»   » നയന്‍താരയുടെ ആത്മവിശ്വാസം അതിരു കടക്കുമ്പോള്‍ സംഭവിക്കുന്നത്, മറ്റ് നടിമാരുടെ അവസ്ഥ ??

നയന്‍താരയുടെ ആത്മവിശ്വാസം അതിരു കടക്കുമ്പോള്‍ സംഭവിക്കുന്നത്, മറ്റ് നടിമാരുടെ അവസ്ഥ ??

By: Rohini
Subscribe to Filmibeat Malayalam

ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേര് നന്നായി ഉപയോഗിച്ചുകൊണ്ടിരിയ്ക്കുകയാണ് നയന്‍താര. പ്രായം കൂടുന്തോറും നടിയുടെ സൗന്ദര്യം കൂട്ടിക്കൂടി വരുന്നു. യുവനായകന്മാര്‍ക്ക് പോലും നയന്‍താരയുടെ കൂടെ ജോഡി ചേര്‍ന്നഭിനയിക്കാനാണത്രെ ഇഷ്ടം. അവിടെ പ്രായമൊന്നും പ്രശ്‌നമായി ഉദിയ്ക്കുന്നതേയില്ല.

+2വില്‍ വച്ച് ഉണ്ണി പഠിപ്പ് നിര്‍ത്തി, ക്ലാസില്‍ നിന്നിറങ്ങാന്‍ കാരണം ടീച്ചര്‍ പറഞ്ഞ ഒരേ ഒരു ഡയലോഗ്!

എന്നാല്‍ നയന്‍താരയ്ക്ക് ഇപ്പോള്‍ നായകന്മാരുടെ പിന്നാലെ ചുറ്റിത്തിരിയാന്‍ സമയമില്ല. സ്ത്രീപക്ഷ ചിത്രങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദീകരിയ്ക്കുന്ന നയന്‍താരയുടെ അടുത്ത ചിത്രവും ആ കാറ്റഗറിയിലാണ്.

കൊലമാവു കോകില

നവാഗതനായ നല്‍സണ്‍ സംവിധാനം ചെയ്യുന്ന കൊലമാവു കോകില എന്ന സ്ത്രീപക്ഷ ചിത്രത്തില്‍ നയന്‍ കരാറൊപ്പുവച്ചു. ലിങ്ക പ്രൊഡക്ഷന്‍സ് നിര്‍മിയ്ക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത് അനിരുദ്ധാണ്.

സ്ത്രീപക്ഷ ചിത്രങ്ങള്‍ മാത്രം

മായ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷമാണ് നയന്‍താര സ്ത്രീകേന്ദ്രീകൃത ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് ചെയ്യാന്‍ തുടങ്ങിയത്. മായയ്ക്ക് പിന്നാലെ ഡോറ ചെയ്തു. ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്ന ഇമയ്ക്കാ നൊടികള്‍, ആരം, കൊലയുതിര്‍ കാലം എന്നിവയൊക്കെ സ്ത്രീപക്ഷ ചിത്രങ്ങളാണ്.

വേലൈക്കാരന്‍

ഇതിനിടയില്‍ താരമൂല്യ നിലനിര്‍ത്താന്‍, കഥ ഇഷ്ടപ്പെട്ടാല്‍ മാത്രം നയന്‍ നായകപ്രാധാന്യമുള്ള ചിത്രങ്ങളും അഭിനയിക്കുന്നുണ്ട്. അതിലൊന്നാണ് ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്ന വേലൈക്കാരന്‍. ശിവകാര്‍ത്തികേയന്റെ നായികയായിട്ടാണ് നയന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഫഹദ് ഫാസില്‍ ചിത്രത്തില്‍ മറ്റൊരു കഥാപാത്രമായി എത്തുന്നു.

തെലുങ്കിലും മുന്നേറ്റം

തമിഴില്‍ മാത്രമല്ല, തെലുങ്കിലും ധാരാളം നല്ല അവസരങ്ങള്‍ നയന്‍താരയെ തേടിയെത്തുന്നു. ചിരജ്ജീവിയ്‌ക്കൊപ്പം സേ റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ നയന്‍ കരാറൊപ്പുവച്ചു. തെലുങ്കിന് പുറമെ തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തില്‍ അതിഥി താരമായി അമിതാഭ് ബച്ചനും എത്തുന്നു എന്നതാണ് പ്രത്യേകത.

പണികിട്ടുന്നത് മറ്റ് നടിമാര്‍ക്ക്

പ്രായവും, അവസരങ്ങളുമൊന്നും നയന്‍താരയ്ക്ക് ഒരു പ്രശ്‌നമല്ലാതാവുമ്പോള്‍ പണി കിട്ടുന്നത് മറ്റ് നായികമാര്‍ക്കാണ്. പ്രതിഫലത്തിന്റെ കാര്യത്തിലും നയന്‍താര തന്നെയാണ് മുന്നില്‍. തൃഷ അടക്കമുള്ള നായികമാര്‍ക്ക് തെലുങ്കിലും തമിഴിലുമെല്ലാം അവസരങ്ങള്‍ കുറയുമ്പോഴാണ് നയന്‍ എതിര്‍ക്കാന്‍ കഴിയാത്ത ശക്തിയായി വളര്‍ന്നുകൊണ്ടിരിയ്ക്കുന്നത്.

English summary
Whoa! Nayanthara becomes 'Colamavu Cokila'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam