For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവൾ എന്ത് സുന്ദരി ആണ്; സമാന്തയെ കണ്ട് വിസ്മയിച്ച വിക്രം; ആ സൗഹൃദം എവിടെ പോയെന്ന് ആരാധകർ

  |

  തെന്നിന്ത്യൻ സിനിമയിലെ താര റാണി ആണ് സമാന്ത. പ്രത്യേകിച്ചും തെലുങ്ക് സിനിമയിലാണ് സമാന്തയ്ക്ക് വലിയ ആരാധക വൃന്ദം ഉള്ളത്. നടി കൂടുതൽ സിനിമകൾ ചെയ്യുന്നതും തെലുങ്കിലാണ്. ഫാമിലി മാൻ എന്ന സീരീസിലൂടെ സമാന്തയുടെ പ്രശസ്തി ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ ഉയർന്നിരിക്കുകയാണ്.

  ബോളിവുഡിൽ നിന്നും നിരവധി അവസരങ്ങൾ സമാന്തയ്ക്ക് വരുന്നുണ്ട്. എന്നാൽ മയോസിറ്റിസ് എന്ന രോ​ഗത്തിന്റെ ചികിത്സയിൽ ആയതിനാൽ നടിക്ക് തുടരെ സിനിമകൾ ചെയ്യാൻ പറ്റുന്നില്ലെന്നാണ് വിവരം.

  Also Read: 'അവന് ഞങ്ങൾ‌ പേരിട്ടു....'; പതിനഞ്ച് വർഷത്തിന് ശേഷം പിറന്ന മകന്റെ പേര് വെളിപ്പെടുത്തി നരേൻ, വൈറലായി ചിത്രം!

  തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചാ വിഷയമായിരുന്നു സമാന്തയ്ക്ക് മയോസിറ്റിസ് എന്ന അപൂർവ അസുഖം ബാധിച്ചത്. പേശികളെ ബാധിക്കുന്ന ഈ രോഗത്തിന്റെ ചികിത്സയിലാണ് താനെന്ന് സമാന്ത തന്നെയാണ് തുറന്ന് പറഞ്ഞത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് നടി ഇതേപറ്റി സംസാരിച്ചത്.

  മൂന്ന് മാസത്തോളമായി ഇതിന്റെ ചികിത്സയിൽ ആണ് നടി.
  സമാന്തയ്ക്ക് ആശ്വാസ വാക്കുകളുമായി നിരവധി പേരാണ് ഇതിനകം രം​ഗത്തെത്തിയത്. കരിയറിൽ നിരവധി സിനിമകൾ ചെയ്യാൻ ബാക്കി നിൽക്കെയാണ് സമാന്തയ്ക്ക് അസുഖം ബാധിച്ചിരിക്കുന്നത്.

  Samantha

  ഇപ്പോഴിതാ സമാന്തയെക്കുറിച്ച് മുമ്പാെരിക്കൽ നടൻ വിക്രം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 2015 ൽ 10 എൻട്രതുക്കുള്ളെ എന്ന സിനിമയിൽ വിക്രമും സമാന്തയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയുടെ പ്രോമോഷന്റെ ഭാ​ഗമായി അഭിമുഖത്തിൽ പങ്കെടുത്തപ്പോഴാണ് വിക്രം സമാന്തയെ പറ്റി സംസാരിച്ചത്.

  സമാന്തയുടെ അഴകിനെയും അഭിനയത്തെയും പുകഴ്ത്തുകയാണ് വിക്രം. ഷോയിൽ സമാന്തയും വിക്രത്തിനൊപ്പം പങ്കെടുത്തിരുന്നു. നീ ഇന്ന് വളരെ സുന്ദരി ആയിരിക്കുന്നു. ഇതിന് മുമ്പ് സമാന്തയെ ഒരിക്കലും ഇത്രയും സുന്ദരി ആയി കണ്ടിട്ടില്ലെന്ന് വിക്രം പറഞ്ഞു. ഇത് കേട്ട് സമാന്ത പുഞ്ചിരിച്ചു. ഇതിന് ശേഷം ഒപ്പം അഭിനയിച്ച നായികമാരെക്കുറിച്ച് ചോദിച്ചപ്പോഴും വിക്രം സമാന്തയെ പുകഴ്ത്തി.

  സ്വീറ്റ് ആയ കോ സ്റ്റാർ അനുഷ്ക ഷെട്ടി ആണ്. ഐശ്വര്യ റായ് ആണ് പ്രൊഫഷണൽ ആയ നടി, ഏറ്റവും സുന്ദരി എമി ജാക്സണും. തൃഷ വളരെ കൂൾ ആയ നടി ആണ്. ഇവരെല്ലാം കൂടി ചേർന്നതാണ് സമാന്ത, വിക്രം പറഞ്ഞതിങ്ങനെ. ഇത് കേട്ട് സമാന്ത പൊട്ടിച്ചിരിച്ചു. പഴയ വീഡിയോ ഇതിനകം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ.

  Samantha And Vikram

  10 എൻട്രതുക്കുള്ളെ എന്ന സിനിമയ്ക്ക് ശേഷം ഇരുവരും പിന്നീട് ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഇവർ തമ്മിൽ ഇപ്പോഴും ഈ സൗഹൃദം ഉണ്ടോയെന്നാണ് ആരാധകർ ചോദിക്കുന്നത്. പൊന്നിയിൻ സെൽവനാണ് വിക്രത്തിന്റെ ഒടുവിലത്തെ റിലീസ്. സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. ഐശ്വര്യ റായ്, ജയം രവി, കാർത്തി, തൃഷ തുടങ്ങി വൻ താരനിര അണിനിരന്ന സിനിമ ആയിരുന്നു ഇത്.

  Also Read: ആത്മഹത്യം ശ്രമം വരെ നടത്തി, കൊച്ചി സ്‌റ്റേജിനടിയില്‍ തൊട്ടില്‍കെട്ടി മുകളില്‍ അഭിനയിച്ചു: പൗളി

  മണിരത്നം സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാ​ഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഖുശി, ശാകുന്തളം, അറേഞ്ച്മെന്റ്സ് ഓഫ് ലൗ, സിതാഡെൽ തുടങ്ങിയ പ്രൊജക്ടുകളാണ് സമാന്തയുടേതായി പുറത്തിറങ്ങാനുള്ളത്.യശോദ ആണ് സമാന്തയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മികച്ച പ്രേക്ഷക പ്രതികരണം ആണ് സിനിമയ്ക്ക് ലഭിച്ചത്. അടുത്തിടെ സിനിമ ഒടിടിയിലും ഇറങ്ങി.

  Read more about: samantha
  English summary
  When Vikram Couldn't Stop Praising Samantha's Beauty; Old Video Of The Actor Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X