twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്ത്രീകളുടെ വികാരങ്ങൾ തുറന്നു പറയുന്നത് പുരുഷന്മാര്‍ക്കു ദഹിക്കില്ല!! തുറന്ന് പറഞ്ഞ് സംവിധായക

    90 എംഎൽ യുവാക്കളെ വഴിതെറ്റിക്കുമെന്നും ഒരു കൂട്ടർ വാദിച്ചിരുന്നു.

    |

    ഈ അടുത്ത കാലത്ത് കോളിവുഡിൽ ഏറ്റവും ചർച്ചയായ ചിത്രമായിരുന്നു ഓവിയയെ നായികയാക്കി അനിത ഉദീപ് സംവിധാനം ചെയ്ത 90 എംഎൽ എന്ന ചിത്രം. ചിത്രത്തിന്റെ ട്രെയിലറും ഫസ്റ്റ് ലുക്ക് പോസ്റ്ററുമൊക്ക് പുറത്തു വന്നപ്പോൾ തന്നെ ചിത്രത്തിനെ കുറിച്ചുള്ള വിവാദങ്ങൾ തലപൊക്കിയിരുന്നു..ലൈംഗികത , മദ്യപാനം, പുകവലി എന്നിവയുടെ അധിപ്രസരമാണ് ചിത്രത്തിലെന്നുള്ള വിമർശനം ചിത്രത്തെ തേടിയെത്തിരുന്നു. ചിത്രത്തിൽ അതീവ ഗ്ലാമറസ്സായിട്ടാണ് ഓവിയ പ്രത്യക്ഷപ്പെടുന്നത്. ഇതും വിമർശകർക്ക് പിടിവള്ളിയായിരുന്നു.

    ഇതാണോ കല?  വീണ്ടും മാസ് ഡയലോഗുമായി സന്തോഷ് പണ്ഡിറ്റ്!! മലയാള സിനിമയിലെ ഹിറ്റ് മേക്കേഴ്സിന്റെ വായടപ്പിച്ച് താരം..ഇതാണോ കല? വീണ്ടും മാസ് ഡയലോഗുമായി സന്തോഷ് പണ്ഡിറ്റ്!! മലയാള സിനിമയിലെ ഹിറ്റ് മേക്കേഴ്സിന്റെ വായടപ്പിച്ച് താരം..

    90 എംഎൽ യുവാക്കളെ വഴിതെറ്റിക്കുമെന്നും ഒരു കൂട്ടർ വാദിച്ചിരുന്നു. അതേസമയം ചിത്രത്തിലെ പ്രകടനത്തിൽ ഓവിയേയും സംവിധായികയേയും അറസ്റ്റ് ചെയ്യണമെന്ന് ഇവർ ഉന്നയിച്ചിരുന്നു. റിലീസ് മുൻപ് തന്നെ വിമർശനങ്ങളും വിവാദങ്ങളും നേരിടേണ്ടി വന്ന ചിത്രത്തിന് റിലീസിനു ശേഷം അത് ഇരട്ടിയാകുകയായിരുന്നു. ഇപ്പോഴിത വിമർശനത്തിന് മറുപടിയുമായി സംവിധായിക അനിത ഉദീപ് രംഗത്തെത്തിയിട്ടുണ്ട്.

    ചാറ്റിങ്ങുമായി വീണ്ടും അയാൾ എത്തി, പിന്നെ മറ്റൊന്നും നോക്കിയില്ല... മെസേജുകൾ പ്രിന്റ് ഔട്ട് എടുത്ത് ആ സ്ത്രീയ്ക്ക് നൽകി... മുൻ കാമുകന് നൽകിയ എട്ടിന്റെ പണിയെ കുറിച്ച്  ധനു‌ഷിന്റെ പ്രിയ നായികചാറ്റിങ്ങുമായി വീണ്ടും അയാൾ എത്തി, പിന്നെ മറ്റൊന്നും നോക്കിയില്ല... മെസേജുകൾ പ്രിന്റ് ഔട്ട് എടുത്ത് ആ സ്ത്രീയ്ക്ക് നൽകി... മുൻ കാമുകന് നൽകിയ എട്ടിന്റെ പണിയെ കുറിച്ച് ധനു‌ഷിന്റെ പ്രിയ നായിക

     സ്ത്രീകൾ ലൈംഗികതയെ കുറിച്ച് പറഞ്ഞാൽ എന്താണ്

    സ്ത്രീകൾ ലൈംഗികതയെ കുറിച്ച് പറഞ്ഞാൽ എന്താണ്

    സ്ത്രീകൾ ആഘോഷിക്കുന്നതും ലൈംഗിക താൽപര്യങ്ങളെ കുറിച്ച് മനസ്സു തുറക്കുന്നതുമെല്ലാം എങ്ങനെയാണ് സമൂഹത്തിൽ ദോഷകരമായി ബാധിക്കുന്നത്. അനിത ചോദിക്കുന്നുണ്ട്. സ്ത്രീകൾ അവരുടെ താൽപര്യങ്ങളും ഇഷ്ടങ്ങളും തുറന്നു പറയുന്നത് പുരുഷന്മാർക്ക് അത്ര ദഹിക്കില്ലെന്നും സ്ത്രീകളുടെ ത്യാഗങ്ങൾ പോലും മനസ്സിലാക്കാൻ സാധിക്കിന്നില്ലെന്നും അനിത പറഞ്ഞു.

     പുരുഷന്റെ താൽപര്യങ്ങൾക്ക് വഴങ്ങാത്ത സ്ത്രീകൾ

    പുരുഷന്റെ താൽപര്യങ്ങൾക്ക് വഴങ്ങാത്ത സ്ത്രീകൾ

    ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങൾ പുരുഷന്മാർക്ക് വഴങ്ങാതെ ജീവിക്കുന്നവരാണ്. അതേസമയം 90 എംഎല്ലിൽ ഒരു പുരുഷകഥാപാത്രത്തെ പോലും മോശമായി ചിത്രീകരിച്ചിട്ടില്ല. സിനിമയിലെ അധേലോക നായകന്റെ വികാരത്തെ പോലും മാനിക്കുന്ന തരത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. കൂടാതെ സ്ത്രീപക്ഷ സിനിമകൾ എല്ലാ സമൂഹപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നവയാകണമെന്നും മികച്ച സന്ദേശത്തോടെ അവസാനിക്കണമെന്നുള്ള അഭിപ്രായം തനിയ്ക്കില്ലെന്നും സംവിധായക കൂട്ടിച്ചേർത്തു.

      ഇനിയും ഇത്തരം ചിത്രങ്ങൾ

    ഇനിയും ഇത്തരം ചിത്രങ്ങൾ

    ഇനിയും ഇത്തരത്തിലുള്ള ചിത്രങ്ങൾ പുറത്തു വരുമെന്നും ഇത്തരത്തിലുളള മോശ കമൻറുകൾ തന്നെ ഒരു തരത്തിലും ബാധികച്ചിട്ടില്ലെന്നും അനിത പറഞ്ഞു ചിത്രത്തെ പിന്തുണച്ച് നിപവധി പുരുഷന്മാർ രംഗത്തെത്തിയിട്ടുണ്ട്. ഇത് തങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറമാണ്. ഇത് വളരെയധികം സന്തോഷം ജനിപ്പിക്കുന്നതാണെന്നും ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അനിത പറയുന്നുണ്ട്.

     വ്യക്തിപരമായ കമന്റുകൾ

    വ്യക്തിപരമായ കമന്റുകൾ

    ചിത്രത്തിനെതിരെ നിരവധി മോശം കമന്റുകളാണ് പുറത്തു വരുന്നത്. സോഷ്യൽ മീഡിയയിലൂടെ സംവിധായകയെ വ്യക്തിപരമായി അധിഷേപിക്കുകയും ചെയ്യുന്നുണ്ട്. ചിത്രത്തിനെതിരെയുള്ള കമന്റുകൾ അതിന്റേതായ രീതിയിൽ എടുക്കാം. എന്നാൽ സിനിമയുടെ പേരിൽ തനിയ്ക്ക് എതിരെ ഉയരുന്ന കമന്റുകൾ അംഗീകരിക്കാൻ കഴിയില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.

    English summary
    'Why can't a woman express lust, is she a tree?': '90ML' director Anita
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X