നയന്‍താരയെ അവഹേളിച്ച് കൊണ്ട് പ്രമുഖ നടന്റെ കളിയാക്കല്‍; ചുട്ട മറുപടി നല്‍കിയത് കാമുകന്‍ വിഘ്‌നേശും
സൗത്ത് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായിക ആരാണെന്ന് ചോദിച്ചാല്‍ നയന്‍താരയുടെ പേര് പറയാം. തെന്നിന്ത്യന്‍ സിനിമയിലെ ലേഡീ സൂപ്പര്‍സ്റ്റാര്‍ പട്ടം സ്വന്തമാക്കിയിരുന്നു. സംവിധായകനും നടനുമായ വിഘ്‌നേശ് ശിവനുമായി പ്രണയത്തിലാണ് നടിയിപ്പോള്‍. ഈ ലോക്ഡൗണ്‍ നാളുകളില്‍ നയന്‍സിന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെയാണ് വാര്‍ത്തകള്‍ വന്നത്.
നയന്‍സും വിഘ്‌നോശും ഓണം ആഘോഷിക്കാന്‍ കേരളത്തിലെത്തിയതും പിന്നീട് ഗോവയില്‍ അവധി ദിവസങ്ങള്‍ ചെലവിടാന്‍ പോയതുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ നയന്‍സിനെതിരെ ബോഡി ഷെയിമിങ് നടത്തിയ രാധ രവിയുടെ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാവുന്നത്. 2019 ലായിരുന്നു സംഭവത്തിന് ആസ്പദമായ കാര്യം നടക്കുന്നത്.

സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കോ പ്രസ് മീറ്റുകള്‍ക്കോ നയന്‍താര പങ്കെടുക്കാറില്ല. വര്‍ഷങ്ങളായി തുടരുന്ന ഈ പോളിസിയില്‍ പിന്നീട് കാര്യമായിട്ടൊരു മാറ്റവും സംഭവിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ഒരു പ്രസ് മീറ്റിനിടെയാണ് തമിഴിലെ മുതിര്‍ന്ന നടന്‍ രാധ രവി നയന്‍താരയെ അവഹേളിക്കുന്ന തരത്തില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. നയന്‍താരയുടെ തന്നെ കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രസ് മീറ്റ് ആയിരുന്നു നടന്നത്.
'നയന്‍താര സീത ദേവി ആയിട്ടും പ്രേതമായിട്ടും അഭിനയിച്ചിട്ടുണ്ട്' എന്നാണ് രാധ രവി പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ലേഡീ സൂപ്പര്‍സ്റ്റാറിന്റെ ആരാധകര്‍ക്ക് അത്രക്കങ്ങ് പിടിച്ചില്ല. ഒരു മുതിര്‍ന്ന നടന്‍ നയന്‍താരെയെ കുറിച്ച് പറഞ്ഞത് ലജ്ജാകരമായ കാര്യങ്ങളാണെന്നും അത് മോശമായി പോയെന്ന് ചൂണ്ടി കാണിച്ച് ആരാധകര്‍ മാത്രമല്ല സിനിമാലോകത്തെ പ്രമുഖരും എത്തിയിരുന്നു. ഒരുപാട് കമന്റുകള്‍ ഇതിനെതിരെ വന്നതോടെ രാധ രവിയ്ക്കും വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു.

നയന്‍താരയുടെ കാമുകനായ വിഘ്‌നേശ് ശിവനും ശക്തമായ രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തി എത്തിയിരുന്നു. 'വളരെ ഇതിഹാസങ്ങളുള്ള കുടുംബത്തില്‍ നിന്ന് വരുന്നുവെങ്കിലും വളരെ മോശപ്പെട്ടൊരു വ്യക്തിയെ ആരും പിന്തുണയ്ക്കുകയോ അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യുകയുമില്ല. ശ്രദ്ധ കിട്ടുന്നതിന് വേണ്ടി ബുദ്ധി ശൂന്യത കാണിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. അയാളുടെ വൃത്തിക്കെട്ട അഭിപ്രായങ്ങള്‍ക്ക് ചിരിക്കുകയും കൈയ്യടിക്കുകയും ചെയ്യുന്നവരെ കാണുമ്പോള്‍ സങ്കടമുണ്ട്. എന്നുമാണ് വിഘ്‌നേശ് ഇതിനെ കുറിച്ച് പറഞ്ഞത്.


Click it and Unblock the Notifications











