തമിഴ് അറിയില്ല, അഭിനയം അറിയില്ല, സിനിമാ മോഹമില്ല; എന്നിട്ടും തമിഴകത്ത് ഹിറ്റായ മലയാളി നടി

By Aswini P

പ്രിയാ വാര്യര്‍ എന്ന മലയാളി നടി ഇപ്പോള്‍ ഇന്റര്‍നാഷണല്‍ ക്രഷ് ആയി മാറിയിരിയ്ക്കുകയാണ്. പ്രിയ മാത്രമല്ല, മലയാളത്തില്‍ തുടക്കം കുറിച്ച പല നായികമാരും ഇന്ന് ബോളിവുഡിലും മിന്നിത്തിളങ്ങുന്നുണ്ട്. മലയാളത്തിലൂടെ തമിഴില്‍ കടന്ന് അത് വഴി ബോളിവുഡ് പിടിയ്ക്കുകയാണ് പലരുടെയും യാത്രാ മാര്‍ഗ്ഗം. വിദ്യ ബാലന്‍, അസിന്‍ എന്നിവരൊക്കെ അതിന് ഉദാഹരണമാണ്.
ഇപ്പോഴിതാ അങ്ങനെ തമിഴകത്ത് കൈയ്യടി നേടുകയാണ് ഇവാന എന്ന നടി. ബല സംവിധാനം ചെയ്ത നാച്ചിയാര്‍ എന്ന ചിത്രത്തില്‍ ജ്യോതികയ്‌ക്കൊപ്പം മത്സരിച്ച് അഭിനയിച്ച നടി കോട്ടയം കാരിയാണ്. തമിഴ് നന്നായി അറിയില്ല.. അഭിനയ മോഹവും ഇല്ല.. സിനിമാ ബാക്ക്ഗ്രൗണ്ട് ഇല്ല.. എന്നിട്ടും ഇവാന എങ്ങിനെ നാച്ചിയാറിലെത്തി??

പേര് ഇവാന അല്ല

പേര് ഇവാന അല്ല

ഇവാന എന്ന പേര് സിനിമയ്ക്ക് വേണ്ടി സ്വീകരിച്ചതാണ്. അലീന ഷാജി എന്നാണ് ഈ കോട്ടയം കാരിയുടെ യഥാര്‍ത്ഥ പേര്. പ്ലസ് ടുവിന് പഠിക്കുകയാണ്.

ബാല ചിത്രത്തിലേക്ക്

ബാല ചിത്രത്തിലേക്ക്

ഓഡിഷനിലൂടെയാണ് ബാല സംവിധാനം ചെയ്ത നാച്ചിയാര്‍ എന്ന ചിത്രത്തില്‍ എത്തിയത്. ഇങ്ങനെ ഒരു തുടക്കം സ്വപ്‌നത്തില്‍ പോലും കരുതിയതല്ല എന്ന് ഇവാന പറയുന്നു.

എന്തുകൊണ്ട് നാച്ചിയാര്‍

എന്തുകൊണ്ട് നാച്ചിയാര്‍

പീഡനത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ കഥാപാത്രമാണ് ചിത്രത്തില്‍. പീഡിപ്പിക്കപ്പെട്ട എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് സിനിമ ഏറ്റെടുത്തത് എന്ന് ഇവാന പറഞ്ഞു.

അഭിനയ മോഹം

അഭിനയ മോഹം

അഭിനയിക്കണം എന്ന ആഗ്രഹമൊന്നും എനിക്കില്ലായിരുന്നു. ഒരു സിനിമ ബാക്ക് ഗ്രൗണ്ടും ഇല്ല. എന്നാല്‍ ഓരോ സമയത്ത് എനിക്ക് വേണ്ടതെല്ലാം സംഭവിക്കുന്നു. ഒന്നും പ്ലാന്‍ ചെയ്യാറില്ല. എല്ലാം യാദൃശ്ചികമായി സംഭവിച്ചതാണ്.

ജ്യോതികയ്‌ക്കൊപ്പം

ജ്യോതികയ്‌ക്കൊപ്പം

ലേഡി ലെജന്റ് എന്നറിയപ്പെടുന്ന ജ്യോതിതയ്‌ക്കൊപ്പം ഒരുപാട് കോമ്പിനേഷന്‍ രംഗങ്ങളുണ്ടായിരുന്നു. കാണുമ്പോള്‍ തന്നെ ഒരു വെപ്രാളമാണ്. എന്നാല്‍ എല്ലാ രംഗത്തും ജ്യോതിക മാം സഹായിക്കും.

റീ ടേക്കുകള്‍

റീ ടേക്കുകള്‍

ഒരുപാട് റീ ടേക്കുകള്‍ പോയിട്ടുണ്ട്. ജ്യോതിക മാമും ജിവി പ്രകാശ് സാറുമെല്ലാം മുന്നില്‍ നില്‍ക്കുമ്പോള്‍ എത്രയായാലും ഒരു പേടിയാണ്. ആ പേടി കൊണ്ട് തന്നെ ഒരുപാട് റീടേക്ക് പോകേണ്ടി വന്നിട്ടുണ്ട്. - ഇവാന പറഞ്ഞു.

നിഷ്‌കളങ്കാഭിനയം

നിഷ്‌കളങ്കാഭിനയം

എക്‌സ്പ്രഷന്‍ ക്യൂന്‍ എന്നാണ് തമിഴകം ഇപ്പോള്‍ ഇവാനയെ വിശേഷിപ്പിക്കുന്നത്. നിഷ്‌കളങ്കാഭിനയമാണ് ഇവനായുടെ ആകര്‍ഷണം എന്ന് ആരാധകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X