവാക്ക്ല രണ്ട് കാതൽ ആണ്. സമാന്തയും വിജയ് സേതുപതിയും സിനിമയിൽ പ്രധാന വേഷം ചെയ്തു.

സിനിമ പക്ഷെ തിയറ്ററിൽ പരാജയപ്പെട്ടു. അന്നപൂർണിയാണ് നയൻതാരയുടെ ഒ‌ടുവിൽ പുറത്തിറങ്ങിയ സിനിമ. ഈ ചിത്രവും വിജയിച്ചില്ല. നടിയുടെ വരാനിരിക്കുന്ന സിനിമകളിൽ പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്. മലയാളത്തിൽ ​ഗോൾഡ് ആണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X