ചെന്നൈ തെരുവില്‍ പോസ്റ്ററൊട്ടിക്കുന്ന നിക്കി ഗില്‍റാനി
സിനിമയുടെ പ്രമോഷന് വേണ്ടി ഇനിയും എന്തൊക്കെ കാണണം. സിനിമ ഇറങ്ങാറാകുമ്പോള്‍ ഇല്ലാത്ത ഗോസിപ്പുകള്‍ക്ക് തുടക്കം കുറിക്കുന്നതും സിനിമയെ ചൊല്ലി പൊലീസ് കേസും മറ്റും ഉണ്ടാക്കുന്നതുമൊക്കെ വാര്‍ത്തകളാണ്. പോരാത്തതിന് സോഷ്യല്‍മീഡിയകളുടെ സഹായം കൂടെയാകുമ്പോള്‍ പറയുകയും വേണ്ട.
പ്രചാരണത്തിന് ഇത്രയേറെ മാര്‍ഗങ്ങളുണ്ടായിട്ടും രസകരമായ മറ്റൊരു മാര്‍ഗം കണ്ടുപിടിച്ചിരിക്കുകയാണ് 'യഗവരയിനും നാ കാക്ക' എന്ന തമിഴ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. നായികയും നായകനും തന്നെ അര്‍ദ്ധരാത്രി പോസ്റ്റര്‍ ഒട്ടിക്കാന്‍ ഇറങ്ങിയാല്‍ എങ്ങനെയിരിക്കും.

1983, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതയായ അന്യഭാഷക്കാരി നിക്കി ഗില്‍റാനിയാണ് കഥയിലെ നായിക. ചെന്നൈയി തെരുവുകളിലായിരുന്നു പോസ്റ്റര്‍ ഒട്ടിച്ച് പ്രചാരണം. നിക്കിയ്‌ക്കൊപ്പം നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദിയുമുണ്ടായിരുന്നു. നിക്കിയുടെ ആദ്യ തമിഴ് ചിത്രം കൂടെയാണ് യഗവരയിനും നാ കാക്ക. പ്രമോഷന്‍ തീര്‍ത്തും രസകരമായിരുന്നു എന്ന് താരം പറയുന്നു.
സത്യപ്രഭാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിക്കിയെയും ആദിയെയും കൂടാതെ മിഥുന്‍ ചക്രവര്‍ത്തി, പശുപതി, റിച്ച പല്ലോഡ്, നാസര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. തമിഴില്‍ ആദ്യമായി ആഭിനയിക്കുക മാത്രമല്ല, ഡബ്ബിങ് ചെയ്യാന്‍ കഴിയുന്നതിന്റെയും സന്തോഷത്തിലാണ് നിക്കി.
മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയതില്‍ ഏറ്റവും മികച്ച ചിത്രങ്ങളില്‍പ്പെടുന്ന രണ്ട് ചിത്രങ്ങളിലും നിക്കി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിവിന്‍ പോളി നായകനായ ചിത്രമാണ് രണ്ടും.1893 ല്‍ നിവിന്റെ പൂര്‍വ്വ കാമുകിയായെത്തിയ നിക്കി ഓം ശാന്തി ഓശാനയില്‍ സുഹൃത്തായാണ് എത്തിയത്. അടുത്തതായി ഉണ്ണി മുകുന്ദന്‍ നായകനാകുന്ന 'എന്തൊരു ഭാഗ്യം' എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മലായാളത്തിലെത്തുന്നത്.


Click it and Unblock the Notifications











