ഇവരില്‍ അടുത്ത തമിഴ് സൂപ്പര്‍സ്റ്റാര്‍ ആര്?
മലയാളത്തിന് മമ്മൂട്ടിയക്കും മോഹന്‍ലാലിനും പിന്മുറക്കാര്‍ ആരാണെന്ന ചോദ്യത്തിന് ദുല്‍ഖറിന്റെയും ഫഹദ് ഫാസിലിന്റെയും പേരാണ് പറഞ്ഞു കേള്‍ക്കുന്നത്. നിവിന്‍ പോളിയും ഈ അടുത്ത് ആ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മലയാളത്തിന്റെ കാര്യം അങ്ങനെ പോകുന്നു. തമിഴകത്തെങ്ങനയാ...
എംജിആറിനും ശിവാജി ഗണേശനും പകരവയ്ക്കാന്‍ ഇതുവരെ ആരും ഉദിച്ചിട്ടില്ല. എന്നിരിക്കിലും കാരണങ്ങളില്ലാതെ രജനികാന്തിനെയും കാരണങ്ങളോടെ കമല്‍ ഹസനെയും സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് തമിഴകം ഉയര്‍ത്തി പിടിച്ചു. ഇപ്പോള്‍ ഒത്തിരി പുതുമുഖങ്ങള്‍ മറ്റ് ഇന്റസ്ട്രിയിലെന്നപോലെ തമിഴകത്തും തലപൊക്കി തുടങ്ങി. താഴെ കാണുന്നവരില്‍ ആരെയാണ് അടുത്ത സൂപ്പര്‍സ്റ്റാറായി അവരോധിക്കാന്‍ കഴിയുക...അല്ലെങ്കില്‍ ആരായിരിക്കും അടുത്ത സൂപ്പര്‍സ്റ്റാര്‍??

ഇവരില്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആര്?
ഇപ്പോള്‍ ഉള്ളതില്‍ ഏറ്റവും ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് ഇളയ ദളപതി വിജയ് യുടേത്. രജനീകാന്തിനെ പോലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വിജയ് യും നിരന്തരം ഇടപെടാറുണ്ട്. ആരാധകരുടെ കാര്യത്തിലും വിജയ്ക്ക് പഞ്ഞമൊന്നുമില്ല. തമിഴകത്ത് മാത്രമൊതുങ്ങുന്നില്ല ആ ആരാധന ശൃംഗല.

ഇവരില്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആര്?
തലയെന്ന് വിശേഷിപ്പിച്ച് ചില അജിത്തിനെ സൂപ്പര്‍ സ്റ്റാറായി അവരോധിച്ച് കഴിഞ്ഞു. രജനികാന്തിന്റെ ഫാന്‍സിനും രജനി കഴിഞ്ഞാല്‍ പിന്നെ ഇഷ്ടം അജിത്തിനെയാണ്. രജനിക്ക് കൊടുത്തത് തലൈവര്‍ എന്ന വിശേഷണമാണെങ്കില്‍ അജിത്ത് തലയാണ്. അജിത്തും ഒരു സാമൂഹ്യപ്രവര്‍ത്തകനാണ്.

ഇവരില്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആര്?
അജിത്തിന്റെയും വിജയ് യുടെയും അത്ര വലിയ സംഭവമൊന്നും സൂര്യയെ കുറിച്ച് പറയാനില്ലെങ്കിലും അഭിനയത്തിലെ ആത്മാര്‍ത്ഥത എടുത്തു പറയേണ്ടതാണ്. അടുത്തിടെ തൊട്ടതെല്ലാം പൊന്ന് എന്ന് പറഞ്ഞതുപോലെയായിരുന്നു സൂര്യയുടെ കാര്യം. ആന്ധ്രയിലും സൂര്യയ്ക്ക് നല്ല ആരാധകരുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സൂര്യ അത്രതലയിടാറില്ല.

ഇവരില്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആര്?
അപാര പരിശ്രമിയാണ് വിക്രം. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തും ചെയ്യും. വാണിജ്യ സിനിമകള്‍ എന്നതിലുപരി നല്ല കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്താണ് വിക്രം അഭിനയിക്കുന്നത്. എന്നാല്‍ കൊമേര്‍ഷ്യല്‍ സിനിമകള്‍ക്ക് പ്രാധാന്യം നല്‍കാറുമുണ്ട്.

ഇവരില്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആര്?
സൂപ്പര്‍സ്റ്റാര്‍ രജനി കാന്തിന്റെ മരുമകന്‍ എന്ന ലേബല്‍ ധനുഷിന് വേണമെന്നില്ല. ഇന്റസ്ട്രിയില്‍ സ്വന്തമായ ഒരു പേരു കണ്ടെത്താന്‍ ഈ നടന് സാധിച്ചിട്ടുണ്ട്. വിജയ് യും അജിത്തും സൂര്യയുമെല്ലാം വന്നതിന് ശേഷമാണ് ധനുഷ് സിനിമാ ലോകത്തെത്തിയത്. എന്നാല്‍ 'കൊലവരി' എന്ന പാട്ടിലൂടെ അമ്മായി അച്ഛന്റെ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു.

ഇവരില്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആര്?
ചിമ്പുവിനും വലിയൊരു ആരാധന ശൃംഗലയുണ്ട്. തല അജിത്തിന്റെ സ്ഥാനത്ത് ചിലര്‍ അവരോധിക്കുകയും ചെയ്തു. അടുത്ത അജിത്തെന്ന് പറഞ്ഞവരും കുറവല്ല. അത്തരത്തില്‍ നോക്കുമ്പോള്‍ തീര്‍ച്ചയായും സൂപ്പര്‍സ്റ്റാര്‍ കിരീടത്തില്‍ ചിമ്പുവിനും ഒരു കണ്ണ് വയ്ക്കാവുന്നതാണ്.

ഇവരില്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആര്?
ഏട്ടനിരിക്കുമ്പോള്‍ അനുജനെങ്ങനെ എന്നാവും ചിലര്‍ ചിന്തിക്കുന്നത്. എന്നാല്‍ കഴിവുകള്‍ക്ക് മുന്നില്‍ ബന്ധങ്ങളില്ലല്ലോ. വ്യത്യസ്തമായ വേഷങ്ങള്‍ തിരഞ്ഞെടുത്തഭിനയിക്കാന്‍ കാര്‍ത്തിയും എന്നും ശ്രദ്ധിക്കാറുണ്ട്.

ഇവരില്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആര്?
തമിഴിലെ ഭാവി സൂപ്പര്‍സ്റ്റാറിന്റെ പട്ടികയില്‍ ആര്യയെയും പെടുത്താവുന്നതാണ്. അഭിനയത്തിലെ ആത്മാര്‍ത്ഥതയാണ് അതിനുള്ള പ്രധാന കാരണം. തനിക്ക് ലഭിക്കുന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് വിട്ട് വീഴ്ചചെയ്യാ്ക്കും ആര്യം ഒരുക്കമാണ്.

ഇവരില്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആര്?
ആര്യയെ പോലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ചിലര്‍ ജീവയെയം കാണുന്നുണ്ട്. തമിഴകത്തിന് പുറത്തും ജീവയ്ക്ക് ആരാധന ശൃംഗലകള്‍ ഉണ്ടെന്നതും ഒരു കാരണമാണ്

ഇവരില്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആര്?
അടുത്തിടെ ചെറിയ ചെറിയ ഹിറ്റുകളുണ്ടാക്കാന്‍ ഈ നടന്മാര്‍ക്കും സാധിച്ചിട്ടുണ്ട്. കഠിന പരിശ്രമികള്‍കൂടെയാണ് രണ്ട് പേരും


Click it and Unblock the Notifications











