»   » അമലയ്ക്ക് ബുദ്ധിയില്ലെന്ന് ആരു പറഞ്ഞു?

അമലയ്ക്ക് ബുദ്ധിയില്ലെന്ന് ആരു പറഞ്ഞു?

Posted By:
Subscribe to Filmibeat Malayalam
Amala Paul
കൊലവെറി പാട്ടുകൊണ്ട് ലോകം മുഴുവന്‍ കൈയിലെടുത്ത 3 തിയറ്ററുകളില്‍ കുഴഞ്ഞുവീണു. തരംഗം സൃഷ്ടിക്കാന്‍ പാട്ടുപോലെ സിനിമയ്ക്ക് കഴിഞ്ഞില്ല. ഇതൊക്കെ തിരിച്ചറിഞ്ഞു അമലപോള്‍, അല്ല മുന്‍കൂട്ടി കണ്ടു എന്നു പറയണം.

ധനുഷിന്റെ നായികയായ് ആദ്യം അമലയെ ആണത്രേ കണ്ടത്. ചിത്രത്തിലെ ചുംബനങ്ങളും പരിധിവിട്ട കെട്ടിപ്പിടുത്തങ്ങളും അറിഞ്ഞപ്പോള്‍ അമലമെല്ലെ പിന്‍വലിഞ്ഞുവത്രേ. ധനുഷ് എന്ന എല്ലുകുമാരന്റെ കൈകളില്‍ കിടന്ന് വേദനിക്കാന്‍ വയ്യ എന്നു ഉറപ്പിച്ചു.

ആദ്യ സിനിമ തന്ന പേരു ദോഷം മാറി വരുന്നതേയുള്ളൂ. ഇതുകൂടിയാവുമ്പോള്‍ ഇപ്പോഴുള്ള നില ഇടിഞ്ഞു കൂടായ്കയില്ല. അമല പിന്‍മാറിയപ്പോള്‍ ഉലകനായകന്റെ പുത്രി ശ്രുതിഹാസന്‍ രംഗത്തു വന്നു. കഴിഞ്ഞ മൂന്നു മാസമായി 3യുടെ കൊലവിളി തുടങ്ങിയിട്ട്. സത്യത്തില്‍ ഏറ്റവും ഭയന്നത് അമല തന്നെയാണ്. ഇതെങ്ങാനും ബ്രഹ്മാണ്ട ഹിറ്റാവുമോ എന്നായിരുന്നു അമലയുടെ പേടി.

പടമിറങ്ങിയപ്പോള്‍ ഓളമെല്ലാം പോയി. അമലയ്ക്കും സന്തോഷമായി. പിന്‍മാറലിന് നല്ലൊരു ന്യായവും കണ്ടെത്തി. കോളിവുഡില്‍ നിലനില്ക്കാനുള്ള തന്ത്രങ്ങളില്‍ വിജയിച്ചുകൊണ്ട് മുന്നേറുകയാണ് അമല
പോള്‍.

പക്ഷേ അഭിപ്രായങ്ങള്‍ തുറന്നടിക്കുമ്പോള്‍ ഒന്നുകൂടി ആലോചിക്കുക. രജനികാന്ത് ,ധനുഷ്, ഐശ്വര്യ ഇവരൊക്കെ കോളിവുഡിന്റെ നട്ടെല്ലാണ്. ഒരു സൂപ്പര്‍ ഹിറ്റുമായ് ഉയര്‍ന്നുവരാന്‍ ധനുഷിന് നൂറവസരമുണ്ട്. ധനുഷിന്റെ നായികയാവാന്‍ അമലയ്ക്ക് ഇനി ആഗ്രഹം വന്നാലും ബുദ്ധിമുട്ടാകും. ബുദ്ധിയുള്ളതും പ്രകടിപ്പിക്കുന്നതും തൊഴിലിനു ഗുണം ചെയ്യാനാവണം എന്നുമാത്രം.

English summary
However, the filmmaker replaced her with Amala Paul and surprisingly dropped her from the Tamil film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam