ഐശ്വര്യ റായിയും അനുഷ്‌കയും മുതല്‍ കൂടെ അഭിനയിച്ച നടിമാരുടെ ഗുണങ്ങൾ; സാമന്തയെ നാണിപ്പിച്ച വിക്രത്തിന്റെ മറുപടി

അന്യനായിട്ടെത്തി തെന്നിന്ത്യയിലെ കൈയ്യിലെടുത്ത ചിയാന്‍ വിക്രം പിന്നീട് അതിനെക്കാളും മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച് കൈയ്യടി വാങ്ങിയിരുന്നു. ഇപ്പോഴും കിടിലന്‍ സിനിമകളുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന താരം വളരെ സ്വീറ്റായിട്ടുള്ള വ്യക്തിയാണ്. തന്റെ സഹതാരങ്ങളെ കുറിച്ച് സംസാരിക്കുന്ന സമയങ്ങളിലും അല്ലാതെയുമൊക്കെ അവരെ വേദനിപ്പിക്കാതിരിക്കാന്‍ വിക്രം ശ്രമിക്കാറുണ്ട്.

അത്തരത്തില്‍ നടി സാമന്തയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ചാറ്റ് ഷോ യില്‍ വിക്രവും സാമന്തയും ഒരുമിച്ച് എത്തിയിരുന്നു. അന്ന് സാമന്തയെ കുറിച്ചുള്ള ചോദ്യത്തിന് രസകരമായ ഉത്തരമാണ് വിക്രം നല്‍കിയത്. തെന്നിന്ത്യയിലെ മറ്റ് താരസുന്ദരിമാരെ കുറിച്ച് ചോദിച്ചതിനൊടുവില്‍ സാമന്തയെ ഞെട്ടിക്കുന്ന മറുപടിയാണ് താരം നല്‍കിയത്...

സാമന്തയുടെ ഭംഗിയെ കുറിച്ച് വാതോരാതെ സംസാരിച്ച് വിക്രം

2015 ല്‍ പുറത്തിറങ്ങിയ 10 എന്ത്രത്തുക്കുള്ളേ എന്ന ചിത്രത്തില്‍ വിക്രത്തിന്റെ നായികയായി അഭിനയിച്ചത് സാമന്തയായിരുന്നു. റോഡ് ആക്ഷന്‍ കോമഡി ചിത്രമായി ഒരുക്കിയ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ബോക്‌സോഫീസിലും ഹിറ്റ് നേടി.

ഈ സിനിമയുടെ പ്രൊമോഷന് വേണ്ടിയാണ് സാമന്തയും വിക്രവും ഒരുമിച്ച് ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നത്. ഇത്തരം പരിപാടികളില്‍ സഹതാരത്തെ കുറിച്ച് ചോദിക്കുന്നത് പതിവാണ്.

ശരിക്കും വിക്രത്തിന്റെ ഓരോ വര്‍ണനയും സാമന്തയുടെ മുഖം കൂടുതല്‍ ചുവപ്പിച്ചു

സമാനമായ രീതിയില്‍ സാമന്തയെ കുറിച്ച് വിക്രത്തിനോട് ചോദ്യങ്ങള്‍ വന്നു. 'നിങ്ങള്‍ ഇന്ന് വളരെ സുന്ദരിയായിരിക്കുന്നു. ഇത്രയും സുന്ദരിയായി ഇതിന് മുന്‍പ് ഞാന്‍ സാമന്തയെ കണ്ടിട്ടില്ലെന്ന് വേണം പറയാന്‍', എന്ന് തുടങ്ങി നടിയെയും അവരുടെ സൗന്ദര്യത്തെയും പുകഴ്ത്തി കൊണ്ടാണ് വിക്രം സംസാരിച്ചത്.

ശരിക്കും വിക്രത്തിന്റെ ഓരോ വര്‍ണനയും സാമന്തയുടെ മുഖം കൂടുതല്‍ ചുവപ്പിച്ചു എന്ന് വേണം പറയാന്‍. സാമന്ത നാണം കൊണ്ട് മുഖം താഴ്ത്തുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്തു.

അനുഷ്‌ക ഷെട്ടി, ഐശ്വര്യ റായി, എമി ജാക്‌സന്‍, തൃഷ, സാമന്ത എന്നിങ്ങനെ അഞ്ച് നടിമാരുടെ പേര് പറഞ്ഞു

പിന്നാലെ വിക്രത്തിന്റെ നായികമാരായി വന്ന മറ്റ് ചില പ്രമുഖ നടിമാരെ കുറിച്ചും അവതാരക ചോദിച്ചു. ഓരോരുത്തരെയും അവരുടെ കഴിവുകള്‍ എന്താണെന്ന് വിശദീകരിച്ച് കൊണ്ട് പറയാനായിരുന്നു അവതാരക ആവശ്യപ്പെട്ടത്.

ശേഷം അനുഷ്‌ക ഷെട്ടി, ഐശ്വര്യ റായി, എമി ജാക്‌സന്‍, തൃഷ, സാമന്ത എന്നിങ്ങനെ അഞ്ച് നടിമാരുടെ പേരുകളും പറഞ്ഞു. ചോദ്യത്തോട് അനുകൂല നിലപാട് എടുത്ത വിക്രം രസകരമായിട്ടുള്ള മറുപടികളാണ് പിന്നെ പറഞ്ഞത്.

 ഐശ്വര്യ റായി വളരെ പ്രൊഫഷണലായിട്ടുള്ള നടിയാണ്

തന്റെ കൂടെ അഭിനയിച്ച സഹനടിമാരില്‍ ഏറ്റവും സ്വീറ്റായിട്ടുള്ള നടി അനുഷ്‌ക ഷെട്ടിയാണ്. ഐശ്വര്യ റായി വളരെ പ്രൊഫഷണലായിട്ടുള്ള നടിയാണ്. ഏറ്റവും സുന്ദരിയായ നടിയാണ് എമി ജാക്‌സണ്‍, തൃഷ വളരെ കൂളായിട്ടുള്ള എന്നാല്‍ വളരെ ചില്ലായിട്ടുള്ള നടിയാണെന്നും വിക്രം പറയുന്നു. ഏറ്റവുമൊടുവില്‍ ഇവരെല്ലാം ചേരുന്നതാണ് സാമന്ത എന്ന് കൂടി നടന്‍ കൂട്ടിച്ചേര്‍ത്തു.

വിക്രത്തിന്റെ അവസാനത്തെ പ്രതികരണം സാമന്തയെയും അവതാരകയെയും ഒരുപോലെ ഞെട്ടിച്ചു

വിക്രത്തിന്റെ അവസാനത്തെ പ്രതികരണം സാമന്തയെയും അവതാരകയെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. ഇരുവരും സന്തോഷ പ്രകടനത്തിലൂടെ അതിനുള്ള മറുപടി നല്‍കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ ആണെങ്കിലും ആരാധകര്‍ക്കിടയില്‍ അത് വീണ്ടും വൈറലാവുകയാണ്. വിക്രം പറഞ്ഞതൊക്കെ ശരിയാണെന്നും സാമന്ത അത്രയും സുന്ദരിയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

More from Filmibeat

Read more about: vikram വിക്രം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X